കേരളത്തിന്റെ പച്ചപ്പൂം, ഗ്രാമജീവിതത്തിന്റെ നന്മകളും അടുത്തറിഞ്ഞ് ഗ്രീന്കേരള എക്സ്പ്രസ് സംഘങ്ങള്ഗ്രാമങ്ങളിലൂടെ യാത്ര നടത്തിയപ്പോള്‍, ഒട്ടേറെ അനുഭവങ്ങള്അവരുടെ ഓര്മ്മകളില്നിറഞ്ഞുഅവയില്ചിലത് ഇവിടെ പങ്കു വയ്ക്കുന്നു............അവരുടെ വാക്കുകളിലൂടെ.........


കല്ല്യാശ്ശേരി/കണ്ണൂര്
ദേശീയ പാതയോട് ചേര്ന്ന് കിടക്കുന്ന പഞ്ചായത്താണ് കല്ല്യാശ്ശേരി. കല്ല്യാശ്ശേരിയില്ഞങ്ങള്കണ്ട കെ.പി.ആര്ഗോപാലന്റെ സ്മാരകവും, മൊറാഴ സ്മാരകവും ഹൃദ്യമായ അനുഭവമായിരുന്നുകല്ല്യാശ്ശേരിയിലെ അച്ചാര്യൂണിറ്റും, മണ്ണിര കമ്പോസ്റ്റും, കൂട്ടുകൃഷിയും കല്ല്യാശ്ശേരിയിലെ വികസന പദ്ധതികളാണെന്ന് ഞങ്ങള്കണ്ടറിഞ്ഞു.കെ നായനാറിന്റെ വീട്ടിലേക്ക് പോയതും നല്ലൊരു അനുഭവമായിസ്നേഹത്തോടെയുള്ള പെരുമാറ്റത്താല് ഗ്രാമവാസികള്ഞങ്ങളുടെ മനസ്സില്ഇടം നേടിയെന്നു തന്നെ പറയാം.



മാങ്ങാട്ടിടം/കണ്ണൂര്
ദാരിദ്ര്യ ലഘുകരണ പദ്ധതിയാണ് മാങ്ങാട്ടിടക്കാര്മുന്നോട്ട് വയ്ക്കുന്ന പ്രധാന വികസന പദ്ധതിഅതിന്റെ ഭാഗമായി ഞങ്ങള്ആദ്യം പോയത് കരിമ്പാലം കോളനിയിലേക്കാണ്അതൊരു ആദിവാസി കോളനിയായിരുന്നുഎന്നാല്അവിടെ പട്ടിക വര്ഗ്ഗ കുടുംബങ്ങളാണ് താമസിക്കുന്നത് എന്ന് ഞങ്ങള്ക്ക് തോന്നിയതേ ഇല്ലവീടുകള്എല്ലാം തന്നെ ഒരു നില മാളികകളാണ്അവരുടെ ഭാഷയിലോ, വസ്ത്രധാരണ രീതിയിലോ അവര്ആദിവാസികളായി തോന്നിയിട്ടില്ല. മലനിര പ്രദേശമായ മാങ്ങാട്ടിടം പഞ്ചായത്തിന്റെ ഏറ്റവും വലിയ ഒരു നേട്ടമായിരുന്നു അത്.



തില്ലങ്കേരി/കണ്ണൂര്
തില്ലങ്കേരിയും ഒരു മലനാടന്പ്രദേശമായിരുന്നു. അവിടെ ഞങ്ങള്ക്ക് വിസ്മയമായി തോന്നിയത് അവിടുത്തെ സ്കൂള്കുട്ടികളാണ്. വളരെ ഉന്മേഷമാവാന്മാരാണ് അവിടുത്തെ കുട്ടികള്എന്ന് ഞങ്ങള്ക്ക് മനസ്സിലായികളിയരങ്ങുകളില്അവര്കാണിക്കുന്ന ഉത്സാഹം അതിഗംഭീരമാണ്വിദ്യാഭ്യാസത്തിന് മുന്തൂക്കം നല്കുന്ന പഞ്ചായത്തായതിനാല്ഇവിടത്തെ വിദ്യാഭ്യാസരംഗം ഒട്ടേറെ വിജയക്കുതിപ്പുകള്നേടിയിട്ടുമുണ്ട്.



ചെറുവത്തൂര്‍/ കാസര്ഗോഡ്
ചെറുവത്തൂര്ഒരു തീരപ്രദേശ ഗ്രാമമാണ്. ഏറ്റവവും കൂടുതല്ബുദ്ധിമുട്ടുകള്അനുഭവിച്ചതും അവിടെ തന്നെയാണ്. അവിടെയുള്ള ചിത്രീകരണത്തില്ഞങ്ങള്പ്രാധാന്യം നല്കിയത് മത്സ്യ കൃഷിക്കായിരുന്നു. കല്ലുമ്മക്കായ് കൃഷി ഏറെ മനോഹരമായ ഒന്നാണ്കായലിന്റെ തീരത്ത്  അടുക്കടുക്കായി മുള ഉപയോഗിച്ച് ചിപ്പികള്വെള്ളത്തില്താഴ്ത്തിയിട്ടിരിക്കുന്നുഹാര്ബര്ചിത്രീകരിക്കാന്പോയപ്പോള്മഹാകവി  കുട്ടമത്തിന്റെ തറവാടും ഞങ്ങളെ  അതിശയിപ്പിച്ച ഒന്നായിരുന്നു. മത്സ്യതൊഴിലാളികളില്ചിലര്തങ്ങളെക്കൂടി കാമറയിലെടുക്കണമെന്ന് നിര്ബന്ധം പിടിച്ചതും വേറിട്ട അനുഭവമായി.



മടിക്കൈ/കാസര്ഗോഡ്
മലനാടന്ഗ്രാമപ്രദേശമായ മടിക്കൈയാണ് വടക്കുനാഥന്സിനിമയുടെ ലൊക്കേഷനായത്. ആദ്യമായി ഞങ്ങള്പന തോട്ടത്തിലേക്കാണ് പോയത്, അപ്പോള്അതിഗംഭീരങ്ങളായ ഒത്തിരി കാഴ്ചകള്കണ്ടുപച്ചപ്പിന്റെ മനോഹാരിതയുടെ മാറ്റു കൂട്ടി ഒഴുകുന്ന ഒരു പുഴയും തറയില്അവിടവിടെയായി വീണു കിടക്കുന്ന മഞ്ഞ നിറമുള്ള പനം കായുംകൈത ചക്കകള്നിറഞ്ഞു നില്ക്കുന്ന വീഥിയിലൂടെയും ഞങ്ങള്യാത്ര ചെയ്തുഅവിടെ ഞങ്ങള്ഒരു അപ്പുപ്പനെ പരിചയപ്പെട്ടുഇത്രയും വയസ്സായി അവശനായിട്ടും കൃഷിയില്അദ്ദേഹം ഊര്ജ്ജസ്വലനായി ഏര്പ്പെട്ടിരിക്കുന്നുതോട്പോലെ കിടക്കുന്ന ഒരു ചെറിയ കുളവും, 'പഴശ്ശിരാജ', 'വടക്കുംനാഥന്‍'  എന്നീ സിനിമകളില്ചിത്രീകരിച്ച കല്യാണ്ഭവന്‍   ഞങ്ങള്കണ്ട മനോഹരങ്ങളായ കാഴ്ചകളായിരുന്നു.

ചെറുതാഴം
ഒരു സമ്പൂര്ണ്ണ കൃഷി പ്രദേശമാണ് ചെറുതാഴം പഞ്ചായത്ത്കണ്ണിന് കുളിരേകുന്ന ദേശാടന പക്ഷികളും കണ്ടല്കാടുകളും അവരുടെ വലിയ സമ്പത്തുകളാണ്മറ്റുള്ള പഞ്ചായത്തുകളില്നിന്നും വേറിട്ടു നില്ക്കുന്ന വികസന പദ്ധതിയാണ് പഞ്ചായത്തുകാര്മുന്നോട്ടു വച്ചത്നെല്ല് സംസ്ക്കരണ കേന്ദ്രംചെറുതാഴത്തെ രാമപുരത്ത് കണ്ട അമ്പലത്തിലെ കുളം ചരിത്ര പ്രാധാന്യം ഉള്ള ഒന്നായിരുന്നു. ചെറിയ  ചെറിയ കുന്നുകളും താഴ്വരകളും അടങ്ങിയ ഒരു ചെറിയ പ്രദേശമാണ് ചെറുതാഴംചെറുതാഴത്തില്‍  വിസ്തീര്ണ്ണമുള്ള കൃഷിയിടങ്ങളില്പൂത്ത് നില്ക്കുന്ന നെല്കതിരുകളും പ്രധാനപ്പെട്ട കാഴ്ചയാണ്.





Story by Aneesh Vijayan

Team Members
Producer - Ajith Pavoor
Asst. Producer - Aneesh Vijayan, Indulekha
Anchor - Jisha S Kumar
Camera - Jithin Mathew
Asst. Camera - Vishak

Categories: ,