എനക്ക് കോഴി വേണം, പശുവും ആടും വേണം....!! പട്ടികവര്‍ഗ്ഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനം മുഖ്യ വികസന പദ്ധതിയായി ചൂണ്ടിക്കാട്ടിയ പാലക്കാട് ജില്ലയിലെ പുതുപ്പരിയാരം പഞ്ചായത്തിലെ അയ്യപ്പന്റെ ആവശ്യങ്ങളാണ് ഇതെല്ലാം. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കുകയും വനജീവിതത്തെ ആശ്രയിക്കുകയും ചെയ്തിരുന്ന ആദിവാസികളില്‍ പ്രകടമായ മാറ്റം വരുത്താന്‍ പുതുപ്പരിയാരം പഞ്ചായത്തിന് കഴിഞ്ഞു എന്നതിനുള്ള ശക്തമായ തെളിവായിരുന്നു ഗ്രീന്‍ കേരള എക്സ്പ്രസിന്റെ രണ്ടാംഘട്ട ഫ്ളോര്‍ ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്ന അയ്യപ്പന്‍. ജൂറി അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് നാടന്‍ ശൈലിയില്‍ മറുപടി നല്‍കിയ അയ്യപ്പന്‍ ചിത്രീകരണവേദിയിലെ ശ്രദ്ധേയമായ സാന്നിദ്ധ്യമായി മാറുകയായിരുന്നു.

അയ്യപ്പനെയും കൂട്ടരെയും പഞ്ചായത്ത് അധികാരികള്‍ സഹായിച്ചില്ലേ, ഇനി എന്താണ് വേണ്ടത് എന്ന ആര്‍.വി.ജി മേനോന്‍ സാറിന്റെ ചോദ്യത്തിന് മുന്നില്‍ ഒട്ടും കൂസാതെ അയ്യപ്പന്‍ മറുപടി പറഞ്ഞു, 'എനക്ക് ജീവിക്കണം, എന്നക്ക് അതിന് കോഴി വേണം, പശുവും ആടും വേണം, പിന്നെ... വെള്ളം വേണം'. പഞ്ചായത്തിലെ മിടുക്കനായി പഠിക്കുന്ന കുട്ടി ആരാണ് എന്ന ചോദ്യത്തിന് എന്റെ മകന്റെ കുട്ടിയാണ് നല്ലോണം പഠിക്കണേ എന്നായിരുന്നു അയ്യപ്പന്റെ ഉത്തരം.

മലയ്ക്ക് പോവുകയും, പഴങ്ങള്‍ ഭക്ഷിക്കുകയും തേന്‍ ശേഖരിച്ചു വില്‍ക്കുകയും ചെയ്തിരുന്ന അയ്യപ്പനില്‍ ഒട്ടേറെ പുരോഗമനപരമായ മാറ്റങ്ങള്‍ ഇന്നുണ്ട്. ഗ്രീന്‍ കേരള എക്സ്പ്രസില്‍ പങ്കെടുക്കുവാന്‍ അയ്യപ്പന്‍ കാണിച്ച താല്‍പര്യത്തിന് പ്രത്യേക സമ്മാനവും ലഭിക്കുകയുണ്ടായി. ഷൂട്ടിംഗിന് ശേഷം സ്റ്റുഡിയോയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ മറ്റ് പഞ്ചായത്തുകാരും അയ്യപ്പനെ അനുമോദിക്കാനെത്തി. അവരുടെ കുശലാന്വേഷണങ്ങള്‍ക്കുള്ള അയ്യപ്പന്റെ മറുപടി കളങ്കമില്ലാത്ത ചിരിയായിരുന്നു...

അജിത്ത് അരവിന്ദന്‍

Earth hour is the finest example of commitment and solidarity of the common people of this planet to say that WE CAN BE THE CHANGE. It is a WWF initiative where YOU can show your support for action on climate change by turning off your lights for one hour.

Earth Hour started in 2007 in Sydney, Australia when 2.2 million homes and businesses turned their lights off for one hour to make their stand against climate change. Only a year later and Earth Hour had become a global sustainability movement with more than 50 million people across 35 countries participating.

In March 2009, India alongwith hundreds of millions of people took part in the third Earth Hour. Over 4000 cities in 88 countries officially switched off to pledge their support for the planet, making Earth Hour 2009 the world’s largest global climate change initiative.

Earth Hour 2010 takes place on Saturday 27 March at 8.30pm- 9:30pm and is a global call to action to every individual, every business and every community throughout the world. It is a call to stand up, to take responsibility, to get involved and lead the way towards a sustainable future. Iconic buildings and landmarks from India to Australia to America will stand in darkness.

People across the world from all walks of life will turn off their lights and join together in celebration and contemplation of the one thing we all have in common – our planet. It’s Showtime! Show the world what can be done.

Earth Hour in Kerala
WWF-India, Kerala State Office will organise an event in connection with Earth Hour in Trivandrum on March 27 from 7.30 p.m. to 9.30 p.m. at Gandhi Park, East Fort. The event will include a musical performance by MBS Youth Choir, Candle light vigil led by Earth Hour Ambassador in Kerala and other entertainment programmes.

Earth Hour was first observed in Kerala in 2009. The programme turned out to be a grand success with good positive response from all sections of the society.

“Climate change is already manifesting in Kerala in the form of the unprecedented vagaries of weather. Kerala, being projected as God’s Own Country, is witnessing high temperature and several dry- habituated bird species have been recorded from our State which is quiet unusual. Heavily dependent on hydel energy and the day-by-day increasing power consumption, energy sector is also in crisis,’’ said a statement from the Kerala Unit of WWF.

Related links:    http://www.earthhour.org/
                        http://earthhourindia.in/
                        http://www.earthhour.in/                                

ഗ്രീന്കേരള എക്സ്പ്രസ്സിന്റെ ഭാഗമായി മൂന്നാം ഘട്ട ചിത്രീകരണത്തിന് ഞങ്ങള്പോയത് ചെമ്പിലോട് (കണ്ണൂര്‍), നാദാപുരം, മാവൂര്‍ (കോഴിക്കോട്) എന്നീ പഞ്ചായത്തുകളിലേക്കാണ്.

നാദാപുരം
നാദാപുരം പഞ്ചായത്തില്പ്രഭാതം പൊട്ടിവിടരുമ്പോള്കാണാന്കഴിയുന്നത് ഒരു കൂട്ടം ചുവപ്പ് ഉടുപ്പണിഞ്ഞ സ്ത്രീകളെയാണ്ഓരോ ദിവസം കഴിയുന്തോറും അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്നീക്കം ചെയ്യുന്ന കുടുംബശ്രീ പ്രവര്ത്തകരാണിവര്‍.  നഗര ശുചീകരണമാണ് നാദാപുരം പഞ്ചായത്ത് മുന്നോട്ട് വയ്ക്കുന്ന പ്രധാന വികസന പദ്ധതിഞങ്ങള്ക്ക് അവിടെ കാണാന്കഴിഞ്ഞതും നഗരശുചിത്വം തന്നെയാണ്നഗരത്തിലെ മാലിന്യങ്ങള്പഌസ്റ്റിക് വേര്തിരിച്ച് മണ്ണിര കംപോസ്റ്റ് ശാലയിലേക്ക് കൊണ്ട് പോകുന്നു.

ചെമ്പിലോട്
കണ്ണൂരിലെ ചെമ്പിലോട് പഞ്ചായത്തിലെ ഓരോ വീട്ടിലും അടുക്കള തോട്ടങ്ങള്കാണാന്കഴിയുംവെണ്ടക്ക, വെളളരിക്ക, ചീര, പാവല്‍, മത്തന്തുടങ്ങിയ പച്ചക്കറികളാണ് അടുക്കള തോട്ടത്തില്കൃഷി ചെയ്യുന്നത് അടുക്കളതോട്ടത്തിലൂടെ സ്വന്തം വീട്ടാവശ്യത്തിനു പുറമേ ബാക്കി വരുന്ന പച്ചക്കറികള്ചന്തയില്കൊണ്ട് പോയി വില്ക്കുകയാണ് ഓരോ വീട്ടുകാരുംഗ്രാമസഭകളിലൂടെ നല്ല നിര്ദ്ദേശങ്ങള്കൊണ്ട് വരാന്പഞ്ചായത്തിന് സാധിക്കുന്നു.

മാവൂര്
എങ്ങും പച്ചപ്പും നീലിമയും നിറഞ്ഞുതുളുമ്പി നില്ക്കുന്ന പ്രദേശംമാവൂര്പഞ്ചായത്തില്കാണാന്കഴിയുന്നത് സ്വര്ണ്ണ കതിരണിഞ്ഞ നെല്ക്കതിരുകളല്ല മറിച്ച് പച്ചപ്പുളള വാഴതോട്ടങ്ങളും വാഴക്കുലകളുമാണ്. പ്രകൃതി രമണീയമായ പ്രദേശമാണെങ്കിലും  വിദ്യാഭ്യാസത്തിലധിഷ്ഠിതമായ വികസന പദ്ധതികളാണ് പഞ്ചായത്തുകള്മുന്നോട്ട് വയക്കുന്നത്സ്കൂളുകളില്അദ്ധ്യാപകരുടെ ക്ഷാമം ഉണ്ടാകുമ്പോള്അവര്ക്ക് പകരം കുട്ടികളുടെ രക്ഷിതാക്കള്ക്ലാസ് എടുക്കേണ്ടിവരുന്നു. ഇതൊക്കെ പഞ്ചായത്തിന്റെ മാത്രം പ്രത്യേകതകളാണ്.

അനീഷ്‌ വിജയന്‍ 

ഗ്രീന്കേരള എക്സ്പ്രസ്സിന്റെ മൂന്നാം ഘട്ട ചിത്രീകരണത്തില്ഞങ്ങള്ക്ക് ലഭിച്ചത് കുടപ്പനക്കുന്ന്, ക്ലാപ്പന, നെടുമ്പന, കരുനാഗപ്പളളി എന്നി പഞ്ചായത്തുകളായിരുന്നു. പഞ്ചായത്തുകളുടെ പല വ്യത്യസ്തമായ പദ്ധതികളും പഞ്ചായത്തുകളില്ഞങ്ങള്ക്ക് കാണാന്കഴിഞ്ഞുകുടപ്പനക്കുന്ന് പഞ്ചായത്തിലെ പച്ചക്കറി ഉത്പാദനവും വിപണന കേന്ദ്രവും എല്ലാം വളരെ സജീവമായിരുന്നു.

ഓണാട്ടുകരയുടെ
നെല്ലറ എന്നറിയപ്പെടുന്ന ക്ലാപ്പന പഞ്ചായത്ത് അവരുടെ വികസന പ്രവര്ത്തനങ്ങളില്ഊന്നല്നല്കിയത് നെല്കൃഷി വികസനത്തിനായിരുന്നുപഞ്ചായത്ത് തന്നെ മുന്കൈ എടുത്ത് തങ്ങളുടെ പഞ്ചായത്തിനെ ഭക്ഷ്യ സുസ്ഥിരതയിലേയ്ക്കെത്തിക്കാന്പരിശ്രമിക്കുന്ന കാഴ്ചയാണ് ഞങ്ങളവിടെ കണ്ടത്.

നെടുമ്പനയിലെ
കുടുംബശ്രീ യൂണിറ്റുകള്സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമോദാഹരണങ്ങളാണ്സംഘകൃഷിയും റെഡിമെയ്ഡ് വസ്ത്രനിര്മ്മാണ യൂണിറ്റും  അങ്ങനെ വളരെ വ്യത്യസ്തവും എന്നാല്ലാഭകരമായ രീതിയില്പ്രവര്ത്തിക്കുന്നതുമായ കുടുംബശ്രീ യൂണിറ്റുകളാണ് അവയെല്ലാം.

കരുനാഗപ്പളളി
പഞ്ചായത്തിലെ പൂര്ത്തിയാവാത്ത പ്രൊജക്ടുകളാണ് ഞങ്ങള്ഷൂട്ട് ചെയ്തത്എല്ലാം പകുതിയായവമാലിന്യ സംസ്കരണമാണ് അവരുടെ പ്രധാന പ്രൊജക്ട്എന്നാല്മാലിന്യം മൊത്തം കൂട്ടിയിട്ട് കത്തിച്ച് നശിപ്പിക്കുന്നതാണ് ഞങ്ങളവിടെ കണ്ടത്അന്തരീക്ഷ മലിനീകരണത്തിന് ഉത്തമ ഉദാഹരണം !!!

ചിത്ര പി എസ് 

ഗ്രീന്‍ കേരള എക്സ്പ്രസ് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത് തുടങ്ങിയതിനാല്‍ പഞ്ചായത്തുകളില്‍ നിന്നും ഞങ്ങളോടുള്ള സമീപനത്തില്‍ പ്രകടമായ മാറ്റമുണ്ടായിരുന്നു. തങ്ങള്‍ സി-ഡിറ്റില്‍ നല്‍കിയ വീഡിയോയുടെ സത്യാവസ്ഥ പരീക്ഷിക്കാനെത്തുന്നവര്‍ എന്ന കാഴ്ച്ചപ്പാടില്‍ നിന്നും തങ്ങളെ വ്യത്യസ്തമായി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സഹായിക്കുന്നവരാണെന്ന തരത്തിലുള്ള പെരുമാറ്റം ഷൂട്ടിംഗിനെ വളരെയേറെ സഹായിച്ചു.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍ എറണാകുളം ജില്ലയിലെ പാമ്പാകുട, കാഞ്ഞൂര്‍ ആലപ്പുഴ ജില്ലയിലെ വെളിയനാട് എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. 28-ാം തീയതി കാഞ്ഞിരപ്പള്ളിയിലെത്തി അവരുടെ പ്രധാന പദ്ധതിയായ ജലവിതരണ പദ്ധതി ചിത്രീകരിച്ചു. കുടിവെള്ള ക്ഷാമം പരിഹരിക്കാനായി പഞ്ചായത്തിന് ഒന്‍പത് പ്രോജക്ടുണ്ട്. 15 കിലോമീറ്ററോളം നടന്ന് വെള്ളം ശേഖരിക്കേണ്ട അവസ്ഥയില്‍ നിന്നും വീടുകളില്‍ കിണര്‍ കുഴിച്ച് വെള്ളം ലഭ്യമാക്കി.

ലക്ഷം വീട് പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ 21 കുടുംബങ്ങല്‍ക്ക് നിര്‍മ്മിച്ച് നല്‍കിയ വീടുകളും മലയോരപ്രദേശമായ കാഞ്ഞിരപ്പള്ളിയിലെ മുഖ്യമായ റബ്ബര്‍ കൃഷിയും മറ്റും കാമറയില്‍ പകര്‍ത്താനും കഴിഞ്ഞു. സമ്പൂര്‍ണ്ണ വൈദ്യുതീകരണം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന ഈ പഞ്ചായത്തിന്റെ ദൃശ്യഭംഗി ആവോളം ആസ്വദിച്ച ശേഷം ഞങ്ങല്‍ യാത്ര തിരിച്ചു.

പ്രകൃതി രമണീയമായ വാഗമണ്‍ കോലാഹലമേട് എന്നീ പ്രദേശങ്ങളോട് ചേര്‍ന്ന് കിടക്കുന്ന കൂട്ടിക്കല്‍ പഞ്ചായത്ത് ഒട്ടേറെ സിനിമകളള്‍ക്ക് ലൊക്കേഷനായിട്ടുണ്ട്. പൈന്‍ മരത്തോട്ടങ്ങളാണ് ഇവിടത്തെ മറ്റ് പ്രത്യേകത. 400 ഹെകടറോളം വനവും പുല്‍മേടുകളുമെല്ലാം നിറഞ്ഞ ഇവിടത്തെ പ്രധാന പദ്ധതി നീരുറവകളാണ്. ഉണങ്ങിയ പുല്ലുകള്‍ ആവോളം ഉള്ള പ്രദേശത്ത് കാട്ടുതീ പടര്‍ന്ന് പിടിക്കുന്നത് സര്‍വ്വ സാധാരണമാണ്. അത് തടയാന്‍ ചില പ്രദേശങ്ങള്‍ വെറും തറയാക്കുന്ന ഫയര്‍ ബെല്‍റ്റും, ബണ്ട് കെട്ടി മഴവെള്ളം മഴക്കുഴികളില്‍ സംഭരിക്കുന്ന രീതിയും കാണാന്‍ കഴിഞ്ഞു. പച്ചക്കറി കൃഷി, തേനീച്ച കൃഷി, പൂവ് കൃഷി, കൂണ്‍ കൃഷി, മത്സ്യ കൃഷി എന്നിവയും ഇവിടെ സജീവമാണ്.

ജനിച്ചിട്ട് ഇന്ന് വരെയും കാല്‍നടയായി മാത്രം യാത്ര ചെയ്തിട്ടുള്ള സ്ത്രീയെ പരിചയപ്പെട്ടതും മറക്കാനാവാത്ത അനുഭവമായി. ഇവര്‍ക്ക് ഇപ്പോള്‍ 68 വയസ്സുണ്ട്.

ഭവന നിര്‍മ്മാണം പ്രധാന പദ്ധതിയായിട്ടുള്ള പാമ്പാകുടയില്‍ ലക്ഷം വീട്, ആശ്രയ, ഇ.എം.എസ് എന്നീ പദ്ധതികളിലൂടെ 400 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. 2010 സെപ്തംബറോടെ പഞ്ചായത്തിലെ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന പഞ്ചായത്തിലെ ചിത്രീകരണത്തിന് ശേഷം കാഞ്ഞൂരിലേക്ക്.

മുന്നൂ വശവും പെരിയാറിനാല്‍ ചുറ്റപ്പെട്ട കാഞ്ഞൂരിലെ പ്രധാന പദ്ധതി തരിശു നിലങ്ങള്‍ വീണ്ടെടുത്ത് കൃഷി നടത്തുന്നതാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ വളരെയടുത്തുള്ള ഈ പഞ്ചായത്ത് പ്രകൃതി മനോഹരമാണ്. 300 ഹെക്ടര്‍ തരിശൂ നിലത്തില്‍ 65 ഹെക്ടര്‍ കൃഷിയോഗ്യമാക്കി, ഏത്തവാഴകൃഷി ചെയ്യുന്നതും 110 ആളുകള്‍ പണിയെടുക്കുന്ന രണ്ട് വലിയ പരമ്പ് നെയ്ത്ത് യൂണിറ്റുകളും ചിത്രീകരിച്ചു. ശക്തന്‍ തമ്പുരാന്റെ വേനല്‍ക്കാല വസതി ആയുര്‍വേദ ആശുപത്രിയാക്കി മാറ്റി ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. സെബസ്റ്റ്യാനസിന്റെ അത്ഭുതങ്ങല്‍ നടന്ന ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള പള്ളിയാണ് കാഞ്ഞൂരിലെ മറ്റൊരു പ്രത്യേകത.

ആലപ്പുഴ ജില്ലയിലെ വെളിയനാട് പഞ്ചായത്തിലെ പ്രധാന പദ്ധതിയായ തരിശു നിലങ്ങള്‍ വീണ്ടെടുത്ത് കൃഷി നടത്തുന്ന പദ്ധതി ചിത്രീകരിച്ചു. 100 ഹെക്ടര്‍ സ്ഥലം ഇത്തരത്തില്‍ മാറ്റിയെടുത്തിട്ടുണ്ട്. ശേഷം മടക്കയാത്ര. 

അഭിലാഷ്  

ഗ്രീന്‍ കേരള എക്സ്പ്രസ് സംപ്രേക്ഷണം ചെയ്തു തുടങ്ങിയതിന് ശേഷമുള്ള ഞങ്ങളുടെ ആദ്യയാത്ര വയനാട് ജില്ലയിലെ പൂതാടി, പാലക്കാട് ജില്ലയിലെ കോങ്ങാട്, പുതുപരിയാരം, കോട്ടായി, അകത്തേത്തറ എന്നീ പഞ്ചായത്തുകളിലേക്കായിരുന്നു. ഗ്രീന്‍ കേരള എക്സ്പ്രസ് ഗ്രാമങ്ങളിലൊക്കെ സംസാരവിഷയമായി മാറിക്കഴിഞ്ഞ വേളയിലുള്ള ഈ യാത്രയില്‍ എല്ലായിടത്തും നിന്നും ഞങ്ങള്‍ക്ക് പൂര്‍ണ്ണ സഹകരണം ലഭിച്ചു.

നീര്‍ത്തട സംരക്ഷണമാണ് പൂതാടിയിലെ പ്രധാന പദ്ധതി. വളരെ രസകരമായിട്ടുള്ള അന്തരീക്ഷത്തിലായിരുന്നു അവിടത്തെ ചിത്രീകരണം. കാട്ടാനകളുടെ ശല്ല്യം ദുസ്സഹമായപ്പോള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ആനട്രഞ്ച് പണിഞ്ഞതും, വനത്തിനുള്ളില്‍ ബണ്ട് നിര്‍മ്മിച്ച് നീര്‍ത്തടം സംരക്ഷിക്കുന്നതും കാണാന്‍ സാധിച്ചു. വനത്തിനുള്ളില്‍ മരങ്ങള്‍ വെട്ടിനശിപ്പിക്കാതെ ഒരുക്കിയ ബണ്ടിലൂടെ ഭൂഗര്‍ഭ ജലം സംരക്ഷിക്കുന്നതില്‍ നാട്ടുകാര്‍ വിജയിച്ചിരിക്കുന്നതായും മനസിലാക്കി. പൂതം ആടിയ പാടിയാണ് പൂതാടിയായി മാറിയതെന്ന കഥയും ഇന്നാട്ടില്‍ പ്രചാരത്തിലുണ്ട്.

പ്രകൃതി രമണീയ പ്രദേശമായ പുതുപരിയാരത്ത് ആദിവാസി സംരക്ഷണവും വികസനവുമാണ് പ്രധാന പദ്ധതിയായി ചൂണ്ടിക്കാട്ടുന്നത്. ഭവന നിര്‍മ്മാണം, അട്, പശു, കോഴി എന്നിവയെ വാങ്ങാനും വളര്‍ത്താനും പഞ്ചായത്തിന്റെ സഹായസഹകരണങ്ങള്‍ ആദിവാസികള്‍ക്ക് ലഭിക്കുന്നുണ്ട്. മൂന്നു വയസ്സുള്ള ഒരു കാന്താരി മുറുക്കാനും ചവച്ച് ഞങ്ങളുടെ മുന്നില്‍ വന്നതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് തന്നെ കുട്ടി പയ്യന്മാര്‍ ചീട്ടു കളിക്കുന്നതും കാണേണ്ടി വന്നു.

കൂട്ടത്തില്‍ രണ്ടു വീരന്മാരോട് സ്കൂളില്‍ പോകാനില്ലേ എന്ന് വിരട്ടിയപ്പോള്‍ ചില്ലറ കള്ള നമ്പറുകളും കേള്‍ക്കാനായി... 'കാട്ടിലൂടെയാ സ്കൂളില്‍ പോകേണ്ടത്, ആനയും പുലിയുമൊക്കെ ഉണ്ടാവും, നടന്നു പോയാല്‍ അവയുടെ വയറ്റിലാകും'!!! ആ ചട്ടമ്പികളോട് നാടന്‍ പാട്ട് പാടാമോ എന്ന് ചോദിച്ചപ്പോള്‍ കൂറേ നേരം നാണം കുണുങ്ങി നിന്ന ഒരുവന്‍ ഒരു ഉഗ്രന്‍ പാട്ട് തന്നെ പാടി.... ഞാന്‍ അടിച്ചാല്‍ താങ്കമാട്ടേന്‍... വേട്ടൈക്കാരന്‍ സിനിമയിലെ ആ 'നാടന്‍ പാട്ട്' മൂളിക്കൊണ്ട് ഞങ്ങളും യാത്ര തിരിച്ചു.

കോങ്ങാട് പഞ്ചായത്തിന്റെ പ്രധാന പദ്ധതി ഖരമാലിന്യ സംസ്കരണമാണ്. തിരക്കേറിയ പ്രദേശങ്ങള്‍ ഒട്ടേറെയുള്ള കോങ്ങാടിന്റെ പ്രധാന പ്രശ്നമായ മാലിന്യം ശേഖരിച്ച് സംസ്കരിച്ച് ജൈവ വളമാക്കുന്ന ഖരമാലിന്യ സംസ്കരണ കേന്ദ്രത്തില്‍ 25-ഓളം സ്ത്രീകല്‍ ജോലി ചെയ്യുന്നുണ്ട്. പ്രദേശവാസികളുടെ സഹകരണവും ഭംഗിയായി ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹായകമായി.

കോട്ടായി പഞ്ചായത്തിനെ ശ്രദ്ധേയമാക്കുന്നത് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സമഗ്ര കൊണ്ടാട്ടം നിര്‍മ്മാണ യൂണിറ്റുകളാണ്. അവ ചിത്രീകരിിക്കുന്നതോടൊപ്പം കൊണ്ടാട്ടത്തിന്റെ സ്വാദ് രുചിക്കാനും കഴിഞ്ഞു.

വനവത്ക്കരണവും നീര്‍ത്തട സംരക്ഷണവും മുഖ്യ പദ്ധതിയായി വിവരിക്കുന്ന അകത്തേത്തറയിലെ ചിത്രീകരണം ഗ്രാമഭംഗിയും ഗ്രാമീണരുടെ വിശാലതയും ചോര്‍ന്നപ്പോള്‍ സുഗമമായി പൂര്‍ത്തിയാക്കാനായി. പഞ്ചായത്ത് റോഡിന്റെ ഇരുവശവും മരം നട്ടു സംരക്ഷിക്കുന്നത് കാമറയില്‍ പകര്‍ത്തിയ ഞങ്ങള്‍ക്ക് സ്വകാര്യ വ്യക്തികള്‍ കൈയ്യടക്കി വച്ചിരുന്ന കല്‍പ്പാത്തി പുഴയുടെ തീരപ്രദേശങ്ങള്‍ പഞ്ചായത്ത് തിരിച്ചു പിടിച്ച് സംരക്ഷിക്കുന്നതും കാണാനായി.

പാലക്കാടന്‍ ഗ്രാമഭംഗി ആവോളം നുകര്‍ന്ന് ഗ്രീന്‍ കേരള എക്സ്പ്രസിന്റെ മൂന്നാമത്തെ യാത അവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് മടക്കയാത്ര ആരംഭിച്ചപ്പോള്‍ മനസില്‍ കുളിര്‍മ്മ മാത്രം.

അജിത് അരവിന്ദന്‍ 

അറിയാത്ത മഹാസാഗരങ്ങള്‍ തേടിയുള്ള യാത്രയല്ല ഗ്രീന്‍ കേരള എക്സ്പ്രസ്, മറിച്ച് നമ്മള്‍ അറിയുന്ന കേരളത്തിന്റെ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ ചികഞ്ഞെടുത്ത് അവ മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന തരത്തില്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനുള്ള വേദിയാണ്. വികസനത്തിന്റെ സജ്ജമായ മാതൃകകളുമായി 150-ഓളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്നു.
നമുക്ക് ചുറ്റും എന്നും കാണുന്നതും എന്നാല്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്നതുമായ വസ്തുതകള്‍ അന്വേഷിക്കുന്ന ഈ പരിപാടിയെപ്പറ്റി വിധികര്‍ത്താക്കളുടെ വാക്കുകളിലൂടെ...

ഡോ. കെ.പി കണ്ണന്‍ 
മുന്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസ്
'അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാനും അവയെക്കുറിച്ച് പഠിക്കുവാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. അവയിലൂടെ ഒട്ടേറെ കാര്യങ്ങള്‍ അടുത്തറിയാനും അനുഭവിച്ചറിയാനും സാധിച്ചു. പഞ്ചായത്തുകളുടെ പ്രവര്‍ത്തനം ഇന്ന് ലോകം മുഴുവന്‍ കാണിക്കുവാനുള്ള അവസരമായിട്ടാണ് ഗ്രീന്‍ കേരള എക്സ്പ്രസിനെ ഞാന്‍ വീക്ഷിക്കുന്നത്'


ഡോ. വിനീത മേനോന്‍
പ്രൊഫസര്‍, ഹെഡ് ഒഫ് ദ ഡിപ്പാര്‍ട്ട്മെന്റ് 
ഡിപ്പാര്‍ട്ട്മെന്റ് ഒഫ് ആന്ത്രപ്പോളജി, കണ്ണൂര്‍ യൂണിവേഴ്സിറ്റി
'വികസനത്തില്‍ സാമ്പത്തികമായിട്ടുള്ള കാര്യങ്ങളെ മാത്രം കാണാതെ സാമൂഹികവും ശാസ്ത്രപരവുമായ കാര്യങ്ങളെയും പരിഗണിക്കണമെന്ന് ഞാന്‍ കരുതുന്നു. പഞ്ചായത്തുകള്‍ അവയില്‍ എത്രത്തോളം വിജയിച്ചിട്ടുണ്ടെന്നറിയാനുള്ള ആഗ്രഹമാണ് എന്നെ ഈ വേദിയിലെത്തിച്ചത്'.

ഡോ .ആര്‍.വി.ജി മേനോന്‍
സാങ്കേതിക വിദഗ്ധന്‍, സാമൂഹിക പ്രവര്‍ത്തകന്‍
'ഇന്ന് നാം മാധ്യമങ്ങളിലൂടെ അറിയുന്നത് നമുക്കു ചുറ്റും നടക്കുന്ന അപകടങ്ങളെയും തകരാറുകളെയുംപ്പറ്റിയാണ്. നല്ല പരീക്ഷണങ്ങളും മുന്നേറ്റങ്ങളും നമ്മുടെ പഞ്ചായത്തുകളില്‍ നടക്കുന്നുണ്ട്. അവരുടെ വികസനപരമായ മുന്നേറ്റങ്ങളും പരീക്ഷണങ്ങളും ജനങ്ങളിലെത്തിക്കാന്‍ കഴിയുന്നു എന്നതാണ് ഗ്രീന്‍ കേരള എക്സ്പ്രസിന്റെ പ്രത്യേകത'.

ആര്‍. ഹേലി
കൃഷി ശാസ്ത്രജ്ഞന്‍
'മുകള്‍ത്തട്ടിലുള്ള ആസൂത്രണം താഴേക്ക് വരുമ്പോള്‍ അതില്‍ പ്രായോഗികതയുടെ അംശം വളരെ കുറവായി തീരുന്നുവെന്നും അത് മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും ഒരു വാദമുണ്ട്. അതിനുള്ള ഉത്തരമായിട്ടാണ് അധികാര വികേന്ദ്രീകരണം നടപ്പിലാക്കുന്നത്. അതില്‍ എറ്റവും ഉജ്ജ്വലമായ മാതൃകകളാണ് കേരള പഞ്ചായത്തുകളില്‍ നടക്കുന്നത്. നവോത്ഥാനമായ അത്തരം മാറ്റങ്ങള്‍ അടുത്തറിയാനുള്ള അവസരമാണ് ഗ്രീന്‍ കേരള എക്സ്പ്രസിലൂടെ സാദ്ധ്യമാകുന്നത്'. 

പദ്മപ്രിയ ജാനകിരാമന്‍
നടി
'പഞ്ചായത്തിരാജിനെ പഠനവിഷയമായി പഠിച്ചതും അതിനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള താല്‍പര്യവുമായാണ് ഞാല്‍ ഗ്രീന്‍ കേരള എക്സ്പ്രസില്‍ വിധികര്‍ത്താവായി വന്നിരിക്കുന്നത്'.  

ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്സി~ഡിറ്റ് പ്രാവര്ത്തികമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സോഷ്യല്റിയാലിറ്റി ഷോ ആയ ഗ്രീന്കേരള എക്സ്പ്രസില്നിങ്ങള്ക്ക് മുന്നില്ഗ്രീന്ടിപ്പ്സുമായി മൂന്ന് കൂട്ടുകാരെത്തുന്നു. പ്രകൃതിയെ മനസിലാക്കുവാനും, പ്രകൃതി വിഭവങ്ങള്പാഴാക്കാതെ ഉപയോഗിക്കുവാനുമുള്ള സന്ദേശങ്ങളാണ് ടിന്റുവും കുഞ്ഞിയും അപ്പുവും കൂടി പ്രേക്ഷകര്ക്ക് നല്കുന്നത്.

ടിന്
റു എന്ന എലിക്കുട്ടനും കുഞ്ഞി കാക്കച്ചിയും അപ്പു എന്ന വികൃതിയായ നായക്കുട്ടിയുമാണ് കൊച്ചു സന്ദേശങ്ങളിലൂടെ വലിയ ആശയങ്ങളുമായി നിങ്ങള്ക്ക് മുന്നിലെത്തുന്നത്. അപ്പുവിന്റെ വികൃതിത്തരങ്ങള്ക്ക് മൌനസമ്മതവുമായി ടിന്റുവുണ്ടാകും. കുഞ്ഞിയാണ് അവരെ ഉപദേശിച്ച് തെറ്റുകള്ചൂണ്ടിക്കാട്ടുന്നത്. അപ്പുവിന് കിഴുക്കു കൊടുത്തു കൊണ്ടാണ് കുഞ്ഞിയുടെ ഉപദേശം.

ഗ്രീന്
കേരള എക്സ്പ്രസിന്റെ ഒരോ എപ്പിസോഡിലും പുതിയ സന്ദേശങ്ങളുമായി ഇവര്ടെലിവിഷന്സ്ക്രീനിനു താഴെയുണ്ടാകും. അപ്പുവിനും ടിന്റുവിനും ഉപദേശം നല്കുക വഴി കുഞ്ഞി സമൂഹത്തെ പഠിപ്പിക്കുകയുമാണ്. ചെറുതെങ്കിലും നിത്യ ജീവിതത്തില്നാം വിസ്മരിക്കാന്പാടില്ലാത്ത നിരവധി കാര്യങ്ങളാണ് കൂട്ടുകാര്നിരത്തുന്നത്.

വെള്ളം
അമൂല്ല്യമാണെന്നതും, വൈദ്യുതി പാഴാക്കരുതെന്നും, ഇന്ധന ഉപയോഗം നിയന്ത്രിച്ചു വേണമെന്നതും നമ്മള്അറിഞ്ഞുകൊണ്ടു തന്നെ മറക്കുന്ന കാര്യങ്ങളാണ്. ഇവയെല്ലാം അനിമേഷന്സൃഷ്ടികളിലൂടെ പ്രേക്ഷക മനസ്സില്സ്ഥാപിക്കാന്കുഞ്ഞിക്കും കൂട്ടര്ക്കും കഴിയുമെന്ന് തന്നെ പ്രതീക്ഷിക്കാം.

തദ്ദേശ സ്വയംഭരണ വകുപ്പും, ശുചിത്വമിഷനും, സി~ഡിറ്റും ദൂരദര്ശനും ചേര്ന്ന് ഒരുക്കുന്ന ഇന്ത്യന്ടെലിവിഷന്ചരിത്രത്തിലെ ആദ്യ സോഷ്യല്റിയാലിറ്റി ഷോ~ ഗ്രീന്കേരള എക്സ്പ്രസിന് ഇന്പമേറിയ ഹരിത ഗീതത്തിന്റെ മേന്പൊടി. റഫീക്ക് അഹമ്മദ് രചന നിര്വഹിച്ച ഹരിത ഗീതത്തിന് സംഗീതം നല്കിയിരിക്കുന്നത് ഡോ. ശ്രീവത്സന്ജെ മേനോനാണ്.

ഇതു ഭൂമി ഒരേയൊരു ജീവകലാവേദി'... എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം പ്രകൃതിയുടെ പച്ചപ്പും നന്മയും വിളിച്ചോതുന്നതോടൊപ്പം, ഭൂമിയോട് മനുഷ്യന്റെ അവഗണന അരുതെന്നും ഓര്മ്മിപ്പിക്കുന്നു. പ്രദീപ് സോമസുന്ദരം, അമല്ആന്റണി, മീര രാം മോഹന്എന്നിവരുടെ സ്വരമാധുരി ഹരിത ഗീതത്തെ വ്യത്യസ്തമാക്കുന്നു. വില്ല്യമാണ് ഓര്ക്കസ്ട്രേഷന്‍. യോജിച്ച ദൃശ്യാവിഷ്ക്കരണം നല്കി പ്രേക്ഷക മനസ്സില്ഹരിത ഗീതത്തിനെ കുടിയിരുത്തിയതിന് പിന്നില്പ്രവര്ത്തിച്ചത് രമേഷ് വിക്രമനാണ്. രാജീവ് വിജയാണ് ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത്.

മാര്ച്ച് ഒന്നാം തീയതി രാത്രി 8.30~ന് ആരംഭിച്ച ഗ്രീന്കേരള എക്സ്പ്രസില്ഒട്ടേറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു ഹരിതഗീതമെന്ന് അടുത്ത ദിവസങ്ങളിലെ പ്രതികരണങ്ങള്സൂചിപ്പിക്കുന്നു. ഷോയുടെ തുടക്കം ഗംഭീരമാക്കാന്ഹരിത ഗീതത്തിന് കഴിഞ്ഞുവെന്ന് നിസ്സംശയം തന്നെ പറയാം.

ആദ്യത്തെ ഷൂട്ടിംഗ് അനുഭവങ്ങളുടെയും ഗ്രീന്കേരള എക്സ്പ്രസിനെപ്പറ്റിയുള്ള കൂടുതല്അറിവുകളുടെയും അകന്പടിയോടെയുമായിരുന്നു പഞ്ചായത്തുകളിലേക്കുള്ള ഞങ്ങളുടെ രണ്ടാംഘട്ട യാത്ര. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം, ഏലൂര്‍, മരട് എന്നീ പഞ്ചായത്തുകളും തൃശ്ശൂര്ജില്ലയിലെ കൈപ്പറന്പ് പഞ്ചായത്തും ഉള്പ്പെട്ട ഷൂട്ടിംഗ് പ്രദേശങ്ങളിലേക്കായി ഫെബ്രുവരി 8~ാം തീയതി ഞങ്ങള്യാത്ര തിരിച്ചു. ഉറങ്ങിയും മുക്കിയും മൂളിയും ടെന്പോ ട്രാവലര്സാരഥി ഞങ്ങളെ രാത്രി രണ്ടരയോടെ എറണാകുളത്ത് എത്തിച്ചു.

പാലാരിവട്ടത്ത് അസിസ്റ്റന്റ് കാമറമാനേയും അവതാരകയേയും കാത്തു നിന്ന ഞങ്ങള്ക്ക് അവിടത്തെ ശക്തരായ കൊതുകിന്റെ സാന്നിദ്ധ്യം മനസിലാക്കാന്അധികനേരം വേണ്ടി വന്നില്ല. രാവിലെ അഞ്ചു മണിക്ക് കൂത്താട്ടുകുളത്ത് എത്തിയ ഞങ്ങള്ഒരു മണിക്കൂര്വിശ്രമത്തിന് ശേഷം ലൊക്കേഷനിലേക്ക് തിരിച്ചു.

അര്ജ്ജുനന്മലയിലെ ശിവഭഗവാന്ക്ഷേത്രം ചിത്രീകരിച്ചു കൊണ്ടായിരുന്നു ഞങ്ങള്ഷൂട്ടിംഗ് ആരംഭിച്ചത്. കിരാത ഭാവത്തിലുള്ള ശിവപാര്വതിയാണ് ഇവിടത്തെ പ്രത്യേകത. ശുദ്ധമായ ചന്ദനം കലര്ന്ന വെള്ളം ഊറി വരുന്ന ചന്ദക്കുളമായിരുന്നു അവിടത്തെ മറ്റൊരു പ്രത്യേകത. രാവിലെ കട്ടിയായ ചന്ദനം ലഭിക്കുമെന്നും സമീപവാസികള്പറയുന്നു. അതിന് ശേഷം പഞ്ചായത്തിന്റെ പ്രധാന പദ്ധതിയായ കുടുംബശ്രീ യൂണിറ്റുകളുടെ വാഴക്കൃഷി, വസ്ത്രം ഇസ്തിരിയിടുന്ന കേന്ദ്രം എന്നിവ ചിത്രീകരിച്ചു. സ്ത്രീകളുടെ ശിങ്കാരിമേളം കാമറയില്പകര്ത്താനായിരുന്നു അടുത്ത ശ്രമം. വനദുര്ഗ്ഗയെ ആരാധിച്ചുപോരുന്ന കിഴകുന്പ് കാവായിരുന്നു രസകരമായ മറ്റൊന്ന്. മേല്ക്കൂരയില്ലാത്ത കാവ് വ്യത്യസ്തങ്ങളായ വന്വൃക്ഷങ്ങളും സസ്യലതാദികളും തിങ്ങിനിറഞ്ഞവയാണ്.

അടുത്ത ദിവസം കൈപ്പറന്പിലെത്തിയ ഞങ്ങള്അവരുടെ പ്രധാന കായിക പദ്ധതികള്കാമറയില്പകര്ത്താനുള്ള ഒരുക്കങ്ങള്തുടങ്ങി. വിദ്യാര്ത്ഥികളെ നീന്തല്പഠിപ്പിക്കുന്ന നീന്തല്ക്കുളം ചിത്രീകരിക്കുന്നതിനിടെ അതിനെപ്പറ്റി വിശദീകരിക്കാനെത്തിയ ആളുടെ കമന്റ് കേള്ക്കാനിടയായി. ലേപ്പല്മൈക്ക് ഓണ്ആണെന്നറിയാതെ പുള്ളിക്കാരന്ഇങ്ങനെ പറഞ്ഞു~ ‘വല്ല സ്വകാര്യ ചാനലുമായിരുന്നെങ്കില്ഇപ്പോള്ഷൂട്ടിംഗും കഴിഞ്ഞ് പൊടിയും തട്ടി പോയേനെ, ദൂരദര്ശന്ടീമല്ലേ അതാ താമസം'!!

1996ല്ആരംഭിച്ച ഫുട്ബോള്‍,വോളിബോള്പരിശീലന കേന്ദ്രങ്ങള്ചിത്രീകരിച്ചു. നിരവധി പ്രതിഭകളെ കായിക കേരളത്തിന് സമ്മാനിച്ചിട്ടുള്ള കേന്ദ്രത്തില്സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്നിന്നുള്ള താരങ്ങള്പരിശീലനം തേടിയെത്തുന്നുണ്ട്. അന്പെയ്ത്ത് പരിശീലനവും പ്രദേശത്ത് നടക്കുന്നുണ്ട്.

വൈരക്കല്ല് മിനുക്കുന്നതിനായുള്ള ചെറുകിട കുടില്വ്യവസായങ്ങള്ഇവിടെ കാണാന്കഴിഞ്ഞു. വൈരക്കല്ല് ഉരച്ച് മിനുക്കി മുംബയിലെ ഡയമന്റ് സ്ട്രീറ്റിലേക്ക് കയറ്റി അയയ്ക്കും. സ്ത്രീകളാണ് മേഖലയില്പ്രവര്ത്തിക്കുന്നത്. പ്രദേശത്തെ സ്വര്ണ്ണപ്പണ്ണിക്കാരുടെ വീടിനു ചുറ്റുമുള്ള മേല്മണ്ണ് വാങ്ങി അതിനെ അരിച്ച് പാറ്റി സ്വര്ണ്ണം ശേഖരിക്കുന്ന തമിഴ്നാട്ടുകാരും ഇവിടെയുണ്ട്.

മയിലുകള്പാടങ്ങളില്പറന്നിറങ്ങുന്ന രസകരമായ കാഴ്ച്ചകളും കണ്ട് ഞങ്ങള്ഏലൂരിലേക്ക് യാത്ര തിരിച്ചു.  ഊര്ജ്ജ സംരക്ഷണം പ്രധാന വിഷയമായി എടുത്തു കാട്ടുന്ന പഞ്ചായത്തിലെ മിക്ക വീടുകളിലും ബള്ബിന് പകരം സി.എഫ്.എല്ആണ് ഉപയോഗിക്കുന്നത്. 16 കൊല്ലമായി പഞ്ചായത്തിനെ നയിക്കുന്ന പ്രസിഡന്റ് സി.പി ഉഷയുടെ സഹകരണത്തിനുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

വാഹനത്തിന്റെ സാരഥി അന്ന് രാത്രി ഞങ്ങളെ ഉപേക്ഷിച്ച് പോയി. തുടര്ന്ന് പുതിയ വാഹനം സംഘടിപ്പിച്ച് മരടിലെത്തിയപ്പോള്വൈകിയതിന് പഞ്ചായത്ത് പ്രസിഡന്റിന്റെ പരിഭവം കേള്ക്കേണ്ടി വന്നു. ഗതാഗത സംവിധാനം പ്രധാന പദ്ധതിയായി വിവരിക്കുന്ന പഞ്ചായത്തിന്റെ കുടുംബശ്രീ ബസ്അശ്വമേധവും' സ്ത്രീകളുടെ ഓട്ടോറിക്ഷയും ചിത്രീകരിച്ച് കണ്ടല്ക്കാടിന്റെ മനോഹാരിതയിലേക്ക് തിരിഞ്ഞു. പ്രസിദ്ധമായ മരട് വെടിക്കെട്ട് നടക്കുന്ന ക്ഷേത്രവും കാമറയില്പതിപ്പിച്ച് മടക്കയാത്ര ആരംഭിച്ചു.

നീലിമ
രവീന്ദ്രനാ