കേരളത്തിന്‍റെ സംസ്കാരവും പാരന്പര്യവും എന്നും പ്രകൃതിയോടും പച്ചപ്പിനോടും അടുത്തു നില്‍ക്കുന്നവയാണ്. എന്നാല്‍ കാലാനുസൃതമായ പല മാറ്റങ്ങള്‍ കേരനാടിനെയും ബാധിച്ചിരിക്കുന്നു. തിരക്കില്‍ നിന്നും തിരക്കിലേക്ക് നീങ്ങുന്ന നമ്മള്‍ കേരളീയ തനിമയെ മറക്കുന്നു. ബോധപൂര്‍വ്വമോ അല്ലാതെയോ!!

മണ്ണിന്നോടും മരങ്ങളോടുമുള്ള അകല്‍ച്ചയും, ആഡംബരപൂര്‍ണ്ണമായ ജീവിതവും, ഭാവിയെപ്പറ്റിചിന്തിക്കാതെയുള്ള കുതിപ്പും ഭൂമിയെ പല തരത്തില്‍ അസ്വസ്ഥയാക്കുന്നു. ഭൂമിയുടെ മുന്നറിയിപ്പുകളെയെല്ലാം കണ്ണടച്ചു തള്ളിയ നമ്മള്‍, പ്രത്യാഘാതങ്ങള്‍ രൂക്ഷമായപ്പോള്‍ പ്രകൃതിയെപ്പറ്റി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. തുടര്‍ന്ന് ലോകമെന്പാടും ഗ്രീന്‍ എര്‍ത്ത് എന്ന ആശയം ഉടലെടുത്തു. പച്ചപ്പിന്‍റെ ആംശം പൂര്‍ണ്ണമായും നഷ്ടപ്പെട്ടില്ലാത്ത കേരളവും അതിനായി ഉണരുകയാണ്.

ഗ്രീന്‍ എന്ന ആശയം കേരളത്തെ സംബന്ധിച്ചിടത്തോളം വിജയകരമായി നടപ്പിലാക്കാന്‍ സാധിക്കുന്നതാണ്. വികസനവും പുരോഗതിയും സ്വപ്നം കണ്ടിരുന്നപ്പോഴും, അവ പ്രാവര്‍ത്തികമാക്കിയപ്പോഴും കേരളം പ്രകൃതി വിഭവങ്ങളെ മറന്നിരുന്നില്ല. കാടും. പുഴയും, പക്ഷിമൃഗാദികളും, മലയും, കൃഷിയുമെല്ലാം ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഗ്രാമീണ സംസ്കാരത്തിന്‍റെ നന്മയും കേരളത്തിന് അന്യമായിട്ടില്ല.

കേരളത്തിന്‍റെ പ്രകൃതിയെ സംരക്ഷിക്കാനും, സംസ്കാരവും, നന്മയും വരും തലമുറയ്ക്ക് നല്‍കാനുമുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തിലും, പരിസ്ഥിതി~സാമൂഹിക സംഘടനകളുടെയും പ്രവര്‍ത്തകരുടെയും ഭാഗത്തു നിന്നും നടക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങളെല്ലാം ഏകോപിപിക്കാനായാല്‍ ദൈവത്തിന്‍റെ സ്വന്തം നാടിനെ, അതേ പെരുമയോടും പ്രൌഡിയോടും കാത്തുസൂക്ഷിക്കാനാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ചര്‍ച്ച ചെയ്യേണ്ട വിഷയം:
ഗ്രീന്‍ ആശയം കേരളത്തില്‍ നടപ്പിലാക്കാനാകുമോ? നിങ്ങളുടെ അഭിപ്രായം കമന്റുകളായി രേഖപ്പെടുത്ത്തുക

Categories: ,