ഫെബ്രുവരി 4, ലോക അര്‍ബുദ ബോധദിനം (വേള്‍ഡ് ക്യാന്‍സര്‍ ഡേ). മാരകമായ രോഗമാണെങ്കിലും പല കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധി വരെ ക്യാന്‍സറിനെ അകറ്റി നിര്‍ത്താനാകുമെന്നാണ് പഠന വിലയിരുത്തലുകള്‍. വേള്‍ഡ് ക്യാന്‍സര്‍ ക്യാന്പയിനുകള്‍ക്ക് നേതൃത്വം നല്‍കുന്ന അന്താരാഷ്ട്ര സംഘടനയായ യുഐസിസി 2010~ലെ ലോക അര്‍ബുദ ബോധദിനത്തിനോട് അനുബന്ധിച്ച് ക്യാന്‍സര്‍ തടയാന്‍ സാധിക്കുമെന്ന സന്ദേശമാണ് ജനങ്ങളിലെത്തിച്ചിരിക്കുന്നത്.
വ്യായാമരഹിതമായ
ജീവിതം, മദ്യപാനം, പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം എന്നിവയെല്ലാം ക്യാന്‍സറിനെ പ്രത്യക്ഷമായി ക്ഷണിച്ചു വരുത്തുന്നവയാണ്. എന്നാല്‍ പ്രകൃതിയെ അവഗണിച്ചുകൊണ്ടുള്ള മനുഷ്യന്‍റെ പ്രവൃത്തികളും അര്‍ബുദത്തിന് കാരണമാകാറുണ്ടെന്നതും പരിശോധിക്കേണ്ടതാണ്. ഈ മേഖലയില്‍ ഗ്രീന്‍ കേരള ടീം കണ്ടെത്തിയ നിരീക്ഷണങ്ങള്‍ ഇവിടെ വിശദമാക്കുന്നു...

പല
തരത്തിലുള്ള മാലിന്യപ്രശ്നങ്ങള്‍ക്കു നടുവിലാണ് ഇന്ന് നാം ജീവിക്കുന്നത്. ഇവയെല്ലാം നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നത് പലപ്പോഴും ബോധപൂര്‍വ്വം വിസ്മരിക്കപ്പെടുന്നു. അറവുശാലയിലെ മാലിന്യങ്ങള്‍ പുഴയുടെ തീരങ്ങളില്‍ തള്ളുന്നതും, വീടുകളിലെ മാലിന്യങ്ങള്‍ സംസ്കരിക്കാതെ കൂട്ടിയിടുന്നതും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകാം. മലിന ജലം ഉപയോഗിക്കുന്നത് ക്യാന്‍സര്‍ വരാനുള്ള സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നു.

പ്ളാസ്റ്റിക്കാണ്
മറ്റൊരു വില്ലന്‍, അതിലുള്ള രാസവസ്തുക്കള്‍ പലതരം രോഗങ്ങള്‍ വരുത്തുന്നു. ക്യാന്‍സര്‍ അവയില്‍ ഒന്നു മാത്രം. വ്യവസായശാലകളില്‍ നിന്നും പുറത്തുവിടുന്ന പുകയും, പുഴയിലേക്കും, കായലിലേക്കും തള്ളുന്ന രാസവസ്തുക്കളും, വാഹനങ്ങളുടെ പുകയും ദോഷകരമാണ്.

അള്
‍ട്രാവയലറ്റ് രശ്മികളെ തടയുന്ന ഓസോണ്‍ പാളികളിലെ വിള്ളല്‍ സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയില്‍ പതിക്കാന്‍ ഇടയാക്കുന്നുണ്ട്. ഇത്തരം രശ്മികള്‍ അമിതമായി ഏല്‍ക്കുന്നത് ത്വക് കാന്‍സറിനും ബ്രസ്റ്റ് കാന്‍സറിനും കാരണമാകും.

മാലിന്യങ്ങള്
‍ കുഴിച്ചിടുന്ന ലാന്‍റ് ഫില്‍ സംവിധാനത്തില്‍ നിന്നും പുറത്തുവരുന്ന ക്ളോറിനടങ്ങിയ കാര്‍ബണിക സംയുക്തങ്ങളും മീതെയ്നും കാര്‍ബണ്‍ഡയോക്സൈഡും ക്യാന്‍സറുണ്ടാക്കുന്ന വസ്തുക്കളാണ്.

സസ്യാഹാരങ്ങല്
‍ പതിവായി കഴിക്കുന്നത് ക്യാന്‍സറിനെ ചെറുക്കും. എന്നാല്‍ രാസവളങ്ങളുടെ തലോടല്‍ ഏല്‍ക്കാത്ത സസ്യങ്ങളുണ്ടോ?? വിപണിയില്‍ കിട്ടുന്നവയില്‍ അധികവും കീടനാശിനികളുടെ അടിമകളാണെന്ന് തന്നെ പറയാം. വേഗത്തില്‍ വിളവ് ലഭിക്കാനും, ഫലങ്ങള്‍ക്ക് നിറം ലഭിക്കാനുമെല്ലാം രാസവസ്തുക്കള്‍ പ്രയോഗിക്കുന്നു. അര്‍ബുദത്തിനുള്ള പ്രധാന കാരണമാണിത്.

കേരളത്തിലെ
പുരുഷന്മാരില്‍ വായിലെ അര്‍ബുദ്വും സ്ത്രീകളില്‍ സ്തനാര്‍ബുദവും വര്‍ദ്ധിക്കുന്നു എന്ന് റീജിയണല്‍ ക്യാന്‍സര്‍ സെന്‍റര്‍ നടത്തിയ പഠനങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്.  പ്രകൃതിയെ മലിനപ്പെടുത്താതെ സൂക്ഷിച്ചാല്‍ ഭാവിയിലെങ്കിലും ക്യാന്‍സറിനെ അകറ്റി നിര്‍ത്തുവാനാകും. വീട്ടുമുറ്റത്തു നട്ടുവളര്‍ത്താവുന്ന സസ്യങ്ങള്‍ക്ക് പോലും മാര്‍ക്കറ്റില്‍ പോകേണ്ട അവസ്ഥയില്‍ നിന്നും മാറുന്നതും മാരക രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.




കേരളത്തിന്റെ പച്ചപ്പൂം, ഗ്രാമജീവിതത്തിന്റെ നന്മകളും അടുത്തറിഞ്ഞ് ഗ്രീന്‍ കേരള എക്‌സ്പ്രസ് സംഘങ്ങള്‍ ഗ്രാമങ്ങളിലൂടെ യാത്ര നടത്തിയപ്പോള്‍, ഒട്ടേറെ അനുഭവങ്ങള്‍ അവരുടെ ഓര്‍മ്മകളില്‍ നിറഞ്ഞു.  അവയില്‍ ചിലത് ഇവിടെ പങ്കു വയ്ക്കുന്നു............അവരുടെ വാക്കുകളിലൂടെ.........


കല്ല്യാശ്ശേരി/കണ്ണൂര്‍
ദേശീയ പാതയോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്താണ് കല്ല്യാശ്ശേരി. കല്ല്യാശ്ശേരിയില്‍ ഞങ്ങള്‍ കണ്ട കെ.പി.ആര്‍ ഗോപാലന്റെ സ്മാരകവും, മൊറാഴ സ്മാരകവും ഹൃദ്യമായ അനുഭവമായിരുന്നു.  കല്ല്യാശ്ശേരിയിലെ അച്ചാര്‍ യൂണിറ്റും, മണ്ണിര കമ്പോസ്റ്റും, കൂട്ടുകൃഷിയും കല്ല്യാശ്ശേരിയിലെ വികസന പദ്ധതികളാണെന്ന് ഞങ്ങള്‍ കണ്ടറിഞ്ഞു.  ഇ.കെ നായനാറിന്റെ വീട്ടിലേക്ക് പോയതും നല്ലൊരു അനുഭവമായി.  സ്‌നേഹത്തോടെയുള്ള പെരുമാറ്റത്താല്‍ ഈ ഗ്രാമവാസികള്‍ ഞങ്ങളുടെ മനസ്സില്‍ ഇടം നേടിയെന്നു തന്നെ പറയാം.



മാങ്ങാട്ടിടം/കണ്ണൂര്‍
ദാരിദ്ര്യ ലഘുകരണ പദ്ധതിയാണ് മാങ്ങാട്ടിടക്കാര്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന വികസന പദ്ധതി.  അതിന്റെ ഭാഗമായി ഞങ്ങള്‍ ആദ്യം പോയത് കരിമ്പാലം കോളനിയിലേക്കാണ്.  അതൊരു ആദിവാസി കോളനിയായിരുന്നു.  എന്നാല്‍ അവിടെ പട്ടിക വര്‍ഗ്ഗ കുടുംബങ്ങളാണ് താമസിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് തോന്നിയതേ ഇല്ല.  വീടുകള്‍ എല്ലാം തന്നെ ഒരു നില മാളികകളാണ്.  അവരുടെ ഭാഷയിലോ, വസ്ത്രധാരണ രീതിയിലോ അവര്‍ ആദിവാസികളായി തോന്നിയിട്ടില്ല. മലനിര പ്രദേശമായ മാങ്ങാട്ടിടം പഞ്ചായത്തിന്റെ ഏറ്റവും വലിയ ഒരു നേട്ടമായിരുന്നു അത്.



തില്ലങ്കേരി/കണ്ണൂര്‍
തില്ലങ്കേരിയും ഒരു മലനാടന്‍ പ്രദേശമായിരുന്നു. അവിടെ ഞങ്ങള്‍ക്ക് വിസ്മയമായി തോന്നിയത് അവിടുത്തെ സ്‌കൂള്‍ കുട്ടികളാണ്. വളരെ ഉന്മേഷമാവാന്‍മാരാണ് അവിടുത്തെ കുട്ടികള്‍ എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.  കളിയരങ്ങുകളില്‍ അവര്‍ കാണിക്കുന്ന ഉത്സാഹം അതിഗംഭീരമാണ്.  വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്‍കുന്ന പഞ്ചായത്തായതിനാല്‍ ഇവിടത്തെ വിദ്യാഭ്യാസരംഗം ഒട്ടേറെ വിജയക്കുതിപ്പുകള്‍ നേടിയിട്ടുമുണ്ട്.



ചെറുവത്തൂര്‍/ കാസര്‍ഗോഡ്
ചെറുവത്തൂര്‍ ഒരു തീരപ്രദേശ ഗ്രാമമാണ്. ഏറ്റവവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചതും അവിടെ തന്നെയാണ്. അവിടെയുള്ള ചിത്രീകരണത്തില്‍ ഞങ്ങള്‍ പ്രാധാന്യം നല്‍കിയത് മത്സ്യ കൃഷിക്കായിരുന്നു. കല്ലുമ്മക്കായ് കൃഷി ഏറെ മനോഹരമായ ഒന്നാണ്.  കായലിന്റെ തീരത്ത്  അടുക്കടുക്കായി മുള ഉപയോഗിച്ച് ചിപ്പികള്‍ വെള്ളത്തില്‍ താഴ്ത്തിയിട്ടിരിക്കുന്നു.  ഹാര്‍ബര്‍ ചിത്രീകരിക്കാന്‍ പോയപ്പോള്‍ മഹാകവി  കുട്ടമത്തിന്റെ തറവാടും ഞങ്ങളെ  അതിശയിപ്പിച്ച ഒന്നായിരുന്നു. മത്സ്യതൊഴിലാളികളില്‍ ചിലര്‍ തങ്ങളെക്കൂടി കാമറയിലെടുക്കണമെന്ന് നിര്‍ബന്ധം പിടിച്ചതും വേറിട്ട അനുഭവമായി.



മടിക്കൈ/കാസര്‍ഗോഡ്
മലനാടന്‍ ഗ്രാമപ്രദേശമായ മടിക്കൈയാണ് വടക്കുനാഥന്‍ സിനിമയുടെ ലൊക്കേഷനായത്. ആദ്യമായി ഞങ്ങള്‍ പന തോട്ടത്തിലേക്കാണ് പോയത്, അപ്പോള്‍ അതിഗംഭീരങ്ങളായ ഒത്തിരി കാഴ്ചകള്‍ കണ്ടു.  പച്ചപ്പിന്റെ മനോഹാരിതയുടെ മാറ്റു കൂട്ടി ഒഴുകുന്ന ഒരു പുഴയും തറയില്‍ അവിടവിടെയായി വീണു കിടക്കുന്ന മഞ്ഞ നിറമുള്ള പനം കായും.  കൈത ചക്കകള്‍ നിറഞ്ഞു നില്‍ക്കുന്ന വീഥിയിലൂടെയും ഞങ്ങള്‍ യാത്ര ചെയ്തു.  അവിടെ ഞങ്ങള്‍ ഒരു അപ്പുപ്പനെ പരിചയപ്പെട്ടു.  ഇത്രയും വയസ്സായി അവശനായിട്ടും കൃഷിയില്‍ അദ്ദേഹം ഊര്‍ജ്ജസ്വലനായി ഏര്‍പ്പെട്ടിരിക്കുന്നു.  തോട്‌പോലെ കിടക്കുന്ന ഒരു ചെറിയ കുളവും, 'പഴശ്ശിരാജ', 'വടക്കുംനാഥന്‍'  എന്നീ സിനിമകളില്‍ ചിത്രീകരിച്ച കല്യാണ്‍ ഭവന്‍   ഞങ്ങള്‍ കണ്ട മനോഹരങ്ങളായ കാഴ്ചകളായിരുന്നു.

ചെറുതാഴം
ഒരു സമ്പൂര്‍ണ്ണ കൃഷി പ്രദേശമാണ് ചെറുതാഴം പഞ്ചായത്ത്.  കണ്ണിന് കുളിരേകുന്ന ദേശാടന പക്ഷികളും കണ്ടല്‍ കാടുകളും അവരുടെ വലിയ സമ്പത്തുകളാണ്.  മറ്റുള്ള പഞ്ചായത്തുകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന വികസന പദ്ധതിയാണ് പഞ്ചായത്തുകാര്‍ മുന്നോട്ടു വച്ചത്.  നെല്ല് സംസ്‌ക്കരണ കേന്ദ്രം.  ചെറുതാഴത്തെ രാമപുരത്ത് കണ്ട അമ്പലത്തിലെ കുളം ചരിത്ര പ്രാധാന്യം ഉള്ള ഒന്നായിരുന്നു. ചെറിയ  ചെറിയ കുന്നുകളും താഴ്‌വരകളും അടങ്ങിയ ഒരു ചെറിയ പ്രദേശമാണ് ചെറുതാഴം.  ചെറുതാഴത്തില്‍  വിസ്തീര്‍ണ്ണമുള്ള കൃഷിയിടങ്ങളില്‍ പൂത്ത് നില്‍ക്കുന്ന നെല്‍കതിരുകളും പ്രധാനപ്പെട്ട കാഴ്ചയാണ്.





Story by Aneesh Vijayan

Team Members
Producer - Ajith Pavoor
Asst. Producer - Aneesh Vijayan, Indulekha
Anchor - Jisha S Kumar
Camera - Jithin Mathew
Asst. Camera - Vishak

ഫെബ്രുവരി 2:~ ലോക തണ്ണീര്‍ത്തട ദിനം (വേള്‍ഡ് വെറ്റ് ലാന്‍ഡ്സ് ഡേ), പ്രകൃതിയെ മറന്ന് ജീവിക്കുന്ന മനുഷ്യന്‍റെ മുന്‍പില്‍ ഈ ദിനത്തിന് അത്ര പ്രസക്തിയൊന്നും ഉണ്ടാവില്ല. എന്നാല്‍ വരും തലമുറയോട് പലതിനും നാം സമാധാനം നല്‍കേണ്ടി വരുമെന്നതിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് ഇത്തരം ദിനങ്ങളെന്ന് മനസ്സിലാക്കുക.

ലോകത്തിന്
‍റെ വൃക്കകള്‍ എന്നറിയപ്പെടുന്ന തണ്ണീര്‍ത്തടങ്ങള്‍ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആറു മീറ്റര്‍ ആഴത്തില്‍ കുറഞ്ഞ മനുഷ്യ നിര്‍മ്മിതമായതോ പ്രകൃതിജന്യമായതോ ആയ ശുദ്ധജല തടാകങ്ങള്‍, ഉപ്പു രസമുള്ള കായലുകള്‍, കുളങ്ങള്‍, പുഴകള്‍, വയലുകള്‍, കണ്ടല്‍ക്കാടുകള്‍ എന്നിവയെല്ലാം തണ്ണീര്‍ത്തടങ്ങളില്‍ ഉള്‍പ്പെടുത്താവുന്നവയാണ്.

1971 ഫെബ്രുവരി 2ന് ലോക രാഷ്ട്രങ്ങള്‍ ഇറാനിലെ റംസാര്‍ (RAMSAR) പട്ടണത്തില്‍ സമ്മേളിച്ചപ്പോഴാണ് തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യത്തെപ്പറ്റി അന്താരാഷ്ട്രതലത്തില്‍ വിലയിരുത്തപ്പെട്ടത്. ജൈവ വൈവിദ്ധ്യത്തിന്‍റെ തൊട്ടിലുകളായ തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കാനും പ്രായോഗികമായി ഉപയോഗിക്കാനും സമ്മേളനത്തില്‍ തീരുമാനമായി. തുടര്‍ന്ന് തണ്ണീര്‍ത്തടങ്ങളെ റംസാര്‍ കേന്ദ്രങ്ങളെന്നും വിശേഷിപ്പിച്ചു പോന്നു.

ലോകത്ത്
നിലവില്‍ 159 രാജ്യങ്ങളിലായി 1869 റംസാര്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ഇന്ത്യയില്‍ ആകെയുള്ള 25 റംസാര്‍ കേന്ദ്രങ്ങളില്‍ മൂന്നെണ്ണം കേരളത്തിലാണ്. വേന്പനാട്, ശാസ്താംകോട്ട, അഷ്ടമുടി എന്നീ കായലുകളാണ് ഈ കേന്ദ്രങ്ങള്‍. കേന്ദ്രസര്‍ക്കാരിന്‍റെ കീഴില്‍ വരുന്ന ഈ മൂന്നു റംസാര്‍ സൈറ്റുകളും ഇന്ന് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ നേരിടുകയാണ്.

പ്രകൃതി
ക്ഷോഭങ്ങള്‍ തടയാനും, വനസംരക്ഷണത്തിനും, കാലാവസ്ഥാ വ്യതിയാനം, ജലക്ഷാമം, ഭക്ഷ്യക്ഷാമം എന്നിവ  പരിഹരിക്കുന്നതിനും തണ്ണീര്‍ത്തടങ്ങളിലൂടെ സാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ വേണ്ടത്ര പരിരക്ഷണം ലഭിക്കാത്തതും, മലിനീകരണവും, വ്യാപകമായ കുടിയേറ്റം, ഭൂമിയുടെ സന്തുലിതാവസ്ഥയെ താറുമാറാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളും, തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യത്തെപ്പറ്റി മനസിലാക്കാത്തതും അവയെ നാശത്തിന്‍റെ വക്കിലെത്തിച്ചിരിക്കുന്നു.

ലോക
തണ്ണീര്‍ത്തടദിനത്തില്‍ വെറുതേ പ്രതിജ്ഞ ചൊല്ലി പിരിഞ്ഞു പോകുന്നതിന് പകരം, ഭൂമിയുടെ നന്മയ്ക്കായി ഇത്തരം ജൈവ വൈവിദ്ധ്യങ്ങള്‍ സംരക്ഷിക്കാനായി മാറി ചിന്തിക്കുന്ന ഒരു മനസ്സാണ് നമ്മള്‍ പാകപ്പെടുത്തി എടുക്കേണ്ടത്.

അജിത്ത് അരവിന്ദന്‍

കടപ്പാട്: ഡോ. എസ്. സീതാരാമന്‍
                സെക്രട്ടറി- പരിസ്ഥിതി സംരക്ഷണ സംഘം, ആലുവ