പ്രകൃതിയെ അടുത്തറിയുന്ന, സ്നേഹിക്കുന്ന ഒരു പിടി മനുഷ്യര്‍, നഗരത്തിന്റെ ബഹളങ്ങള്‍ക്കും
തിരിക്കിനുമിടയില്‍ പ്രകൃതിയെ മറന്നു പോകുന്നവര്ക്ക് ഇടയിലേക്ക് കഴിഞ്ഞ

ദിവസങ്ങളില്‍ കുടിയേറിയപ്പോള്‍ അത് തിരുവനന്തപുരത്തിന് പുതുമയാര്ന്ന അനുഭവമായി. കനകക്കുന്നില്‍ ജനുവരി 19ന് ആരംഭിച്ച ആദിവാസി
മേള കെട്ടിലും മട്ടിലും വ്യത്യസ്തത പകര്ന്നു.
മേളയിലെത്തുന്നവര്ക്ക് ആദിവാസി ഊരില്‍ എത്തിപ്പെട്ടതു പോലുള്ള പ്രതീതി ഉളവാക്കുന്ന വലിയ കവാടവും, ഏറുമാടവും, പാലവും, കുടിലും ശ്രദ്ധേയമായിരുന്നു. അവരുടെ കൃഷി രീതികളെപ്പറ്റിയും, ഭക്ഷണ രീതികളെപ്പറ്റിയും അറിയാനുള്ള അവസരവുമുണ്ടായി.
ആദിവാസികള്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും, മീന്‍ പിടിക്കാനുപയോഗിക്കുന്ന കൂടകളും, മൃഗങ്ങളെ കുടുക്കാനുപയോഗിക്കുന്ന കെണിയും സന്ദര്ശകരെ പരിചയപ്പെടുത്തുന്നതോ ടൊപ്പം, അവരുടെ കൂട്ടത്തിലെ പ്രതിഭകളുടെ കലാസൃഷ്ടികളും കാണാന്‍ സാധിച്ചു.

ആദിവാസികളുടെ വസ്ത്രങ്ങളും, ആഭരണങ്ങളുമെല്ലാം കൌതുകം ഉളവാക്കുന്നതായിരുന്നു. കല്ലും മണ്ണും ഉപയോഗിച്ച് ആഭരണങ്ങളും മറ്റും ഉണ്ടാക്കുന്നത് ഇക്കുട്ടര്‍ എത്രത്തോളം പ്രകൃതിയെ ആശ്രയിച്ചു ജീവിക്കുന്നവരാണെന്ന് വെളിപ്പെടുത്തുന്നു.
എടുത്തു പറയേണ്ട മറ്റൊരു കാര്യം ആദിവാസികളുടെ ചികിത്സാരീതികളാണ്. നാടന്‍ മരുന്നുകളും, ചികിത്സാ പ്രയോഗങ്ങളും നഗരവാസികളെ വളരെയേറെ ആകര്ഷിച്ചു. എല്ല് പൊട്ടലിന് ചികിത്സ നല്ക്കുന്ന രാധയും, ആവി കുളിയിലുടെ ശരീരത്തിന്‍റെ ആസ്വസ്ഥതകള്‍ മാറ്റുന്ന ചികിത്സാ രീതിയുമായി അപ്പുക്കുട്ടന്‍ കാണിയും മേളയില്‍ തിളങ്ങി നിന്നു.

വയനാട്ടില്‍ നിന്നുമുള്ള നാട്ടുമരുന്നുകളുടെ വിപണനം പ്രതീക്ഷിച്ചതിലും അധികമാണെന്നാണ് അറിയുന്നത്. ഗന്ധകശാല അരി, തേന്‍, വയനാട് കാപ്പിപ്പൊടി എന്നിവയ്ക്കും വന്‍ ഡിമാന്‍റുണ്ട്.
മേളയില്‍ അനുഭവപ്പെട്ട തിരക്ക് തിരുവനന്തപുരം നഗരവാസികള്ക്ക് അവയോടുള്ള താല്പര്യം വ്യക്തമാക്കുന്നതായിരുന്നു.
ചര്ച്ച ചെയ്യേണ്ട വിഷയം:
ഇത്തരം മേളകള്‍ നടത്തുന്നത് ഗുണകരമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം കമന്റുകളായി രേഖപ്പെടുത്ത്തുക
ഇത്തരം മേളകള്‍ നടത്തുന്നത് ഗുണകരമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം കമന്റുകളായി രേഖപ്പെടുത്ത്തുക