പഞ്ചായത്തുകള്‍ക്കായി ഒരു സോഷ്യല്‍ റിയാലിറ്റി ഷോ
ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സോഷ്യല്‍ റിയാലിറ്റി ഷോയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പും, സംസ്ഥാന ശുചിത്വമിഷന്‍, തിരുവനന്തപുരം ദൂരദര്‍ശന്‍, സി ഡിറ്റ് എന്നിവര്‍ സംയുക്തമായി രൂപം കൊടുക്കുന്നു. ഗ്രീന്‍ കേരള എക്സ്പ്രസ് എന്ന ഈ പരിപാടി 999 ഗ്രാമപഞ്ചായത്തുകള്‍, 57 മുനിസിപ്പാലിറ്റികള്‍, 5 കോര്‍പ്പറേഷനുകള്‍ എന്നിവയെ പങ്കെടുപ്പിച്ചുകൊണ്ട് സുസ്ഥിര വികസനമാത്യകകള്‍വികസിപ്പിച്ചെടുത്ത തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഒരു മത്സരമാണ്.

തിരുവനന്തപുരം ദൂരദര്‍ശനിലൂടെ 2010 ഫെബ്രുവരി മുതല്‍ തിങ്കള്‍ മുതല്‍ വെളളി വരെ എല്ലാ ദിവസവും വൈകിട്ട് 5.05 നും രാത്രി 8.30 നും ഈ റിയാലിറ്റി ഷോ സംപ്രേഷണം ചെയ്യും. സുസ്ഥിര വികസനത്തിന്റെ ഉത്തമ മാത്യകകള്‍ കണ്ടെത്താനും അവ ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കാനുമാണ് ഈ മത്സരം. ക്യഷി, ജലവിഭവ സംരക്ഷണം, ഭക്ഷ്യ സുരക്ഷ, സാമൂഹിക സുരക്ഷ, കുടുംബശ്രീ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ആരോഗ്യം, വിദ്യാഭ്യാസം, ഊര്‍ജം, ഭവന നിര്‍മ്മാണം, സ്ത്രീ ശാക്തീകരണം, ഗ്രാമസഭയിലെ പങ്കാളിത്തംഎന്നീമേഖലകളില്‍ പഞ്ചായത്തുകള്‍ കൈവരിച്ച നേട്ടങ്ങള്‍ ആസ്പദമാക്കിയാണ് ഈ മത്സരം.

ആഗോള കാലാവസ്ഥാ മാറ്റത്തിന്റേയും കോപ്പന്‍ഹേഗനില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയുടെയും പശ്ചാത്തലത്തില്‍ സുസ്ഥിര വികസന മാത്യകകള്‍ക്ക് ഏറെ ലോക ശ്രദ്ധ കൈവന്ന കാലമാണിത്. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ വിശദീകരണം, 8 മുതല്‍ 10 മിനിറ്റ് വരെ ദൈര്‍ഘ്യമുളള ഒരു ദ്യശ്യചിത്രം എന്നിവയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്തുകള്‍ ഈ മത്സരത്തില്‍ പങ്കാളിയാവുന്നത്. പ്രാഥമിക പരിശോധനയ്ക്കുശേഷം ഒരു സാങ്കേതികജൂറി 150 പഞ്ചായത്തുകളെഒന്നാംഘട്ടത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടപഞ്ചായത്തുകള്‍ വിദഗ്ധജൂറിയുടെമുന്‍പില്‍തങ്ങളുടെ പഞ്ചായത്തുകളുടെ നേട്ടങ്ങള്‍ അവതരിപ്പിക്കും. പഞ്ചായത്തില്‍ നിന്നുളള പ്രതിനിധികള്‍ക്ക് ദ്യശ്യ ചിത്രങ്ങള്‍ കാണിക്കാനും അവ ബോധ്യപ്പെടുത്തുവാനുമുളള അവസരമുണ്ടാകും. രണ്ട് അവതാരകര്‍ നയിക്കുന്ന ഇതില്‍ പഞ്ചായത്തിലെ മറ്റുളളവര്‍ക്കും വികസനോന്‍മുഖ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമുണ്ടാകും.

ഓരോ ജില്ലയില്‍ നിന്നുംഈരംഗത്ത്ഓരോപഞ്ചായത്തുകളേയും, മുനിസിപ്പാലിറ്റികളേയും, കോര്‍പ്പറേഷനുകളേയും തെരഞ്ഞെടുക്കുന്നു. തുടര്‍ന്ന് സംസ്ഥാന തലത്തില്‍ മികച്ച പഞ്ചായത്തിനേയും, മുനിസിപ്പാലിറ്റിയേയും ,കോര്‍പ്പറേഷനേയും കണ്ടെത്തുകയാണ് ലക്ഷ്യം. ഓരോ എപ്പിസോഡിലും താഴെപ്പറയുന്നവ ഉള്‍ക്കൊളളിച്ചിരിക്കുന്നു.

1. ഓരോ ആഴ്ചയിലും സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് ഗ്രീന്‍ ഹീറോ, ഗ്രീന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍, ഗ്രീന്‍ ടെക്നോളജി തുടങ്ങിയവയ്ക്കു പ്രത്യേക സമ്മാനം നല്‍കുന്നതാണ്
2. ഓരോ എപ്പിസോഡിലും ഒരു സിറ്റിസണ്‍ റിപ്പോര്‍ട്ട് ഉണ്ടായിരിക്കുന്നതാണ്.

പ്രഗത്ഭരും സാമൂഹിക അംഗീകാരം നേടിയവരായിരിക്കും ജൂറി അംഗങ്ങള്‍. കൂടാതെ വികസന രംഗത്തും സാമൂഹിക രംഗത്തും കലാ സാഹിത്യ രംഗത്തും പശസ്തരായ അരുണാ റോയ്, രാജേന്ദ്ര സിംഗ, മിഹിര്‍ഷ,പി.സായ്നാഥ് തുടങ്ങിയവരുംഈപരിപാടിയില്‍പങ്കാളികളാവുന്നു. നാടിന്റെ സുസ്ഥിര വികസനത്തിനും സുതാര്യതയ്ക്കും ജനകീയ പങ്കാളിത്തത്തിനും മാലിന്യമുക്ത കേരളത്തിനും നല്‍കുന്ന മറ്റൊരു സംഭാവനയായിരിക്കും ഈ സോഷ്യല്‍ റിയാലിറ്റി ഷോ.

കൂടുതല്‍ വിവരങ്ങള്‍കായി ദയവായി കാണുക:http://www.greenkeralaexpress.org/

1 Response for the "എന്താണു ഗ്രീന് കേരള എക്സ്പ്രസ്"

  1. തികച്ചും നല്ല ആശയം നടപ്പില്‍ വന്നാല്‍ നന്നായിരുന്നു ടിവിയിലും ഇന്റെര്‍നെറ്റിലും ഒതുങ്ങി നില്‍കാതെ നടപ്പിലാക്കി കണ്ടാല്‍ നന്നായിരുന്നു
    പുസ്തകത്തിലെ പശു പുല്ലു തിന്നുകയില്ലല്ലോ