തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസൂത്രണമികവ് അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും ദൂരദര്‍ശനും ചേര്‍ന്ന് തയ്യാറാക്കുന്ന 'ഗ്രീന്‍ കേരള എക്‌സ്‌പ്രസ്' എന്ന റിയാലിറ്റിഷോയില്‍ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുന്ന പഞ്ചായത്തിന് ഒരു കോടി രൂപ സമ്മാനം നല്‍കുമെന്ന് ധനമന്ത്രി ടി. തോമസ് ഐസക് അറിയിച്ചു. ഗ്രീന്‍ കേരള എക്‌സ്‌പ്രസ് ശില്‌പശാലയില്‍ മുഖ്യപ്രഭാഷണം നടത്തവെയാണ് ധനമന്ത്രി സമ്മാനവിവരം പ്രഖ്യാപിച്ചത്. ജനകീയാസൂത്രണ പദ്ധതിക്ക് ഊര്‍ജം പകരാനും താഴെതട്ടില്‍ നിന്ന് മുകളിലോട്ടുള്ള ആശയവിനിമയം സൃഷ്ടിക്കാനും റിയാലിറ്റിഷോ ഉപകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി പാലോളി മുഹമ്മദ്‌കുട്ടി ശില്‌പശാല ഉദ്‌ഘാടനം ചെയ്‌തു. ചെറിയ സമൂഹങ്ങളുടെ നല്ല ചെയ്‌തികള്‍ വലിയൊരു തലത്തിലേയ്‌ക്ക് എത്തിയ്‌ക്കാന്‍ റിയാലിറ്റി ഷോയ്‌ക്ക് കഴിയുമെന്ന് പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.
ഗ്രീന്‍കേരള എക്‌സ്‌പ്രസ്സിന്റെ സമ്പൂര്‍ണ വിവരങ്ങളും മത്സരഅറിയിപ്പുകളും പഞ്ചായത്തുകള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ വെബ്‌സൈറ്റ് (http://www.greenkeralaexpress.org/) പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു.
ദൂരദര്‍ശന്‍ കേന്ദ്രം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ടി. ചാമിയാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടറും റിയാലിറ്റിഷോയുടെ സംവിധായകനുമായ ജി. സാജന്‍, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അജയകുമാര്‍വര്‍മ്മ, കുട്ടി അഹമ്മദ് കുട്ടി എം. എല്‍. എ. തുടങ്ങിയവര്‍ സംസാരിച്ചു.
എല്ലാ ആശംസകളും നേരുന്നു.
ഈ സാമ്പത്തിക മാന്തി യതിലും ഒരു കോടി സമ്മാനം പ്രകിയാപികൂന്ന മന്ത്രിയെ സമ്മതികണം
Mangalashamsakal...!!!
എന്റെ എല്ലാ വിധാ ആശംസകളും നേരുന്നു.
വളരെ നല്ലൊരു ആശയം, നല്ല പരിപാടികളും പ്രതിക്ഷികുന്നു.
വളരെ നല്ലൊരു ആശയം,തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ഇത് ഊര്‍ജ്ജംപകരും
നല്ലയവതരണം ...കേട്ടൊ
വളരെ നല്ലൊരു ആശയം, ഇടതുപക്ഷ സര്‍ക്കര്‍ കുറച്ചു കാലമായി വാളരെ നല്ല ആശയങ്ങള്‍ കൊണ്ടു വരുനുണ്ട്.
സാബത്തിക മാന്ദ്യ്യം മൂല്ലം തൊഴില്‍ നഷ്ടപെടുന്നവര്‍കു എന്നി അവരുടെ ഗ്രമങ്ങളില്‍ പൊയി മല്‍സരിച്ചു പണം സംഭാതികാം. അതും ചെറിയ തുക ഒന്നും അല്ലാ ഒരു കൊടി രൂപ. ഈ സമ്മാന തുക പ്രഖ്യ്യാപിച്ച മന്ത്രി വിദ്വാന്‍ തനെയല്ലെ, ഏതാനും മസങ്ങള്‍ക്കു മുന്പ്പ് ഗള്‍ഫ് രാജ്യങ്ങള്‍ നിനു തൊഴില്‍ നാഷ്ടപെട്ടു വരുനവര്‍ക്കു പ്രതേകം പാക്കേജ്ജ് തയ്യാറാകും എന്നു പ്രഖാപിച്ചതു. ഇതാണോ ആ പാക്കേജ്ജ്!!
ഇതോന്നും നമ്മുകു ഒരു പുതുമ അല്ല. കാരണം, ഇതു പോലെ പ്രസ്താവനകള്‍ ഇറക്കിയിട്ടുള്ളവര്‍ ആണല്ലോ ഇക്കുട്ടര്‍ . പച്ചക്കറികു വിലക്കൂടിയപ്പോള്‍ , മുട്ടയും പാലും കഴിക്കാന്‍ പറഞ്ഞവര്‍ ഇവര്‍ തന്നെയല്ലേ. എന്തായാലും ഇതില്‍ ഏറ്റവും തിളങ്ങി നില്‍ക്കുനതു ഇതിന്റ് പെരാണു "ഗ്രീന്‍ കേരളാ എക്സ്പ്രസ്". ഒരുപാടു എക്സ്പ്രസ് സറ്വിസുകള്‍ കട്ടപുറത്തു കയറ്റിയ പാരബര്യമുള്ള സര്‍ ക്കാരാണല്ലോ ഇത്. അതുകൊണ്ട് ഇവരുടെ എല്ലാ പരിപാടികള്‍ക്കും ഒരു എക്സ്പ്രസ് ഉള്ളതു നല്ലതാണ്. ഇങ്ങനെയുള്ള പരിപാടികള്‍ പേര്‍ നിശ്ചയികുന്നവര്‍ കാണു ആദ്യം സമ്മാനം നല്‍കേണ്ടത്.
എന്തായാലും കെരളാ ഫാര്മര്ക്ക് ഒരു പുതിയ കോളം നിരത്താനുള്ള ഒരു വിഷയമാവും എന്നു പ്രതിക്ഷിക്കുന്നു. എന്റ് എല്ലാ വിധ അനുഗ്രഹാശിസുകള്‍ നേരുന്നു. ഇന്നിയും ഇങ്ങനത്തെ മല്‍സരങ്ങള്‍ പ്രതിക്ഷിക്കുന്നു. എന്നു നിങ്ങളുടെ മണ്ടനായ വോട്ടര്‍
.
Very nice concept, will all the village in kerala participate in this reality show? can i vote for my village?
Nice, will this program available on other channels? Is there any other option for NRI like us to watch the program.
michaelji can't u see this program in a more positive way!!
ആശംസകൾ
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയുമെങ്കിൽ വളരെ നല്ലത്.
Motivating... :)
ആശംസകള്‍.... പഞ്ചായത്തുകള്‍ കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കട്ടെ....