ഫെബ്രുവരി 4, ലോക അര്ബുദ ബോധദിനം (വേള്ഡ് ക്യാന്സര്ഡേ). മാരകമായ രോഗമാണെങ്കിലും പല കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ നല്കിയാല്ഒരു പരിധി വരെ ക്യാന്സറിനെ അകറ്റി നിര്ത്താനാകുമെന്നാണ് പഠന വിലയിരുത്തലുകള്‍. വേള്ഡ് ക്യാന്സര്ക്യാന്പയിനുകള്ക്ക് നേതൃത്വം നല്കുന്ന അന്താരാഷ്ട്ര സംഘടനയായ യുഐസിസി 2010~ലെ ലോക അര്ബുദ ബോധദിനത്തിനോട് അനുബന്ധിച്ച് ക്യാന്സര്തടയാന്സാധിക്കുമെന്ന സന്ദേശമാണ് ജനങ്ങളിലെത്തിച്ചിരിക്കുന്നത്.
വ്യായാമരഹിതമായ
ജീവിതം, മദ്യപാനം, പുകയില ഉല്പ്പന്നങ്ങളുടെ ഉപയോഗം എന്നിവയെല്ലാം ക്യാന്സറിനെ പ്രത്യക്ഷമായി ക്ഷണിച്ചു വരുത്തുന്നവയാണ്. എന്നാല്പ്രകൃതിയെ അവഗണിച്ചുകൊണ്ടുള്ള മനുഷ്യന്റെ പ്രവൃത്തികളും അര്ബുദത്തിന് കാരണമാകാറുണ്ടെന്നതും പരിശോധിക്കേണ്ടതാണ്. മേഖലയില്ഗ്രീന്കേരള ടീം കണ്ടെത്തിയ നിരീക്ഷണങ്ങള്ഇവിടെ വിശദമാക്കുന്നു...

പല
തരത്തിലുള്ള മാലിന്യപ്രശ്നങ്ങള്ക്കു നടുവിലാണ് ഇന്ന് നാം ജീവിക്കുന്നത്. ഇവയെല്ലാം നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നത് പലപ്പോഴും ബോധപൂര്വ്വം വിസ്മരിക്കപ്പെടുന്നു. അറവുശാലയിലെ മാലിന്യങ്ങള്പുഴയുടെ തീരങ്ങളില്തള്ളുന്നതും, വീടുകളിലെ മാലിന്യങ്ങള്സംസ്കരിക്കാതെ കൂട്ടിയിടുന്നതും ക്യാന്സര്പോലുള്ള രോഗങ്ങള്ക്ക് കാരണമാകാം. മലിന ജലം ഉപയോഗിക്കുന്നത് ക്യാന്സര്വരാനുള്ള സാധ്യതകളെ വര്ദ്ധിപ്പിക്കുന്നു.

പ്ളാസ്റ്റിക്കാണ്
മറ്റൊരു വില്ലന്‍, അതിലുള്ള രാസവസ്തുക്കള്പലതരം രോഗങ്ങള്വരുത്തുന്നു. ക്യാന്സര്അവയില്ഒന്നു മാത്രം. വ്യവസായശാലകളില്നിന്നും പുറത്തുവിടുന്ന പുകയും, പുഴയിലേക്കും, കായലിലേക്കും തള്ളുന്ന രാസവസ്തുക്കളും, വാഹനങ്ങളുടെ പുകയും ദോഷകരമാണ്.

അള്
ട്രാവയലറ്റ് രശ്മികളെ തടയുന്ന ഓസോണ്പാളികളിലെ വിള്ളല്സൂര്യപ്രകാശത്തിലെ അള്ട്രാവയലറ്റ് രശ്മികള്ഭൂമിയില്പതിക്കാന്ഇടയാക്കുന്നുണ്ട്. ഇത്തരം രശ്മികള്അമിതമായി ഏല്ക്കുന്നത് ത്വക് കാന്സറിനും ബ്രസ്റ്റ് കാന്സറിനും കാരണമാകും.

മാലിന്യങ്ങള്
കുഴിച്ചിടുന്ന ലാന്റ് ഫില്സംവിധാനത്തില്നിന്നും പുറത്തുവരുന്ന ക്ളോറിനടങ്ങിയ കാര്ബണിക സംയുക്തങ്ങളും മീതെയ്നും കാര്ബണ്ഡയോക്സൈഡും ക്യാന്സറുണ്ടാക്കുന്ന വസ്തുക്കളാണ്.

സസ്യാഹാരങ്ങല്
പതിവായി കഴിക്കുന്നത് ക്യാന്സറിനെ ചെറുക്കും. എന്നാല്രാസവളങ്ങളുടെ തലോടല്ഏല്ക്കാത്ത സസ്യങ്ങളുണ്ടോ?? വിപണിയില്കിട്ടുന്നവയില്അധികവും കീടനാശിനികളുടെ അടിമകളാണെന്ന് തന്നെ പറയാം. വേഗത്തില്വിളവ് ലഭിക്കാനും, ഫലങ്ങള്ക്ക് നിറം ലഭിക്കാനുമെല്ലാം രാസവസ്തുക്കള്പ്രയോഗിക്കുന്നു. അര്ബുദത്തിനുള്ള പ്രധാന കാരണമാണിത്.

കേരളത്തിലെ
പുരുഷന്മാരില്വായിലെ അര്ബുദ്വും സ്ത്രീകളില്സ്തനാര്ബുദവും വര്ദ്ധിക്കുന്നു എന്ന് റീജിയണല്ക്യാന്സര്സെന്റര്നടത്തിയ പഠനങ്ങളില്സൂചിപ്പിക്കുന്നുണ്ട്പ്രകൃതിയെ മലിനപ്പെടുത്താതെ സൂക്ഷിച്ചാല്ഭാവിയിലെങ്കിലും ക്യാന്സറിനെ അകറ്റി നിര്ത്തുവാനാകും. വീട്ടുമുറ്റത്തു നട്ടുവളര്ത്താവുന്ന സസ്യങ്ങള്ക്ക് പോലും മാര്ക്കറ്റില്പോകേണ്ട അവസ്ഥയില്നിന്നും മാറുന്നതും മാരക രോഗങ്ങളെ അകറ്റി നിര്ത്താന്സഹായിക്കും.

Categories: