Showing posts with label green kerala express. Show all posts
Showing posts with label green kerala express. Show all posts

'Green Kerala Express' Model to other states

Posted by Green Keralam On 4:13:00 PM

Elappully Panchayath from Palakkad won the Green Race

Posted by Green Keralam On 5:51:00 PM


Elappully Panchayath in Palakkad District, the favourite among the 140-odd grama panchayats in the social reality show, Green Kerala Express, has bagged the first prize of Rs 1 crore. It is the revolutionary project, an integrated dairy farming project, that enabled Elappuly get this major achievement.

In second place came Akathethara panchayat of Palakkad with their nature conservation schemes, winning Rs. 50 lakh. In third place came Adaatu panchayat of Thrissur, with their natural methods of rice-farming, winning Rs.25 lakh.

In municipalities, Ottappalam came first winning Rs.50 lakh and Malappuram came second with Rs.25 lakh.

Chief Minister V S Achuthananadan and LSG Minister Paloli Mohammedkutty presented the awards to the winners. The winners were announced by actors Kalpana and Padmapriya.

Palakkad district shines with three grama panchayats, Kannadi, Elappuly and Akathethara reaching the final round, and two of them winning the prizes.Alappuzha district also managed to get three grama panchayats - Palamel, Cheriyanad and Kanjikkuzhi to the final round. Thrissur, Wayanad and Thiruvananthapuram had two panchayats each in the final while Malappuram, Kollam, and Kozhikode had one each.

All the 15 finalists at the reality show received an amount of Rs 10 lakh.

The finalists also included Koratty, Meenangadi, Mananthavadi, Nilambur, Kodiyathur, Aryanad, Kunnathukal and Sooranadu North.

The 15 finalists were selected on the basis of preliminary evaluation of developmental models, questionnaire marks, jury marks and SMS weightages. The jury also made site visits before finalising the winners.

Conceived by Doordarshan Kendra Assistant Station Director G. Sajan and C-DIT deputy director K. Mohan Kumar, the programme had won praise and appreciation of the parliamentary standing committee on Information and Broadcasting for being an excellent example of Development Journalism.

15 Panchayaths for the Green Kerala Express final round

Posted by Green Keralam On 4:42:00 PM


Green Kerala Express- the first social reality show in Indian Telivision history which focuses on the sustainable developments of Kerala’s local self governing bodies announces 15 panchayaths for its final round participation. These panchayaths were selected on the basis of preliminary evaluation of developmental visuals. questionaire marks, jury marks and sms waitages. The selected panchayaths were listed below:

Palakkad



The final round of Green Kerala Express includes indepth evaluation and direct visit to these 15 panchayaths by the jury member teams.

'Wishes to Green Kerala Express'- a viewer's letter

Posted by Green Keralam On 8:46:00 PM

To
Sri K.P. Kannan
Permanent Jury
Green Kerala Express Social Reality Show

Dear Sir,

Kindly recall my telecom with you today morning.  I want to know certain things from you and I also want to share my thoughts with you.  I am fully aware that you are a very busy person and it will be not easy for you to spare time for me.  However, it is my hope that whenever you get some time, you will revert to me.
 
Sir, I belong to Ottappalam Taluk in Palakkad district.  I passed SSLC exam in 1970 and then joined for typing and shorthand course.  After passing typing and shorthand I left Kerala.  Within one week of my reaching Nasik I got a job as a Stenographer.  I did not make a fortune during the last 35 years of my stay in Nasik. Yes, I was able to meet the basic requirements like food, cloth and shelter.  In 70s I could not have  thought a better way of finding a job, after Matriculation.  One option was to migrate elsewhere, to secure a job.  And I did that.

Sir, it is not my intention to tell my biography to you.  What I want to tell you is about my observation about  certain pockets in Kerala, especially rural Kerala.

During my childhood I had seen and experienced poverty.  Like many others in our village and surrounding areas I was also born in a farmer’s family.  We were able to produce enough to feed us throughout the year.  In short, food was not a problem.  But, money, hard cash was a problem.  And precisely due to this problem I had to discontinue my education after SSLC.

During my childhood I have observed the life of farm labours  from very close quarters.  Most of the families were joint families.  The elders used to toil in the fields of land lords. The children hardly used to attend schools.  Those who attend schools, hardly reach High Schools.  Till 1975 I haven’t seen a single child from this group (most S.C./S.T./OBCs) passing the SSLC exam.  But something else I had observed.  Though the children were not getting education they were getting trained in some skilled jobs.  By the time they become 18-20 years they were able to earn something for themselves and for their parents.  Notwithstanding the fact that  the earnings were very meager, they were having some skilled job in their possession.

Later, in the 90s I have seen that the farm labours were getting better wages.  After meeting their daily expenses (including expenses on alcoholic drinks) they were left with some cash in hand in the evening.  Their children, neither educated nor employed, were dependent on their parents for pocket money.  Luckily for them, the parents were having some money to spare for their children. (I believe, this was due to the fact that in the 70s and 80s the public in Kerala practiced family planning, voluntarily and there were only one or two children to take care of).  These children used to enjoy their life spending money earned by their parents.  Expenses for cinema, alcoholic drinks and other entertainments were met by their parents.  They had no skills – they can’t climb a tree and pluck mangoes or jack fruits.  They can’t plough the fields.  They do not know how to fix a broken water pipe nor do they know how to connect an electrical wire to a fan.  This was something  painful to watch.

But, for last 7-8 years I have noticed a change in the pattern.  Now I do not see such boys in our area.  ( I am talking certain pockets of Palakkad and Malappuram districts only; the situation in other districts may be different).  They still can’t climb a tree; they can’t plough the fields.  But they possess some other skills.  Many of them have mastered certain trades like welding, wiring, plumbing etc.  These trades have good demand also.  Hence, they have  become independent.  At least some of them have become self employed, as auto owners cum drivers, taxi/jeep owners cum drivers.  Some others have gone a step ahead and become small entrepreneurs also.

This is my observation in a limited area, during a limited period.

It is after seeing 50 episodes of Green Kerala Express  I realized  that Kerala has marched ahead and made developments in many areas.  The revolution brought about by the Elappully and Kannadi Panchayats in animal husbandry and diary is an eye opener.

Similarly, the projects undertaken by Vengara Panchayat and Parappanangady Panchayat are also  deserve appreciation.  I do not wish to enumerate, as you have witnessed everything.

These kind of developments have ensured that Keralites need not to migrate other parts of India, as was the case till 90s.  Now we do not see any new face from Kerala arriving in Nasik or for that matter Mumbai, Pune etc.  I believe that now only a few people migrate in search of jobs.  They skilled IT professionals and they migrate to U.S., Germany etc. via Bangalore or Hyderabad. 

Now-a-days we do not see any Kerala girl getting married to non-resident Keralites. Parents prefer boys working in Kerala rather than marrying off their daughters out of Kerala.   Kerala has developed to such extent.  It is really a matter of pride for any Malayalee.

Green Kerala Express has show-cased the developments taken place in Kerala for last few years.  And certainly they are remarkable.  I hope, the suggestions and guidance from the Jury members may give a new direction to the Panchayat President and other members and Kerala will reach new heights.

With warm regards,
 
V.P. VAIDYAR
Cell No.: 09921766601

ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യത്തെ സോഷ്യല്‍ റിയാലിറ്റി ഷോ- ഗ്രീന്‍ കേരള എക്സ്പ്രസിനെ അടുത്തറിയാനും, ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുസ്ഥിര വികസനപ്രവര്‍ത്തനങ്ങള്‍ കാമറയില്‍ പകര്‍ത്താനും യൂറോപ്പിലെ പ്രമുഖ ടി.വി ചാനല്‍ കേരളത്തിലെത്തി. ഗ്രീന്‍ കേരള എക്സ്പ്രസ് സംഘത്തിനൊപ്പം ഒരാഴ്ച്ച ചെലവഴിക്കാനാണ് 'അര്‍ട്ടെ' (ARTE- Association Relative a la Television Europeenne)-യുടെ ഫ്രഞ്ച് കറസ്പോണ്ടന്റ് മര്‍ജൊലെയ്ന്‍ ഗ്രാപ്പെയും കാമറമാന്‍ ക്രിസ്റ്റഫെ ബാറെയറും കേരളത്തില്‍ വന്നത്. 

വിവിധ ദേശീയ മാധ്യമങ്ങളില്‍ നിന്നും ഗ്രീന്‍ കേരള എക്സ്പ്രസിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് ആര്‍ട്ടെയെ അതിനെ അടുത്തറിയാന്‍ പേരിപ്പിച്ചതെന്ന് ഇവര്‍ പറയുന്നു. 'കേരളത്തിലെ ഗ്രാമങ്ങള്‍ അവരുടെ വികസനങ്ങള്‍ എടുത്തു പറഞ്ഞ് മത്സരിക്കുന്ന ഈ പരിപാടി തികച്ചും വ്യത്യസ്തമാണ്, അതിനാല്‍ തന്നെ ഇത് ഫ്രാന്‍സിലെ ഞങ്ങളുടെ പ്രേക്ഷകരെ അറിയിക്കണമെന്നുണ്ട്' ഗ്രാപ്പെ വ്യക്തമാക്കി. പ്രകൃതി സംരക്ഷണത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഫ്രാന്‍സിന് ഗ്രീന്‍ കേരള എക്സ്പ്രസ് ഒരു പുതിയ അനുഭവമായിരിക്കുമെന്നും ഗ്രാപ്പെ പറഞ്ഞു. 

ഗ്രീന്‍ കേരള എക്സ്പ്രസിനൊപ്പം ആലപ്പുഴയിലെ ചില ഗ്രാമങ്ങളില്‍ സഞ്ചരിച്ച ആര്‍ട്ടെ സംഘം, സൈക്കിളില്‍ സഞ്ചരിച്ചുള്ള അവതരണത്തെയും പ്രശംസിക്കുന്നു. പാലമേല്‍ പഞ്ചായത്തിലെ കുടുംബങ്ങള്‍ ഗ്രീന്‍ കേരള എക്സ്പ്രസ് ദൂരദര്‍ശനില്‍ കാണുന്നതും, ആവേശത്തോടെ തങ്ങളുടെ പഞ്ചായത്തിന് എസ്.എം.എസ് അയയ്ക്കുന്നതും ക്രിസ്റ്റഫെ ചിത്രീകരിച്ചു. വികസനത്തിലും പ്രകൃതി സംരക്ഷണത്തിലും ജനങ്ങളുടെ പങ്കാളിത്തം വ്യക്തമാക്കാന്‍ ആ രംഗം ഉപകരിക്കുമെന്നാണ് ക്രിസ്റ്റഫെയുടെ പക്ഷം. കേരളത്തിന്റെ പ്രകൃതിഭംഗി ആവോളം കാമറയില്‍ പകര്‍ത്താനും അദ്ദേഹം മറന്നില്ല.  

ജര്‍മ്മനിയിലും ഫ്രാന്‍സിലും ഒട്ടനവധി പ്രേക്ഷകരുള്ള ചാനല്‍ നെറ്റ്വര്‍ക്കായ ആര്‍ട്ടെയുടെ ആസ്ഥാനം സ്റ്റാര്‍സ്ബോര്‍ഗാണ്.  

Related Stories

സുസ്ഥിര വികസന മാതൃകകള്‍ തേടിയുള്ള ഗ്രീന്‍ കേരള എക്സ്പ്രസിന്റെ യാത്രകള്‍ കേരളത്തിന്റെ ഉള്ളറകളിലൂടെ കുതിക്കുമ്പോള്‍ മത്സരിക്കുന്ന പഞ്ചായത്തുകളും ആവേശത്തിലാണ്. തിരുവനന്തപുരത്ത് നടക്കുന്ന (എപ്രില്‍ 25 - മേയ് 2) ഫ്ളോര്‍ ഷൂട്ടിംഗില്‍ മുന്‍പ് രണ്ട് തവണത്തേക്കാളും പ്രകടമായ മാറ്റങ്ങളുണ്ടായിരുന്നു. ലോകത്തിന് മുന്‍പില്‍ തങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുമെന്നും കേരളത്തിലെ ജനങ്ങള്‍ തങ്ങളെ വിലയിരുത്തുമെന്നും ഉള്ള ചിന്തകള്‍ മത്സരിക്കുന്ന പഞ്ചായത്തുകളില്‍ ഉണര്‍വ് പകര്‍ന്നിട്ടുണ്ട്. 

വെറുതേ മത്സരിച്ചു പോകുന്ന വേദിയില്‍ നിന്നും അവരവരുടെ പഞ്ചായത്തുകളിലെ വികസനങ്ങള്‍ എണ്ണിപ്പറഞ്ഞ് മാര്‍ക് നേടാനും വ്യത്യസ്തമായ വികസനങ്ങളിലൂടെ മറ്റ് പഞ്ചായത്തുകളുടെയും കേരളത്തിന്റെ തന്നെയും മാതൃകയാവാനും ഓരോ ഗ്രാമങ്ങളും തയാറാകുന്നു. ഒന്നാം സമ്മാനത്തേക്കാളും ജനങ്ങളുടെ അംഗീകാരവും, പഞ്ചായത്തുകളില്‍ വികസനങ്ങള്‍ നടക്കുന്നില്ലെന്ന തരത്തിലുള്ള കുറ്റപ്പെടുത്തലുകള്‍ക്ക് മറുപടി നല്‍കാനും ഗ്രീന്‍ കേരള എക്സ്പ്രസിലൂടെ പഞ്ചായത്തുകള്‍ ശ്രമിക്കുന്നു.

വികസനപ്രവര്‍ത്തനങ്ങളെ ഏതു തരത്തില്‍ ജൂറിക്കു മുന്നില്‍ അവതരിപ്പിക്കണമെന്നുള്ള വ്യക്തമായ ധാരണയോടെയാണ് പഞ്ചായത്തുകള്‍ ഗ്രീന്‍ കേരള എക്സ്പ്രസിന്റെ വേദിയിലെത്തുന്നത്. തങ്ങളുടെ കുറവുകള്‍ മനസിലാക്കുവാനും, മറ്റു പഞ്ചായത്തുകളുടെ വികസനരീതികള്‍ സ്വീകരിക്കാനുള്ള ശ്രമങ്ങളും ഗ്രീന്‍ കേരള എക്സ്പ്രസിന്റെ വിജയം തന്നെയാണെന്ന് വ്യക്തം. 




ജനകീയാസൂത്രണത്തിന്റെ കാര്യത്തിലായാലും, മറ്റ് വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലായാലും പഞ്ചായത്തുകള്‍ക്ക് ഒട്ടേറെ അനുഭവങ്ങളുണ്ട്. അവ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാനൊരു വേദിയാണ് ഗ്രീന്‍ കേരള എക്സ്പ്രസിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. പഞ്ചായത്തുകളില്‍ വികസനം എത്തുന്നില്ലെന്നുള്ള അഭിപ്രായങ്ങള്‍ക്ക് പക്വതയെത്തിയ പഞ്ചായത്തുകള്‍ മറുപടി പറയുന്നതാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. 

ഡോ. ബി. ഇക്ബാല്‍ 
പ്ളാനിംഗ് ബോര്‍ഡ് അംഗം

ഗ്രീന്‍ കേരള എക്സ്പ്രസ് ഒരു നല്ല സംരംഭമാണ്. ഗ്രാമപഞ്ചായത്തുകള്‍ തോറും നടക്കുന്ന പല പ്രവര്‍ത്തികള്‍ അറിയാനും അതിലെ നന്മകള്‍ ഉള്‍ക്കൊള്ളാനും അവസരം ഒരുക്കുന്നതാണ്. മറ്റ് പഞ്ചായത്തുകളുടെ മാതൃകകള്‍ സ്വീകരിക്കാനും ഉപകരിക്കും.

ശ്രീമതി. കൊച്ചുറാണി മാത്യൂസ്
റീജണല്‍ ഡയറക്ടര്‍, സോഷ്യോ-ഇക്കണോമിക് യൂണിറ്റ്, കോട്ടയം

പഞ്ചായത്തുകളുടെ സാങ്കേതികപരമായ വളര്‍ച്ചയും വികസനവും മറ്റുള്ളവര്‍ക്ക് പഠിക്കാനും മാതൃകയാക്കാനും സാധിക്കുമെന്നതാണ് ഗ്രീന്‍ കേരള എക്സ്പ്രസിന്റെ എടുത്തു പറയേണ്ട പ്രത്യേകത.

ജി. വിജയരാഘവന്‍
മുന്‍ സി ഇ ഒ, ടെക്നോപാര്‍ക്ക് 




'നാടു നന്നാവും' എന്നതാണ് ഗ്രീന്‍ കേരള എക്സ്പ്രസ് എന്ന ഈ പരിപാടിയുടെ പ്രധാന ഗുണമായി എനിക്ക് പറയാനുള്ളത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ അതിന്റെ ആശയം മുഴുവനായും ഉല്‍ക്കൊള്ളുന്നു എന്നതും പഞ്ചായത്തുകളുടെ സഹകരണവും ഗ്രീന്‍ സോഷ്യല്‍ റിയാലിറ്റി ഷോയ്ക്ക് കരുത്തു പകരും. 

ശ്രീമതി കല്‍പന
സിനിമാ നടി

ഗ്രാമജീവിതത്തിന്റെ വേറിട്ട കാഴ്ച്ചകളും ഒപ്പം അവിടത്തെ സുസ്ഥിര വികസന മാതൃകകളും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുകയും ചെയ്യുന്ന ഗ്രീന്‍ കേരള എക്സ്പ്രസ് സോഷ്യല്‍ റിയാലിറ്റി ഷോ വിജയകരമായി 25 എപ്പിസോഡ് പൂര്‍ത്തിയാക്കിയിരിക്കുന്നു. ശുചിത്വ മിഷനു വേണ്ടി സി-ഡിറ്റി നിര്‍മ്മിക്കുന്ന ഈ ഷോയ്ക്ക് വിവിധ മേഖലകളില്‍ നിന്നും ഒട്ടേറെ പ്രശംസകള്‍ ലഭിച്ചു വരുന്നു.

മികച്ച പഞ്ചായത്തിനെ വിലയിരുത്താന്‍ പ്രേക്ഷകര്‍ക്ക് അവസരം നല്‍കുന്ന തരത്തിലുള്ള എസ്.എം.എസ്  വോട്ടിംഗ് പരിപാടിയുടെ മാറ്റ് കൂട്ടുന്നു. ആദ്യത്തെ സോഷ്യല്‍ റിയാലിറ്റി ഷോ എന്ന നിലയില്‍ നേരിടുന്ന കുറവുകളെ പഞ്ചായത്തുകളുടെയും പ്രേക്ഷകരുടെ സഹകരണത്താല്‍ നികത്തുവാനും കഴിയുന്നുണ്ട്.

കേരളത്തിലെ പഞ്ചായത്തുകളെ വിമര്‍ശനങ്ങള്‍ കൊണ്ടു ഒതുക്കിയിരുന്നതില്‍ നിന്നും അവര്‍ക്ക് ഉണര്‍വ് നല്‍കുന്ന പ്രവര്‍ത്തനമാണ് ഗ്രീന്‍ കേരള എക്സ്പ്രസിലൂടെ നടത്തി വരുന്നത്. 25 എപ്പിസോഡില്‍ നിന്നും മുന്നോട്ടു നീങ്ങുമ്പോള്‍ പച്ചപ്പിന്റെ പ്രതീക്ഷകളും വര്‍ദ്ധിക്കുന്നു.

ഒടുവില്‍ അത് തീരുമാനിക്കപ്പെട്ടു - വട്ടിയൂക്കാവ് പഞ്ചായത്ത് ഷൂട്ട് ചെയ്യാന്‍ ! ആ ദൗത്യത്തിനായി ഞാന്‍, പൂജചേച്ചി, ക്യാമറമാന്‍, രണ്ട് അസിസ്റ്റന്റുമാര്‍ എന്നിവര്‍ അടങ്ങുന്ന സംഘം ശനിയാഴ്ച (13/3/10)
രാവിലെ 7 മണിക്ക് പുറപ്പെട്ടു, വട്ടിയൂര്‍ക്കാവ്  പഞ്ചായത്ത് ലക്ഷ്യമാക്കി.


അധികം മുന്നോട്ട് നീങ്ങേണ്ടി വന്നില്ല,ഒരു വിളി കേട്ടു. മറ്റൊന്നുമല്ല അത് വിശപ്പിന്റെ വിളിയായിരുന്നു.  ഡ്രൈവര്‍ ബ്രേക്ക് ചവിട്ടി.  ഞങ്ങളെല്ലാവരും ഹോട്ടലിലേയ്ക്ക്.  ഭക്ഷണത്തിനുശേഷം വീണ്ടും വണ്ടിയിലേക്ക്.  അധികം വൈകാതെ ഞങ്ങള്‍ പഞ്ചായത്ത് ഓഫീസിലെത്തി.  വിളിച്ചു പറഞ്ഞതനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റ് കാത്തുനില്പുണ്ടായിരുന്നു.


പഞ്ചായത്തിന്റെ പ്രധാന പദ്ധതിയായ “ക്യൂബ മോഡല്‍ ഹോസ്പിറ്റല്‍” വക ക്യാംപ് നടക്കുകയായിരുന്നു.  ശ്രീരാമകൃഷ്ണമിഷന്‍ സ്‌കൂളില്‍.  ഞങ്ങള്‍ അവിടെ എത്തി.  രോഗികളും, ഡോക്ടര്‍മാരും, നഴ്‌സുമാരും നിറഞ്ഞ ബഹളകരമായ അന്തരീക്ഷത്തില്‍ ഞങ്ങള്‍ ഷൂട്ട് ആരംഭിച്ചു.  രോഗത്തിന്റെ അവശതയിലും രോഗികള്‍ ഞങ്ങളോട് നല്ലരീതിയില്‍ സഹകരിച്ചു.  കാരണം അവരെല്ലാവരും ചികിത്സയില്‍ തൃപ്തരായിരുന്നു.



രോഗികളേക്കാളും ആവേശത്തിലായിരുന്നു സിസ്റ്റര്‍മാരും ആശാപ്രവര്‍ത്തകരും   Background lively ആകാന്‍ വേണ്ടിയിട്ട് നടക്കാന്‍ വയ്യാത്ത രോഗികളേയും കൊണ്ട് കൈയ്യില്‍ പേപ്പറുമായി പൊരി വെയിലിലൂടെ അവര്‍ ഓടി നടന്നു.  സിനിമയില്‍ അഭിനയിച്ച ആത്മസംതൃപ്തിയോടെ………


ഊണിനുശേഷം നേരെ ശ്രീരാമകൃഷ്ണപരമഹംസരുടെ ആശ്രമത്തിലേയ്ക്ക്.  വട്ടിയൂക്കാവിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഒരു കുന്നിനു മുകളിലായിരുന്നു ആ മനോഹരമായ ആശ്രമം.  അതിന്റെ നിര്‍മ്മാണ സമയത്ത് ആ തൂണുകളോരോന്നും അഞ്ചു കി.മീറ്റര്‍ അപ്പുറത്തുനിന്നും ആനകള്‍ വലിച്ചുകൊണ്ട് വന്നവയായിരുന്നു.  ഷൂട്ടിനുശേഷം സ്വാമി ഞങ്ങള്‍ക്ക് ഓരോ മിഠായി വീതം തന്നു.  എന്നാല്‍ ഞങ്ങളുടെ മിഠായി കഴിക്കുന്നതിലുളള ആത്മാര്‍ത്ഥത കാരണം അകത്തു കൊണ്ട് വച്ച മിഠായിപൊതി തിരികെ കൊണ്ട് വന്ന് വീണ്ടും ഓരോന്നു വീതം ഞങ്ങള്‍ക്ക് തന്നു.  ഞങ്ങള്‍ സംതൃപ്തരായി.  മിഠായി അധികം ഇല്ലാത്തതിനാല്‍ സ്വാമി ഉടന്‍ തന്നെ ഞങ്ങളെ  യാത്രയാക്കി.


തുടര്‍ന്നുളള ഞങ്ങളുടെ യാത്രയ്ക്ക് പ്രസിഡന്റ് ഒരു വലിയ സഹായം ചെയ്തു.  ഒരു മെമ്പറിനെ കൂടി ഒപ്പം വട്ടു, വഴി കണ്ടുപിടിക്കാന്‍.  കുറ്റം പറയരുതല്ലോ.  അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം വഴി കണ്ടുപിടിക്കുക യായിരുന്നു.  കാരണം ആ പഞ്ചായത്തിലെ ഒരു വഴിയും അദ്ദേഹത്തിന് കണ്ടു (കേട്ടു) പരിചയം ഇല്ലായിരുന്നു.


പഞ്ചായത്തിന്റെ കുടിവെളള പദ്ധതിയിലുളള  വാട്ടര്‍ടാങ്ക് “കണ്ടുപിടിക്കുക” ആയി അദ്ദേഹത്തിന്റെ  ആദ്യ ലക്ഷ്യം.  അതിനായി ഞങ്ങളുടെ വണ്ടി പല കുന്നിന്‍മുകളും കയറി ഇറങ്ങി.  വീഴാലാന്റിലെ പല റൈഡുകളേയും ഓര്‍മക്കമിപ്പിക്കുന്നതായിരുന്നു ആ യാത്ര.  സ്വന്തം പഞ്ചായത്തിലെ പല പുതിയ വഴികളും കണ്ടെത്തിയപ്പോള്‍, കൊളംബസ് അമേരിക്ക കണ്ടുപിടിച്ച സന്തോഷമായിരുന്നു മെമ്പറിന്റെ മുഖത്ത്.  ആ നിഷ്‌കളങ്കത കണ്ട് ഞങ്ങളും സന്തോഷിച്ചു.


ഒടുവില്‍ നാട്ടുകാരുടെ സഹായത്തോടെ ഞങ്ങളാ ജലസ്രോതസ്സിനു മുന്‍പിലെത്തി.  ഒരു നിമിഷം സഹാറാ മരുഭൂമി ഓര്‍ത്തുപോയി. അത്രയ്ക്ക് കഠിനമായിരുന്നു അവിടുത്തെ ചൂട്. നിലം തൊടാതെ പറന്ന് ഷൂട്ട് ചെയ്തു.  ഷൂട്ട് കഴിഞ്ഞതും ജീവനും കൊണ്ടോടി ഞങ്ങള്‍ വണ്ടിയില്‍ കയറി.  പോകുമ്പോള്‍ ഒരു കാര്യം അവിടെ ഉപേക്ഷിക്കാനും മറന്നില്ല. വേറൊന്നുമല്ല. അത് പഞ്ചായത്ത് മെമ്പറിനെ ആയിരുന്നു.


അങ്ങനെ മെമ്പറിനെ കൂടാതെ ഞങ്ങളുടെ വണ്ടി അടുത്ത ലക്ഷ്യത്തിലേയ്ക്ക്.  കുടുംബശ്രീ പ്രവര്‍ത്തകരുടെ സംരംഭമായ ഫ്‌ളവര്‍മില്ലിലേയ്ക്കാണ് ഞങ്ങള്‍ യാത്ര തിരിച്ചത്.  Script ന്റെ ആവശ്യം വേണ്ടി വരാഞ്ഞത് അവിടെ മാത്രമായിരുന്നു.  നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന മില്ലാണ് അതെന്ന് ആങ്കറിനു പറയേണ്ടിവന്നില്ല. കാരണം അവിടെ “മുളക് പൊടിച്ചു” കൊണ്ടിരിക്കുകയായിരുന്നു.


മില്ലിലെ ഷൂട്ട് കഴിഞ്ഞ് ജലദോഷവുമായി ഞങ്ങള്‍ കുടുംബശ്രീ ചേച്ചിമാരുടെ വേറൊരു പ്രയത്‌നമായ പൊതുകുളം വൃത്തിയാക്കുന്നിടത്തേക്ക് പോയി.  ഡിസ്‌കവറി ചാനലിനെ വെല്ലുംവിധത്തില്‍ സാഹസികമായാണ് ഞങ്ങള്‍ കുളത്തിലേയ്ക്ക് ഇറങ്ങിയത്. കുളത്തില്‍ നിന്നും ചെളി കോരി വൃത്തിയാക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നത്.  എരി വെയിലിലും കയ്യ് മെയ്യ് മറന്ന് അവര്‍ ഒരുമയോടെ പ്രവര്‍ത്തിച്ചു.  പണിയെടുക്കുന്നതില്‍ മാത്രമല്ല അതുവഴി പോയ ഒരു നീര്‍ക്കോലിയെ കാലപുരിക്കയക്കുന്നതിലും അവര്‍ ആ ഒത്തൊരുമ കാണിച്ചു.പണിയെടുക്കുന്നവരില്‍ ഒരു “മാക്‌സി” ഇട്ട ചേച്ചി ഇടയ്ക്ക് “മാസ്‌ക്” ആയതൊഴിച്ചാല്‍ മറ്റു തടസ്സങ്ങളൊന്നുമില്ലാതെ ഞങ്ങള്‍ ഷൂട്ട് വേഗം തീര്‍ത്തു.


കുളത്തില്‍ നിന്നും കയറിച്ചെന്നത് നടനഗ്രാമത്തിലേക്കായിരുന്നു.  കേരള നടനത്തിന്റെ ആചാര്യന്‍ Dr. ഗുരുഗോപി നാഥിന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച നടന ഗ്രാമത്തില്‍ കേരള നടനം കൂടാതെ മിക്ക കലകളും അഭ്യസിപ്പിക്കുന്നുണ്ട്.  ഗുരുഗോപി നാഥിന്റെ ശിഷ്യന്മാര്‍ തന്നെയാണ് അവിടുത്തെ അദ്ധ്യാപകര്‍.  ഗുരുകുല വിദ്യാഭ്യാസ രീതിയെ ഓര്‍മ്മിപ്പിക്കും വിധമായിരുന്നു നടന ഗ്രാമത്തിലെ ക്ലാസ് മുറികള്‍.  രാവിലെ മുതല്‍ വെയിലുകൊണ്ട ക്ഷീണമെല്ലാം ഒരു നിമിഷം മറന്നു പോയി.  അത്രയക്ക് മനോഹരമായിരുന്നു ആ കലാ ക്ഷേത്രം.


നടന ഗ്രാമത്തിലെ എല്ലാ കലാകാരന്മാരും നല്ലരീതിയില്‍ ഞങ്ങളോട് സഹകരിച്ചു.  സമയം സന്ധ്യയോടടുക്കാറായിരുന്നു..  ക്ലാസുകള്‍ കഴിഞ്ഞ്  കുട്ടികള്‍ പോയിതുടങ്ങി.  തിരക്കുകള്‍ക്കിടയില്‍  എല്ലാവരും കാത്തിരുന്ന ആ ശബ്ദം കേട്ടു.  “പാക്ക് അപ്പ്” വട്ടിയൂര്‍ക്കാവിനോട് യാത്ര പറഞ്ഞ് വീണ്ടും ഞങ്ങള്‍ വണ്ടിയിലേക്ക് ഗോര്‍ക്കി ലക്ഷ്യമാക്കി.


ജയശ്രീ. എസ്. ജി.

ഗ്രീന്‍ കേരള എക്‌സ്പ്രസ് IV th Schedule  ല്‍ ഞങ്ങള്‍ പോയത് മലപ്പുറം ജില്ലയിലെ വേങ്ങര, പളളിക്കല്‍, തിരുവാലി   തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമല എന്നീ പഞ്ചായത്തുകളിലേക്കായിരുന്നു. കാര്‍ഷിക ഗ്രാമം എന്നതിലുപരി 'ഗള്‍ഫ് മേഖല' യായി അറിയപ്പെടുന്ന വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ വികസന സ്വപ്നം തന്നെ ഗള്‍ഫിലേക്ക് പോകുന്ന വരും തലമുറക്ക് ആവശ്യത്തിനു വിദ്യാഭ്യാസം  നല്‍കുക എന്നതായിരുന്നു.  അതിനായി വിദ്യാജ്യോതി എന്ന പദ്ധതി എല്ലാ ജില്ലകളിലും അവര്‍ ആരംഭിച്ചു.  ഊരകം മല മുതല്‍ കടലുണ്ടി പുഴ വരെ അതിരിട്ടു കിടക്കുന്നതാണ് വേങ്ങര പഞ്ചായത്ത്.

തുടര്
‍ന്ന് 13/3/10 നു ഞങ്ങള്‍ പള്ളിക്കല്‍ ഗ്രാമ പഞ്ചായത്താണ് ഷൂട്ട് ചെയ്തത്. കൃഷിക്കു പ്രാധാന്യം നല്‍കികൊണ്ട് പഞ്ചായത്ത് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെല്ലാം തന്നെ വളരെ വിലപ്പെട്ടതാണ്.  കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉള്‍ക്കൊണ്ടിരിക്കുന്ന ഈ പഞ്ചായത്തില്‍ ഗള്‍ഫിലേക്ക് പച്ചക്കറികള്‍ കയറ്റി അയയ്ക്കുന്ന യൂണിറ്റുകള്‍ വളരെയേറെയുണ്ട്.  മലബാര്‍ മലയാളികള്‍ക്ക് മലബാറില്‍ നിന്നു തന്നെയുളള പച്ചക്കറികള്‍ നല്‍കുക എന്നതാണത്രേ അവരുടെ ലക്ഷ്യം


14/3/10 നു ഞങ്ങള്‍ തിരുവാലി ഗ്രാമ പഞ്ചായത്താണ് ഷൂട്ട് ചെയ്തത്.    എടുത്തു പറയത്തക്ക വികസന പരിപാടികളൊന്നും നടക്കാത്ത ഒരു ഗ്രാമ പഞ്ചായത്ത്.  മണ്‍കയ്യാലകള്‍ കെട്ടി മഴവെളളം തടഞ്ഞു നിര്‍ത്തി ജലക്ഷാമം പരിഹരിക്കുക എന്നതാണ് ഇവരുടെ മുഖ്യ പ്രോജക്ട് എന്നു പറയുന്നു.  101 മുറികളുളള പന്നിക്കോട്  തറവാട് ഈ പഞ്ചായത്തിലാണ്.  അതുപോലെ തന്നെ ലിംക ബുക്ക് ഓഫ് റെക്കോഡില്‍ കൊളാഫ് ചിത്ര രചന വിഭാഗത്തില്‍ ഇടം നേടിയ പ്രശസ്ത വ്യക്തിയും ഈ പഞ്ചായത്ത് നിവാസിയാണ്. 


തുടര്
‍ന്ന് 15/03/10 നു ഞങ്ങള്‍ തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമല പഞ്ചായത്തിലെത്തി.  കുടിവെളള ക്ഷാമം രൂക്ഷമായിരുന്ന ഈ പഞ്ചായത്തില്‍ എല്ലാ വീടുകളിലും ഇന്ന് ജലം സുലഭമാണ്.   പുനര്‍ജ്ജനി, ഐവര്‍ മഠം, തിരുവില്വാമല ക്ഷേത്രം തുടങ്ങി ഒട്ടനവധി പ്രത്യേകതകളുളള രു പഞ്ചായത്താണിത്.  ഈ പഞ്ചായത്തിന്റെ എടുത്തു പറയത്തക്കതായ മറ്റൊരു പ്രത്യേകത ഇവിടെ കുത്താമ്പുളളി  എന്നൊരു നെയ്തു ഗ്രാമമുണ്ട് എന്നതാണ്.



ചിത്ര പി.എസ്

ഗ്രീന്‍ കേരള എക്സ്പ്രസിന്റെ നാലാമത്തെ ഷെഡ്യൂളില്‍ ഞങ്ങല്‍ കടന്നു പോയത്  തോളൂര്‍, വേളൂക്കര, അന്നമനട, എടപ്പാള്‍ എന്നീ പഞ്ചായത്തുകളിലൂടെയായിരുന്നു. മുന്‍പത്തേതു പോലെ തന്നെ രസകരമായ ഒട്ടേറെ അനുഭവങ്ങള്‍ പകര്‍ന്ന യാത്രയില്‍ ഗ്രാമവികസനങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചായിരുന്നു ടീം നീങ്ങിയത്.

ജലസമൃദ്ധിയാല്‍ നിറഞ്ഞതാണ് തൃശ്ശൂര്‍ ജില്ലയിലെ തോളൂര്‍ പഞ്ചായത്ത്. 55% ശതമാനം കോള്‍ നിലങ്ങളുള്ള പഞ്ചായത്തില്‍ കൃഷിയാണ് പ്രധാന വികസന പദ്ധതി. സമുദ്ര നിരപ്പില്‍ നിന്നും താഴെയാണ് ഈ പഞ്ചായത്ത്. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി വഴി വെള്ളം മാറ്റിയാണ് ഇവിടെ നിലങ്ങളില്‍ കൃഷി ചെയ്യുന്നത്. ഫുട്ബോള്‍ താരം സി.വി പാപ്പച്ചന്റെ നാട് എന്ന നിലയിലും ഇവിടം ശ്രദ്ധ നേടിയിട്ടുണ്ട്.

തൃശ്ശൂരിലെ വേളുക്കര പഞ്ചായത്തില്‍ പ്ളാവിനെ ഒട്ടേറെ സ്നേഹിക്കുന്ന ഒരു മനുഷ്യനെ കാണാനായി. നാടിന്റെ വിവിധ പ്രദേശങ്ങളില്‍ പ്ളാവ് ജയന്‍ എന്ന ഇദ്ദേഹം പ്ളാവ് നട്ടു വളര്‍ത്തി വരുന്നു. പ്ളാവിന് മാത്രമേ ഭാവിയില്‍ പ്രകൃതിയേയും മനുഷ്യനേയും സംരക്ഷിക്കാന്‍ കഴിയുള്ളു എന്ന് ജയന്‍ പറയുന്നു. ചെറുപ്പകാലത്തില്‍ പട്ടിണി കിടക്കേണ്ടി വന്നപ്പോള്‍ ചക്കപ്പഴം കഴിച്ച് വിശപ്പടക്കുകയും പശുവിനും അടിനും പ്ളാവില നല്‍കി വളര്‍ത്തിയിരുന്നതും ജയന്‍ ഓര്‍ക്കുന്നു.

തൃശ്ശൂരിലെ അന്നമനട പഞ്ചായത്തിന്റെ പ്രധാന വികസന പദ്ധതി കൃഷിയാണ്. തോട് വൃത്തിയാക്കിയതിലൂടെയും വെള്ളക്കെട്ട് ഉണ്ടാക്കിയും കൃഷി ലാഭകരമായി നടത്തിവരുന്നതും ചിത്രീകരിച്ച് ഞങ്ങല്‍ യാത്ര തുടര്‍ന്നു.

മലപ്പുറം ജില്ലയിലെ എടപ്പാളിലെ മുഖ്യ വികസന പദ്ധതി ആരോഗ്യമാണ്. പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ളിനിക്കില്‍ ചിലവൊന്നുമില്ലാതെ പ്രസവചികിത്സയും, സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ സൌജന്യ ആരോഗ്യ ക്യാംപ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള രക്തപരിശോധനാ ക്യാംപ് എന്നിവ നടത്തുന്നു. വീഡിയോ കൊണ്‍ഫറന്‍സിംഗ് സംവിധാനം ഉപയോഗിച്ച് രോഗികളുമായി ഡോകടര്‍മാര്‍ സംവദിക്കുന്നതും പരക്കെ നടപ്പിലാക്കി വരുന്നു.  

ഗ്രീന്‍ കേരള എക്‌സ്പ്രസ്സിന്റെ ഭാഗമായി മൂന്നാം ഘട്ട ചിത്രീകരണത്തിന് ഞങ്ങള്‍ പോയത് ചെമ്പിലോട് (കണ്ണൂര്‍), നാദാപുരം, മാവൂര്‍ (കോഴിക്കോട്) എന്നീ പഞ്ചായത്തുകളിലേക്കാണ്.

നാദാപുരം
നാദാപുരം പഞ്ചായത്തില്‍ പ്രഭാതം പൊട്ടിവിടരുമ്പോള്‍ കാണാന്‍ കഴിയുന്നത് ഒരു കൂട്ടം ചുവപ്പ് ഉടുപ്പണിഞ്ഞ സ്ത്രീകളെയാണ്.  ഓരോ ദിവസം കഴിയുന്തോറും അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന കുടുംബശ്രീ പ്രവര്‍ത്തകരാണിവര്‍.  നഗര ശുചീകരണമാണ് നാദാപുരം പഞ്ചായത്ത് മുന്നോട്ട് വയ്ക്കുന്ന പ്രധാന വികസന പദ്ധതി.  ഞങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിഞ്ഞതും നഗരശുചിത്വം തന്നെയാണ്.  നഗരത്തിലെ മാലിന്യങ്ങള്‍ പഌസ്റ്റിക് വേര്‍തിരിച്ച് മണ്ണിര കംപോസ്റ്റ് ശാലയിലേക്ക് കൊണ്ട് പോകുന്നു.

ചെമ്പിലോട്
കണ്ണൂരിലെ ചെമ്പിലോട് പഞ്ചായത്തിലെ ഓരോ വീട്ടിലും അടുക്കള തോട്ടങ്ങള്‍ കാണാന്‍ കഴിയും.  വെണ്ടക്ക, വെളളരിക്ക, ചീര, പാവല്‍, മത്തന്‍ തുടങ്ങിയ പച്ചക്കറികളാണ് അടുക്കള തോട്ടത്തില്‍ കൃഷി ചെയ്യുന്നത്.  ഈ അടുക്കളതോട്ടത്തിലൂടെ സ്വന്തം വീട്ടാവശ്യത്തിനു പുറമേ ബാക്കി വരുന്ന പച്ചക്കറികള്‍ ചന്തയില്‍ കൊണ്ട് പോയി വില്‍ക്കുകയാണ് ഓരോ വീട്ടുകാരും.  ഗ്രാമസഭകളിലൂടെ നല്ല നിര്‍ദ്ദേശങ്ങള്‍ കൊണ്ട് വരാന്‍ പഞ്ചായത്തിന് സാധിക്കുന്നു.

മാവൂര്
‍
എങ്ങും പച്ചപ്പും നീലിമയും നിറഞ്ഞുതുളുമ്പി നില്‍ക്കുന്ന പ്രദേശം.  മാവൂര്‍ പഞ്ചായത്തില്‍ കാണാന്‍ കഴിയുന്നത് സ്വര്‍ണ്ണ കതിരണിഞ്ഞ നെല്‍ക്കതിരുകളല്ല മറിച്ച് പച്ചപ്പുളള വാഴതോട്ടങ്ങളും വാഴക്കുലകളുമാണ്. പ്രകൃതി രമണീയമായ പ്രദേശമാണെങ്കിലും  വിദ്യാഭ്യാസത്തിലധിഷ്ഠിതമായ വികസന പദ്ധതികളാണ് പഞ്ചായത്തുകള്‍ മുന്നോട്ട് വയക്കുന്നത്.  സ്‌കൂളുകളില്‍ അദ്ധ്യാപകരുടെ ക്ഷാമം ഉണ്ടാകുമ്പോള്‍ അവര്‍ക്ക് പകരം കുട്ടികളുടെ രക്ഷിതാക്കള്‍ ക്ലാസ് എടുക്കേണ്ടിവരുന്നു. ഇതൊക്കെ ഈ പഞ്ചായത്തിന്റെ മാത്രം പ്രത്യേകതകളാണ്.

അനീഷ്‌ വിജയന്‍ 

ഗ്രീന്‍ കേരള എക്‌സ്പ്രസ്സിന്റെ മൂന്നാം ഘട്ട ചിത്രീകരണത്തില്‍ ഞങ്ങള്‍ക്ക് ലഭിച്ചത് കുടപ്പനക്കുന്ന്, ക്ലാപ്പന, നെടുമ്പന, കരുനാഗപ്പളളി എന്നി പഞ്ചായത്തുകളായിരുന്നു. പഞ്ചായത്തുകളുടെ പല വ്യത്യസ്തമായ പദ്ധതികളും ഈ പഞ്ചായത്തുകളില്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു.  കുടപ്പനക്കുന്ന് പഞ്ചായത്തിലെ പച്ചക്കറി ഉത്പാദനവും വിപണന കേന്ദ്രവും എല്ലാം വളരെ സജീവമായിരുന്നു.

ഓണാട്ടുകരയുടെ
നെല്ലറ എന്നറിയപ്പെടുന്ന ക്ലാപ്പന പഞ്ചായത്ത് അവരുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്‍കിയത് നെല്‍കൃഷി വികസനത്തിനായിരുന്നു.  പഞ്ചായത്ത് തന്നെ മുന്‍കൈ എടുത്ത് തങ്ങളുടെ പഞ്ചായത്തിനെ ഭക്ഷ്യ സുസ്ഥിരതയിലേയ്‌ക്കെത്തിക്കാന്‍ പരിശ്രമിക്കുന്ന കാഴ്ചയാണ് ഞങ്ങളവിടെ കണ്ടത്.

നെടുമ്പനയിലെ
കുടുംബശ്രീ യൂണിറ്റുകള്‍ സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമോദാഹരണങ്ങളാണ്.  സംഘകൃഷിയും റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണ യൂണിറ്റും  അങ്ങനെ വളരെ വ്യത്യസ്തവും എന്നാല്‍ ലാഭകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതുമായ കുടുംബശ്രീ യൂണിറ്റുകളാണ് അവയെല്ലാം.

കരുനാഗപ്പളളി
പഞ്ചായത്തിലെ പൂര്‍ത്തിയാവാത്ത പ്രൊജക്ടുകളാണ് ഞങ്ങള്‍ ഷൂട്ട് ചെയ്തത്.  എല്ലാം പകുതിയായവ.  മാലിന്യ സംസ്‌കരണമാണ് അവരുടെ പ്രധാന പ്രൊജക്ട്.  എന്നാല്‍ മാലിന്യം മൊത്തം കൂട്ടിയിട്ട് കത്തിച്ച് നശിപ്പിക്കുന്നതാണ് ഞങ്ങളവിടെ കണ്ടത്.  അന്തരീക്ഷ മലിനീകരണത്തിന് ഉത്തമ ഉദാഹരണം !!!

ചിത്ര പി എസ്