ഫെബ്രുവരി 2:~ ലോക തണ്ണീര്ത്തട ദിനം (വേള്ഡ് വെറ്റ് ലാന്ഡ്സ് ഡേ), പ്രകൃതിയെ മറന്ന് ജീവിക്കുന്ന മനുഷ്യന്റെ മുന്പില് ദിനത്തിന് അത്ര പ്രസക്തിയൊന്നും ഉണ്ടാവില്ല. എന്നാല്വരും തലമുറയോട് പലതിനും നാം സമാധാനം നല്കേണ്ടി വരുമെന്നതിന്റെ ഓര്മ്മപ്പെടുത്തലാണ് ഇത്തരം ദിനങ്ങളെന്ന് മനസ്സിലാക്കുക.

ലോകത്തിന്
റെ വൃക്കകള്എന്നറിയപ്പെടുന്ന തണ്ണീര്ത്തടങ്ങള്ഭൂമിയില്നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആറു മീറ്റര്ആഴത്തില്കുറഞ്ഞ മനുഷ്യ നിര്മ്മിതമായതോ പ്രകൃതിജന്യമായതോ ആയ ശുദ്ധജല തടാകങ്ങള്‍, ഉപ്പു രസമുള്ള കായലുകള്‍, കുളങ്ങള്‍, പുഴകള്‍, വയലുകള്‍, കണ്ടല്ക്കാടുകള്എന്നിവയെല്ലാം തണ്ണീര്ത്തടങ്ങളില്ഉള്പ്പെടുത്താവുന്നവയാണ്.

1971 ഫെബ്രുവരി 2ന് ലോക രാഷ്ട്രങ്ങള്ഇറാനിലെ റംസാര്‍ (RAMSAR) പട്ടണത്തില്സമ്മേളിച്ചപ്പോഴാണ് തണ്ണീര്ത്തടങ്ങളുടെ പ്രാധാന്യത്തെപ്പറ്റി അന്താരാഷ്ട്രതലത്തില്വിലയിരുത്തപ്പെട്ടത്. ജൈവ വൈവിദ്ധ്യത്തിന്റെ തൊട്ടിലുകളായ തണ്ണീര്ത്തടങ്ങളെ സംരക്ഷിക്കാനും പ്രായോഗികമായി ഉപയോഗിക്കാനും സമ്മേളനത്തില്തീരുമാനമായി. തുടര്ന്ന് തണ്ണീര്ത്തടങ്ങളെ റംസാര്കേന്ദ്രങ്ങളെന്നും വിശേഷിപ്പിച്ചു പോന്നു.

ലോകത്ത്
നിലവില്‍ 159 രാജ്യങ്ങളിലായി 1869 റംസാര്കേന്ദ്രങ്ങളാണ് ഉള്ളത്. ഇന്ത്യയില്ആകെയുള്ള 25 റംസാര്കേന്ദ്രങ്ങളില്മൂന്നെണ്ണം കേരളത്തിലാണ്. വേന്പനാട്, ശാസ്താംകോട്ട, അഷ്ടമുടി എന്നീ കായലുകളാണ് കേന്ദ്രങ്ങള്‍. കേന്ദ്രസര്ക്കാരിന്റെ കീഴില്വരുന്ന മൂന്നു റംസാര്സൈറ്റുകളും ഇന്ന് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്നേരിടുകയാണ്.

പ്രകൃതി
ക്ഷോഭങ്ങള്തടയാനും, വനസംരക്ഷണത്തിനും, കാലാവസ്ഥാ വ്യതിയാനം, ജലക്ഷാമം, ഭക്ഷ്യക്ഷാമം എന്നിവ  പരിഹരിക്കുന്നതിനും തണ്ണീര്ത്തടങ്ങളിലൂടെ സാധിക്കുമെന്നാണ് വിദഗ്ദ്ധര്അഭിപ്രായപ്പെടുന്നത്. എന്നാല്വേണ്ടത്ര പരിരക്ഷണം ലഭിക്കാത്തതും, മലിനീകരണവും, വ്യാപകമായ കുടിയേറ്റം, ഭൂമിയുടെ സന്തുലിതാവസ്ഥയെ താറുമാറാക്കുന്ന രീതിയിലുള്ള പ്രവര്ത്തനങ്ങളും, തണ്ണീര്ത്തടങ്ങളുടെ പ്രാധാന്യത്തെപ്പറ്റി മനസിലാക്കാത്തതും അവയെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു.

ലോക
തണ്ണീര്ത്തടദിനത്തില്വെറുതേ പ്രതിജ്ഞ ചൊല്ലി പിരിഞ്ഞു പോകുന്നതിന് പകരം, ഭൂമിയുടെ നന്മയ്ക്കായി ഇത്തരം ജൈവ വൈവിദ്ധ്യങ്ങള്സംരക്ഷിക്കാനായി മാറി ചിന്തിക്കുന്ന ഒരു മനസ്സാണ് നമ്മള്പാകപ്പെടുത്തി എടുക്കേണ്ടത്.

അജിത്ത് അരവിന്ദന്‍

കടപ്പാട്: ഡോ. എസ്. സീതാരാമന്
                സെക്രട്ടറി- പരിസ്ഥിതി സംരക്ഷണ സംഘംആലുവ 

Categories: