ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യത്തെ സോഷ്യല്‍ റിയാലിറ്റി ഷോ- ഗ്രീന്‍ കേരള എക്സ്പ്രസിനെ അടുത്തറിയാനും, ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുസ്ഥിര വികസനപ്രവര്‍ത്തനങ്ങള്‍ കാമറയില്‍ പകര്‍ത്താനും യൂറോപ്പിലെ പ്രമുഖ ടി.വി ചാനല്‍ കേരളത്തിലെത്തി. ഗ്രീന്‍ കേരള എക്സ്പ്രസ് സംഘത്തിനൊപ്പം ഒരാഴ്ച്ച ചെലവഴിക്കാനാണ് 'അര്‍ട്ടെ' (ARTE- Association Relative a la Television Europeenne)-യുടെ ഫ്രഞ്ച് കറസ്പോണ്ടന്റ് മര്‍ജൊലെയ്ന്‍ ഗ്രാപ്പെയും കാമറമാന്‍ ക്രിസ്റ്റഫെ ബാറെയറും കേരളത്തില്‍ വന്നത്. 

വിവിധ ദേശീയ മാധ്യമങ്ങളില്‍ നിന്നും ഗ്രീന്‍ കേരള എക്സ്പ്രസിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് ആര്‍ട്ടെയെ അതിനെ അടുത്തറിയാന്‍ പേരിപ്പിച്ചതെന്ന് ഇവര്‍ പറയുന്നു. 'കേരളത്തിലെ ഗ്രാമങ്ങള്‍ അവരുടെ വികസനങ്ങള്‍ എടുത്തു പറഞ്ഞ് മത്സരിക്കുന്ന ഈ പരിപാടി തികച്ചും വ്യത്യസ്തമാണ്, അതിനാല്‍ തന്നെ ഇത് ഫ്രാന്‍സിലെ ഞങ്ങളുടെ പ്രേക്ഷകരെ അറിയിക്കണമെന്നുണ്ട്' ഗ്രാപ്പെ വ്യക്തമാക്കി. പ്രകൃതി സംരക്ഷണത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഫ്രാന്‍സിന് ഗ്രീന്‍ കേരള എക്സ്പ്രസ് ഒരു പുതിയ അനുഭവമായിരിക്കുമെന്നും ഗ്രാപ്പെ പറഞ്ഞു. 

ഗ്രീന്‍ കേരള എക്സ്പ്രസിനൊപ്പം ആലപ്പുഴയിലെ ചില ഗ്രാമങ്ങളില്‍ സഞ്ചരിച്ച ആര്‍ട്ടെ സംഘം, സൈക്കിളില്‍ സഞ്ചരിച്ചുള്ള അവതരണത്തെയും പ്രശംസിക്കുന്നു. പാലമേല്‍ പഞ്ചായത്തിലെ കുടുംബങ്ങള്‍ ഗ്രീന്‍ കേരള എക്സ്പ്രസ് ദൂരദര്‍ശനില്‍ കാണുന്നതും, ആവേശത്തോടെ തങ്ങളുടെ പഞ്ചായത്തിന് എസ്.എം.എസ് അയയ്ക്കുന്നതും ക്രിസ്റ്റഫെ ചിത്രീകരിച്ചു. വികസനത്തിലും പ്രകൃതി സംരക്ഷണത്തിലും ജനങ്ങളുടെ പങ്കാളിത്തം വ്യക്തമാക്കാന്‍ ആ രംഗം ഉപകരിക്കുമെന്നാണ് ക്രിസ്റ്റഫെയുടെ പക്ഷം. കേരളത്തിന്റെ പ്രകൃതിഭംഗി ആവോളം കാമറയില്‍ പകര്‍ത്താനും അദ്ദേഹം മറന്നില്ല.  

ജര്‍മ്മനിയിലും ഫ്രാന്‍സിലും ഒട്ടനവധി പ്രേക്ഷകരുള്ള ചാനല്‍ നെറ്റ്വര്‍ക്കായ ആര്‍ട്ടെയുടെ ആസ്ഥാനം സ്റ്റാര്‍സ്ബോര്‍ഗാണ്.  

Related Stories

സുസ്ഥിര വികസന മാതൃകകള്‍ തേടിയുള്ള ഗ്രീന്‍ കേരള എക്സ്പ്രസിന്റെ യാത്രകള്‍ കേരളത്തിന്റെ ഉള്ളറകളിലൂടെ കുതിക്കുമ്പോള്‍ മത്സരിക്കുന്ന പഞ്ചായത്തുകളും ആവേശത്തിലാണ്. തിരുവനന്തപുരത്ത് നടക്കുന്ന (എപ്രില്‍ 25 - മേയ് 2) ഫ്ളോര്‍ ഷൂട്ടിംഗില്‍ മുന്‍പ് രണ്ട് തവണത്തേക്കാളും പ്രകടമായ മാറ്റങ്ങളുണ്ടായിരുന്നു. ലോകത്തിന് മുന്‍പില്‍ തങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുമെന്നും കേരളത്തിലെ ജനങ്ങള്‍ തങ്ങളെ വിലയിരുത്തുമെന്നും ഉള്ള ചിന്തകള്‍ മത്സരിക്കുന്ന പഞ്ചായത്തുകളില്‍ ഉണര്‍വ് പകര്‍ന്നിട്ടുണ്ട്. 

വെറുതേ മത്സരിച്ചു പോകുന്ന വേദിയില്‍ നിന്നും അവരവരുടെ പഞ്ചായത്തുകളിലെ വികസനങ്ങള്‍ എണ്ണിപ്പറഞ്ഞ് മാര്‍ക് നേടാനും വ്യത്യസ്തമായ വികസനങ്ങളിലൂടെ മറ്റ് പഞ്ചായത്തുകളുടെയും കേരളത്തിന്റെ തന്നെയും മാതൃകയാവാനും ഓരോ ഗ്രാമങ്ങളും തയാറാകുന്നു. ഒന്നാം സമ്മാനത്തേക്കാളും ജനങ്ങളുടെ അംഗീകാരവും, പഞ്ചായത്തുകളില്‍ വികസനങ്ങള്‍ നടക്കുന്നില്ലെന്ന തരത്തിലുള്ള കുറ്റപ്പെടുത്തലുകള്‍ക്ക് മറുപടി നല്‍കാനും ഗ്രീന്‍ കേരള എക്സ്പ്രസിലൂടെ പഞ്ചായത്തുകള്‍ ശ്രമിക്കുന്നു.

വികസനപ്രവര്‍ത്തനങ്ങളെ ഏതു തരത്തില്‍ ജൂറിക്കു മുന്നില്‍ അവതരിപ്പിക്കണമെന്നുള്ള വ്യക്തമായ ധാരണയോടെയാണ് പഞ്ചായത്തുകള്‍ ഗ്രീന്‍ കേരള എക്സ്പ്രസിന്റെ വേദിയിലെത്തുന്നത്. തങ്ങളുടെ കുറവുകള്‍ മനസിലാക്കുവാനും, മറ്റു പഞ്ചായത്തുകളുടെ വികസനരീതികള്‍ സ്വീകരിക്കാനുള്ള ശ്രമങ്ങളും ഗ്രീന്‍ കേരള എക്സ്പ്രസിന്റെ വിജയം തന്നെയാണെന്ന് വ്യക്തം. 

Hybrid Cars??

Posted by Green Keralam On 4:08:00 PM

Hybrid car also called gas-electric hybrids, is an automobile that uses a combination of at least two unlike fuel sources for its impulsion. Even though many combinations can be possible, normally when people are discussing about hybrid cars, they are referring to cars with the combination of either an electric motor, or a gasoline engine, or a battery that influences the electric motor and stores energy for future use.

Due to effective use of technology, hybrid cars develop much higher gas mileage than any other vehicle. In fact hybrid cars stands at the top spot for the most fuel economy car in their relevant categories; compact cars, two-seaters and mid size cars.

Hybrid cars work flawlessly incorporating gas engine, high-powered battery and an electric motor. The battery generates power for the electric motor and is revitalized by recalling energy that would normally be lost when losing its pace or coasting. This recalling of energy is said to regenerating braking. If required, energy from the gas engine can be transferred to recharge the battery as well. Because of these charging approaches, hybrid cars never need to be plugged in.

Full hybrids incorporate the gas engine, electric motor and battery so that the electricity can activate on its own in definite conditions. For some hybrid cars this happens at low speed, and when the car approaches high speed, gasoline engine starts up and takes over. Under the solid acceleration, both the engines electric motor and gas engine works simultaneously and provide the required power. 

Hybrid car is categorized in such a way that the arrangement of the internal combustion engine, battery system and electric drive motor permit the hybrid car to be activated solely by the electric motor under definite operating circumstances; normally in low speed strategy and slow cruising.

THE OFFICIAL EARTH DAY 2010

Posted by Green Keralam On 3:59:00 PM

Forty years after the first Earth Day, the world is in greater peril than ever. While climate change is the greatest challenge of our time, it also presents the greatest opportunity – an unprecedented opportunity to build a healthy, prosperous, clean energy economy now and for the future.

Earth Day 2010(- APRIL 22, 2010) can be a turning point to advance climate policy, energy efficiency, renewable energy and green jobs. Earth Day Network is galvanizing millions who make personal commitments to sustainability.

Earth Day 2010 is a pivotal opportunity for individuals, corporations and governments to join together and create a global green economy. Join the more than one billion people in 190 countries that are taking action for Earth Day.

Earth's missing heat could haunt us later: Report

Posted by Green Keralam On 3:53:00 PM

The rise in greenhouse gases in the atmosphere means far more energy is coming into Earth's climate system than is going out, but half of that energy is missing and could eventually reappear as another sign of climate change, scientists said on Thursday.

In stable climate times, the amount of heat coming into Earth's system is equal to the amount leaving it, but these are not stable times, said John Fasullo of the U.S. National Center for Atmospheric Research, a co-author of the report in the journal Science.

The gap between what's entering the climate system and what's leaving is about 37 times the heat energy produced by all human activities, from driving cars and running power plants to burning wood.

Half of that gap is unaccounted for, Fasullo and his co-author Kevin Trenberth reported. It hasn't left the climate system but it hasn't been detected with satellites, ocean sensors or other technology.

It might lurk in deep ocean waters in areas sensors don't reach. Some of it could be the result of imprecise measurement or processing of satellite or sensor data. But the greenhouse-caused heat gap is definitely there, the authors said.

"The heat will come back to haunt us sooner or later," Trenberth said. "It is critical to track the build-up of energy in our climate system so we can understand what is happening and predict our future climate."

By pumping climate-warming greenhouse gases like carbon dioxide into the atmosphere, humans have caused this imbalance, and "it is this imbalance that produces 'global warming,'" the authors wrote.

WARMING OCEANS, MELTING ICE

Much of the heat gap is evident in warming ocean waters, melting polar ice and other signs of climate change, but half of it is nowhere to be found, Trenberth and Fasullo reported.

That doesn't mean it's gone. It could show itself as an abrupt El Nino pattern, where tropical Pacific waters warm up and influence weather in North and South America.

"There is a wide range of possibilities for what may end up happening with the missing energy," Fasullo wrote in an e-mail interview. "It is clear however that the system cannot sequester heat indefinitely without a surface temperature response.

"The potential impacts of such a response are likely to be as diverse as those associated with climate change, in my view," he wrote.

These potential impacts of climate change include increased droughts, floods and wildfires, rising sea levels and more severe storms, the U.N. Intergovernmental Panel on Climate Change has reported.

Last year was one of the five warmest on record, and the decade from 2000-2009 was the warmest decade on record, according to the World Meteorological Organization, but Trenberth said there has recently been some stagnation in global surface temperatures, including some cold spells in Europe, Asia and the United States this past winter.

He said this stagnation was due to natural variability, while at the same time, sea levels have continued rising at the same rates as previously, while the melting of glacial and Arctic sea ice has picked up.

Source: REUTERS
ജനകീയാസൂത്രണത്തിന്റെ കാര്യത്തിലായാലും, മറ്റ് വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലായാലും പഞ്ചായത്തുകള്‍ക്ക് ഒട്ടേറെ അനുഭവങ്ങളുണ്ട്. അവ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാനൊരു വേദിയാണ് ഗ്രീന്‍ കേരള എക്സ്പ്രസിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. പഞ്ചായത്തുകളില്‍ വികസനം എത്തുന്നില്ലെന്നുള്ള അഭിപ്രായങ്ങള്‍ക്ക് പക്വതയെത്തിയ പഞ്ചായത്തുകള്‍ മറുപടി പറയുന്നതാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. 

ഡോ. ബി. ഇക്ബാല്‍ 
പ്ളാനിംഗ് ബോര്‍ഡ് അംഗം

ഗ്രീന്‍ കേരള എക്സ്പ്രസ് ഒരു നല്ല സംരംഭമാണ്. ഗ്രാമപഞ്ചായത്തുകള്‍ തോറും നടക്കുന്ന പല പ്രവര്‍ത്തികള്‍ അറിയാനും അതിലെ നന്മകള്‍ ഉള്‍ക്കൊള്ളാനും അവസരം ഒരുക്കുന്നതാണ്. മറ്റ് പഞ്ചായത്തുകളുടെ മാതൃകകള്‍ സ്വീകരിക്കാനും ഉപകരിക്കും.

ശ്രീമതി. കൊച്ചുറാണി മാത്യൂസ്
റീജണല്‍ ഡയറക്ടര്‍, സോഷ്യോ-ഇക്കണോമിക് യൂണിറ്റ്, കോട്ടയം

പഞ്ചായത്തുകളുടെ സാങ്കേതികപരമായ വളര്‍ച്ചയും വികസനവും മറ്റുള്ളവര്‍ക്ക് പഠിക്കാനും മാതൃകയാക്കാനും സാധിക്കുമെന്നതാണ് ഗ്രീന്‍ കേരള എക്സ്പ്രസിന്റെ എടുത്തു പറയേണ്ട പ്രത്യേകത.

ജി. വിജയരാഘവന്‍
മുന്‍ സി ഇ ഒ, ടെക്നോപാര്‍ക്ക് 
'നാടു നന്നാവും' എന്നതാണ് ഗ്രീന്‍ കേരള എക്സ്പ്രസ് എന്ന ഈ പരിപാടിയുടെ പ്രധാന ഗുണമായി എനിക്ക് പറയാനുള്ളത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ അതിന്റെ ആശയം മുഴുവനായും ഉല്‍ക്കൊള്ളുന്നു എന്നതും പഞ്ചായത്തുകളുടെ സഹകരണവും ഗ്രീന്‍ സോഷ്യല്‍ റിയാലിറ്റി ഷോയ്ക്ക് കരുത്തു പകരും. 

ശ്രീമതി കല്‍പന
സിനിമാ നടി

കാര്‍ഷിക രംഗത്ത് പഞ്ചായത്തുകള്‍ കാട്ടുന്ന മികവും വിഭിന്നങ്ങളായ പരീക്ഷണങ്ങളും ഗ്രീന്‍ കേരള എക്സ്പ്രസിലൂടെ ദിനവും ലോകത്തിന് മുന്നിലെത്തുകയാണ്. കൊല്ലം ജില്ലയിലെ ക്ളാപ്പന പഞ്ചായത്തുകാരുടെ കണ്ടുപിടിത്തമായ 'വിത്തിടല്‍ യന്ത്രം' ഇത്തരത്തില്‍ ശ്രദ്ധേയമായ ഒന്നാണ്. കൃഷിയില്‍ നിന്നുള്ള നഷ്ടങ്ങളാലും മറ്റ് സാഹചര്യങ്ങളാലും കൃഷിപ്പണിക്ക് ആളുകളെ കിട്ടാതായ സാഹചര്യത്തിലാണ് ഇത്തരമൊരു യന്ത്രത്തിനെപ്പറ്റി ക്ളാപ്പന സ്വദേശിയും അധ്യാപകനുമായ ഡോ. പത്മകുമാര്‍ ചിന്തിക്കുന്നത്. 

6 പേരുടെ ജോലി ഒരു യന്ത്രം കൊണ്ട് സാധിക്കുക എന്ന വിപ്ളവകരമായ കണ്ടുപിടിത്തമായിരുന്നു ആ വിത്തിടല്‍ യന്ത്രമെന്ന് പഞ്ചായത്ത് ഭാരവാഹികള്‍ സാക്ഷ്യപ്പെടുത്തുന്നു. കോരിയിടുക, വിത്തിടുക, മണിട്ട് മൂടുക എന്നീ മൂന്ന് കാര്യങ്ങള്‍ വളരെ ചുരുങ്ങിയ സമയത്തില്‍ ഈ യന്ത്രം ചെയ്യുന്നു. 4500 രൂപയോളം ചെലവ് വരുന്ന വിത്തിടല്‍ യന്ത്രത്തിന് പേറ്റന്റ് നേടാനൂള്ള ശ്രമത്തിലാണ് ഈ ഗ്രാമം.

പരമ്പരാഗത കയര്‍ മേഖലയുടെ പുത്തന്‍ ഉണര്‍വിനായി പ്രവര്‍ത്തിക്കുകയാണ് ക്ളാപ്പന പഞ്ചായത്ത്. കയര്‍ ബോര്‍ഡിന്റെ സഹായത്താല്‍ സാങ്കേതിക യന്ത്രങ്ങളും മറ്റും കയര്‍ മേഖലയില്‍ കൊണ്ടുവരാന്‍ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. നിരവധി ക്ളസ്റ്റര്‍ സംഘങ്ങള്‍ ഇപ്പോള്‍ ഇത്തരത്തില്‍ പണിയെടുക്കുന്നുണ്ടെന്നും അംഗങ്ങള്‍ പറയുന്നു.

കയര്‍ വല ഉപയോഗിച്ച് മണ്ണൊലിപ്പ് തടയുന്ന ജിയോടെക്സ് രീതി ഗ്രാമത്തില്‍ പരക്കെ നടപ്പിലാക്കി വരുന്നു. പാരിസ്ഥിതിക പ്രസ്നങ്ങള്‍ പ്രകൃതിയെ ഉപദ്രവിക്കാതെ തടയാനും ഇതിനാല്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

പഞ്ചായത്തിലെ കയര്‍ മേഖലയ്ക്ക് പുതു ജീവന്‍ നല്‍കിയതില്‍ രാഷ്ട്രപതിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ക്രിസ്റ്റി എല്‍ ഫെര്‍ണാണ്ടസ് ഐ.എ.എസ്സിന്റെ സഹകരണം വളരെ സഹായകമായെന്നും പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നു. 

ഗ്രാമജീവിതത്തിന്റെ വേറിട്ട കാഴ്ച്ചകളും ഒപ്പം അവിടത്തെ സുസ്ഥിര വികസന മാതൃകകളും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുകയും ചെയ്യുന്ന ഗ്രീന്‍ കേരള എക്സ്പ്രസ് സോഷ്യല്‍ റിയാലിറ്റി ഷോ വിജയകരമായി 25 എപ്പിസോഡ് പൂര്‍ത്തിയാക്കിയിരിക്കുന്നു. ശുചിത്വ മിഷനു വേണ്ടി സി-ഡിറ്റി നിര്‍മ്മിക്കുന്ന ഈ ഷോയ്ക്ക് വിവിധ മേഖലകളില്‍ നിന്നും ഒട്ടേറെ പ്രശംസകള്‍ ലഭിച്ചു വരുന്നു.

മികച്ച പഞ്ചായത്തിനെ വിലയിരുത്താന്‍ പ്രേക്ഷകര്‍ക്ക് അവസരം നല്‍കുന്ന തരത്തിലുള്ള എസ്.എം.എസ്  വോട്ടിംഗ് പരിപാടിയുടെ മാറ്റ് കൂട്ടുന്നു. ആദ്യത്തെ സോഷ്യല്‍ റിയാലിറ്റി ഷോ എന്ന നിലയില്‍ നേരിടുന്ന കുറവുകളെ പഞ്ചായത്തുകളുടെയും പ്രേക്ഷകരുടെ സഹകരണത്താല്‍ നികത്തുവാനും കഴിയുന്നുണ്ട്.

കേരളത്തിലെ പഞ്ചായത്തുകളെ വിമര്‍ശനങ്ങള്‍ കൊണ്ടു ഒതുക്കിയിരുന്നതില്‍ നിന്നും അവര്‍ക്ക് ഉണര്‍വ് നല്‍കുന്ന പ്രവര്‍ത്തനമാണ് ഗ്രീന്‍ കേരള എക്സ്പ്രസിലൂടെ നടത്തി വരുന്നത്. 25 എപ്പിസോഡില്‍ നിന്നും മുന്നോട്ടു നീങ്ങുമ്പോള്‍ പച്ചപ്പിന്റെ പ്രതീക്ഷകളും വര്‍ദ്ധിക്കുന്നു.

ഒടുവില്അത് തീരുമാനിക്കപ്പെട്ടു - വട്ടിയൂക്കാവ് പഞ്ചായത്ത് ഷൂട്ട് ചെയ്യാന്‍ ! ദൗത്യത്തിനായി ഞാന്‍, പൂജചേച്ചി, ക്യാമറമാന്‍, രണ്ട് അസിസ്റ്റന്റുമാര്എന്നിവര്അടങ്ങുന്ന സംഘം ശനിയാഴ്ച (13/3/10)
രാവിലെ 7 മണിക്ക് പുറപ്പെട്ടു, വട്ടിയൂര്ക്കാവ്  പഞ്ചായത്ത് ലക്ഷ്യമാക്കി.


അധികം മുന്നോട്ട് നീങ്ങേണ്ടി വന്നില്ല,ഒരു വിളി കേട്ടു. മറ്റൊന്നുമല്ല അത് വിശപ്പിന്റെ വിളിയായിരുന്നുഡ്രൈവര്ബ്രേക്ക് ചവിട്ടിഞങ്ങളെല്ലാവരും ഹോട്ടലിലേയ്ക്ക്ഭക്ഷണത്തിനുശേഷം വീണ്ടും വണ്ടിയിലേക്ക്അധികം വൈകാതെ ഞങ്ങള്പഞ്ചായത്ത് ഓഫീസിലെത്തിവിളിച്ചു പറഞ്ഞതനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റ് കാത്തുനില്പുണ്ടായിരുന്നു.


പഞ്ചായത്തിന്റെ പ്രധാന പദ്ധതിയായക്യൂബ മോഡല്ഹോസ്പിറ്റല്‍” വക ക്യാംപ് നടക്കുകയായിരുന്നുശ്രീരാമകൃഷ്ണമിഷന്സ്കൂളില്‍.  ഞങ്ങള്അവിടെ എത്തിരോഗികളും, ഡോക്ടര്മാരും, നഴ്സുമാരും നിറഞ്ഞ ബഹളകരമായ അന്തരീക്ഷത്തില്ഞങ്ങള്ഷൂട്ട് ആരംഭിച്ചുരോഗത്തിന്റെ അവശതയിലും രോഗികള്ഞങ്ങളോട് നല്ലരീതിയില്സഹകരിച്ചുകാരണം അവരെല്ലാവരും ചികിത്സയില്തൃപ്തരായിരുന്നു.രോഗികളേക്കാളും ആവേശത്തിലായിരുന്നു സിസ്റ്റര്മാരും ആശാപ്രവര്ത്തകരും   Background lively ആകാന്വേണ്ടിയിട്ട് നടക്കാന്വയ്യാത്ത രോഗികളേയും കൊണ്ട് കൈയ്യില്പേപ്പറുമായി പൊരി വെയിലിലൂടെ അവര്ഓടി നടന്നുസിനിമയില്അഭിനയിച്ച ആത്മസംതൃപ്തിയോടെ………


ഊണിനുശേഷം നേരെ ശ്രീരാമകൃഷ്ണപരമഹംസരുടെ ആശ്രമത്തിലേയ്ക്ക്വട്ടിയൂക്കാവിന്റെ തിരക്കുകളില്നിന്നൊഴിഞ്ഞ് ഒരു കുന്നിനു മുകളിലായിരുന്നു മനോഹരമായ ആശ്രമംഅതിന്റെ നിര്മ്മാണ സമയത്ത് തൂണുകളോരോന്നും അഞ്ചു കി.മീറ്റര്അപ്പുറത്തുനിന്നും ആനകള്വലിച്ചുകൊണ്ട് വന്നവയായിരുന്നുഷൂട്ടിനുശേഷം സ്വാമി ഞങ്ങള്ക്ക് ഓരോ മിഠായി വീതം തന്നുഎന്നാല്ഞങ്ങളുടെ മിഠായി കഴിക്കുന്നതിലുളള ആത്മാര്ത്ഥത കാരണം അകത്തു കൊണ്ട് വച്ച മിഠായിപൊതി തിരികെ കൊണ്ട് വന്ന് വീണ്ടും ഓരോന്നു വീതം ഞങ്ങള്ക്ക് തന്നുഞങ്ങള്സംതൃപ്തരായിമിഠായി അധികം ഇല്ലാത്തതിനാല്സ്വാമി ഉടന്തന്നെ ഞങ്ങളെ  യാത്രയാക്കി.


തുടര്ന്നുളള ഞങ്ങളുടെ യാത്രയ്ക്ക് പ്രസിഡന്റ് ഒരു വലിയ സഹായം ചെയ്തുഒരു മെമ്പറിനെ കൂടി ഒപ്പം വട്ടു, വഴി കണ്ടുപിടിക്കാന്‍.  കുറ്റം പറയരുതല്ലോഅക്ഷരാര്ത്ഥത്തില്അദ്ദേഹം വഴി കണ്ടുപിടിക്കുക യായിരുന്നുകാരണം പഞ്ചായത്തിലെ ഒരു വഴിയും അദ്ദേഹത്തിന് കണ്ടു (കേട്ടു) പരിചയം ഇല്ലായിരുന്നു.


പഞ്ചായത്തിന്റെ കുടിവെളള പദ്ധതിയിലുളള  വാട്ടര്ടാങ്ക്കണ്ടുപിടിക്കുകആയി അദ്ദേഹത്തിന്റെ  ആദ്യ ലക്ഷ്യംഅതിനായി ഞങ്ങളുടെ വണ്ടി പല കുന്നിന്മുകളും കയറി ഇറങ്ങിവീഴാലാന്റിലെ പല റൈഡുകളേയും ഓര്മക്കമിപ്പിക്കുന്നതായിരുന്നു യാത്രസ്വന്തം പഞ്ചായത്തിലെ പല പുതിയ വഴികളും കണ്ടെത്തിയപ്പോള്‍, കൊളംബസ് അമേരിക്ക കണ്ടുപിടിച്ച സന്തോഷമായിരുന്നു മെമ്പറിന്റെ മുഖത്ത് നിഷ്കളങ്കത കണ്ട് ഞങ്ങളും സന്തോഷിച്ചു.


ഒടുവില്നാട്ടുകാരുടെ സഹായത്തോടെ ഞങ്ങളാ ജലസ്രോതസ്സിനു മുന്പിലെത്തിഒരു നിമിഷം സഹാറാ മരുഭൂമി ഓര്ത്തുപോയി. അത്രയ്ക്ക് കഠിനമായിരുന്നു അവിടുത്തെ ചൂട്. നിലം തൊടാതെ പറന്ന് ഷൂട്ട് ചെയ്തുഷൂട്ട് കഴിഞ്ഞതും ജീവനും കൊണ്ടോടി ഞങ്ങള്വണ്ടിയില്കയറിപോകുമ്പോള്ഒരു കാര്യം അവിടെ ഉപേക്ഷിക്കാനും മറന്നില്ല. വേറൊന്നുമല്ല. അത് പഞ്ചായത്ത് മെമ്പറിനെ ആയിരുന്നു.


അങ്ങനെ മെമ്പറിനെ കൂടാതെ ഞങ്ങളുടെ വണ്ടി അടുത്ത ലക്ഷ്യത്തിലേയ്ക്ക്കുടുംബശ്രീ പ്രവര്ത്തകരുടെ സംരംഭമായ ഫ്ളവര്മില്ലിലേയ്ക്കാണ് ഞങ്ങള്യാത്ര തിരിച്ചത്.  Script ന്റെ ആവശ്യം വേണ്ടി വരാഞ്ഞത് അവിടെ മാത്രമായിരുന്നുനല്ല രീതിയില്പ്രവര്ത്തിക്കുന്ന മില്ലാണ് അതെന്ന് ആങ്കറിനു പറയേണ്ടിവന്നില്ല. കാരണം അവിടെമുളക് പൊടിച്ചുകൊണ്ടിരിക്കുകയായിരുന്നു.


മില്ലിലെ ഷൂട്ട് കഴിഞ്ഞ് ജലദോഷവുമായി ഞങ്ങള്കുടുംബശ്രീ ചേച്ചിമാരുടെ വേറൊരു പ്രയത്നമായ പൊതുകുളം വൃത്തിയാക്കുന്നിടത്തേക്ക് പോയിഡിസ്കവറി ചാനലിനെ വെല്ലുംവിധത്തില്സാഹസികമായാണ് ഞങ്ങള്കുളത്തിലേയ്ക്ക് ഇറങ്ങിയത്. കുളത്തില്നിന്നും ചെളി കോരി വൃത്തിയാക്കുകയായിരുന്നു അവര്ചെയ്തിരുന്നത്എരി വെയിലിലും കയ്യ് മെയ്യ് മറന്ന് അവര്ഒരുമയോടെ പ്രവര്ത്തിച്ചുപണിയെടുക്കുന്നതില്മാത്രമല്ല അതുവഴി പോയ ഒരു നീര്ക്കോലിയെ കാലപുരിക്കയക്കുന്നതിലും അവര് ഒത്തൊരുമ കാണിച്ചു.പണിയെടുക്കുന്നവരില്ഒരുമാക്സിഇട്ട ചേച്ചി ഇടയ്ക്ക്മാസ്ക്ആയതൊഴിച്ചാല്മറ്റു തടസ്സങ്ങളൊന്നുമില്ലാതെ ഞങ്ങള്ഷൂട്ട് വേഗം തീര്ത്തു.


കുളത്തില്നിന്നും കയറിച്ചെന്നത് നടനഗ്രാമത്തിലേക്കായിരുന്നുകേരള നടനത്തിന്റെ ആചാര്യന്‍ Dr. ഗുരുഗോപി നാഥിന്റെ സ്മരണാര്ത്ഥം സ്ഥാപിച്ച നടന ഗ്രാമത്തില്കേരള നടനം കൂടാതെ മിക്ക കലകളും അഭ്യസിപ്പിക്കുന്നുണ്ട്ഗുരുഗോപി നാഥിന്റെ ശിഷ്യന്മാര്തന്നെയാണ് അവിടുത്തെ അദ്ധ്യാപകര്‍.  ഗുരുകുല വിദ്യാഭ്യാസ രീതിയെ ഓര്മ്മിപ്പിക്കും വിധമായിരുന്നു നടന ഗ്രാമത്തിലെ ക്ലാസ് മുറികള്‍.  രാവിലെ മുതല്വെയിലുകൊണ്ട ക്ഷീണമെല്ലാം ഒരു നിമിഷം മറന്നു പോയിഅത്രയക്ക് മനോഹരമായിരുന്നു കലാ ക്ഷേത്രം.


നടന ഗ്രാമത്തിലെ എല്ലാ കലാകാരന്മാരും നല്ലരീതിയില്ഞങ്ങളോട് സഹകരിച്ചുസമയം സന്ധ്യയോടടുക്കാറായിരുന്നു..  ക്ലാസുകള്കഴിഞ്ഞ്  കുട്ടികള്പോയിതുടങ്ങിതിരക്കുകള്ക്കിടയില്‍  എല്ലാവരും കാത്തിരുന്ന ശബ്ദം കേട്ടു.  “പാക്ക് അപ്പ്” വട്ടിയൂര്ക്കാവിനോട് യാത്ര പറഞ്ഞ് വീണ്ടും ഞങ്ങള്വണ്ടിയിലേക്ക് ഗോര്ക്കി ലക്ഷ്യമാക്കി.


ജയശ്രീ. എസ്. ജി.

ഗ്രീന്കേരള എക്സ്പ്രസ് IV th Schedule  ല്ഞങ്ങള്പോയത് മലപ്പുറം ജില്ലയിലെ വേങ്ങര, പളളിക്കല്‍, തിരുവാലി   തൃശ്ശൂര്ജില്ലയിലെ തിരുവില്വാമല എന്നീ പഞ്ചായത്തുകളിലേക്കായിരുന്നു. കാര്ഷിക ഗ്രാമം എന്നതിലുപരി 'ഗള്ഫ് മേഖല' യായി അറിയപ്പെടുന്ന വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ വികസന സ്വപ്നം തന്നെ ഗള്ഫിലേക്ക് പോകുന്ന വരും തലമുറക്ക് ആവശ്യത്തിനു വിദ്യാഭ്യാസം  നല്കുക എന്നതായിരുന്നുഅതിനായി വിദ്യാജ്യോതി എന്ന പദ്ധതി എല്ലാ ജില്ലകളിലും അവര്ആരംഭിച്ചുഊരകം മല മുതല്കടലുണ്ടി പുഴ വരെ അതിരിട്ടു കിടക്കുന്നതാണ് വേങ്ങര പഞ്ചായത്ത്.

തുടര്
ന്ന് 13/3/10 നു ഞങ്ങള്പള്ളിക്കല്ഗ്രാമ പഞ്ചായത്താണ് ഷൂട്ട് ചെയ്തത്. കൃഷിക്കു പ്രാധാന്യം നല്കികൊണ്ട് പഞ്ചായത്ത് നടത്തിവരുന്ന പ്രവര്ത്തനങ്ങളെല്ലാം തന്നെ വളരെ വിലപ്പെട്ടതാണ്കരിപ്പൂര്എയര്പോര്ട്ട് ഉള്ക്കൊണ്ടിരിക്കുന്ന പഞ്ചായത്തില്ഗള്ഫിലേക്ക് പച്ചക്കറികള്കയറ്റി അയയ്ക്കുന്ന യൂണിറ്റുകള്വളരെയേറെയുണ്ട്മലബാര്മലയാളികള്ക്ക് മലബാറില്നിന്നു തന്നെയുളള പച്ചക്കറികള്നല്കുക എന്നതാണത്രേ അവരുടെ ലക്ഷ്യം


14/3/10 നു ഞങ്ങള്തിരുവാലി ഗ്രാമ പഞ്ചായത്താണ് ഷൂട്ട് ചെയ്തത്.    എടുത്തു പറയത്തക്ക വികസന പരിപാടികളൊന്നും നടക്കാത്ത ഒരു ഗ്രാമ പഞ്ചായത്ത്മണ്കയ്യാലകള്കെട്ടി മഴവെളളം തടഞ്ഞു നിര്ത്തി ജലക്ഷാമം പരിഹരിക്കുക എന്നതാണ് ഇവരുടെ മുഖ്യ പ്രോജക്ട് എന്നു പറയുന്നു.  101 മുറികളുളള പന്നിക്കോട്  തറവാട് പഞ്ചായത്തിലാണ്അതുപോലെ തന്നെ ലിംക ബുക്ക് ഓഫ് റെക്കോഡില്കൊളാഫ് ചിത്ര രചന വിഭാഗത്തില്ഇടം നേടിയ പ്രശസ്ത വ്യക്തിയും പഞ്ചായത്ത് നിവാസിയാണ്


തുടര്
ന്ന് 15/03/10 നു ഞങ്ങള്തൃശ്ശൂര്ജില്ലയിലെ തിരുവില്വാമല പഞ്ചായത്തിലെത്തികുടിവെളള ക്ഷാമം രൂക്ഷമായിരുന്ന പഞ്ചായത്തില്എല്ലാ വീടുകളിലും ഇന്ന് ജലം സുലഭമാണ്.   പുനര്ജ്ജനി, ഐവര്മഠം, തിരുവില്വാമല ക്ഷേത്രം തുടങ്ങി ഒട്ടനവധി പ്രത്യേകതകളുളള രു പഞ്ചായത്താണിത് പഞ്ചായത്തിന്റെ എടുത്തു പറയത്തക്കതായ മറ്റൊരു പ്രത്യേകത ഇവിടെ കുത്താമ്പുളളി  എന്നൊരു നെയ്തു ഗ്രാമമുണ്ട് എന്നതാണ്.ചിത്ര പി.എസ്

ഗ്രീന്‍ കേരള എക്സ്പ്രസിന്റെ നാലാമത്തെ ഷെഡ്യൂളില്‍ ഞങ്ങല്‍ കടന്നു പോയത്  തോളൂര്‍, വേളൂക്കര, അന്നമനട, എടപ്പാള്‍ എന്നീ പഞ്ചായത്തുകളിലൂടെയായിരുന്നു. മുന്‍പത്തേതു പോലെ തന്നെ രസകരമായ ഒട്ടേറെ അനുഭവങ്ങള്‍ പകര്‍ന്ന യാത്രയില്‍ ഗ്രാമവികസനങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചായിരുന്നു ടീം നീങ്ങിയത്.

ജലസമൃദ്ധിയാല്‍ നിറഞ്ഞതാണ് തൃശ്ശൂര്‍ ജില്ലയിലെ തോളൂര്‍ പഞ്ചായത്ത്. 55% ശതമാനം കോള്‍ നിലങ്ങളുള്ള പഞ്ചായത്തില്‍ കൃഷിയാണ് പ്രധാന വികസന പദ്ധതി. സമുദ്ര നിരപ്പില്‍ നിന്നും താഴെയാണ് ഈ പഞ്ചായത്ത്. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി വഴി വെള്ളം മാറ്റിയാണ് ഇവിടെ നിലങ്ങളില്‍ കൃഷി ചെയ്യുന്നത്. ഫുട്ബോള്‍ താരം സി.വി പാപ്പച്ചന്റെ നാട് എന്ന നിലയിലും ഇവിടം ശ്രദ്ധ നേടിയിട്ടുണ്ട്.

തൃശ്ശൂരിലെ വേളുക്കര പഞ്ചായത്തില്‍ പ്ളാവിനെ ഒട്ടേറെ സ്നേഹിക്കുന്ന ഒരു മനുഷ്യനെ കാണാനായി. നാടിന്റെ വിവിധ പ്രദേശങ്ങളില്‍ പ്ളാവ് ജയന്‍ എന്ന ഇദ്ദേഹം പ്ളാവ് നട്ടു വളര്‍ത്തി വരുന്നു. പ്ളാവിന് മാത്രമേ ഭാവിയില്‍ പ്രകൃതിയേയും മനുഷ്യനേയും സംരക്ഷിക്കാന്‍ കഴിയുള്ളു എന്ന് ജയന്‍ പറയുന്നു. ചെറുപ്പകാലത്തില്‍ പട്ടിണി കിടക്കേണ്ടി വന്നപ്പോള്‍ ചക്കപ്പഴം കഴിച്ച് വിശപ്പടക്കുകയും പശുവിനും അടിനും പ്ളാവില നല്‍കി വളര്‍ത്തിയിരുന്നതും ജയന്‍ ഓര്‍ക്കുന്നു.

തൃശ്ശൂരിലെ അന്നമനട പഞ്ചായത്തിന്റെ പ്രധാന വികസന പദ്ധതി കൃഷിയാണ്. തോട് വൃത്തിയാക്കിയതിലൂടെയും വെള്ളക്കെട്ട് ഉണ്ടാക്കിയും കൃഷി ലാഭകരമായി നടത്തിവരുന്നതും ചിത്രീകരിച്ച് ഞങ്ങല്‍ യാത്ര തുടര്‍ന്നു.

മലപ്പുറം ജില്ലയിലെ എടപ്പാളിലെ മുഖ്യ വികസന പദ്ധതി ആരോഗ്യമാണ്. പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ളിനിക്കില്‍ ചിലവൊന്നുമില്ലാതെ പ്രസവചികിത്സയും, സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ സൌജന്യ ആരോഗ്യ ക്യാംപ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള രക്തപരിശോധനാ ക്യാംപ് എന്നിവ നടത്തുന്നു. വീഡിയോ കൊണ്‍ഫറന്‍സിംഗ് സംവിധാനം ഉപയോഗിച്ച് രോഗികളുമായി ഡോകടര്‍മാര്‍ സംവദിക്കുന്നതും പരക്കെ നടപ്പിലാക്കി വരുന്നു.