മനുഷ്യന്ഉള്ളിടത്തോളം മാലിന്യങ്ങളും ഉണ്ടാവുംവൈവിധ്യമാര്ന്ന മാലിന്യ ശേഖരങ്ങള്ആദി-പുരാതനകാലം മുതല്മനുഷ്യകുലത്തെ വേട്ടയാടാന്തുടങ്ങിയവയാണ്പണ്ട് ദ്വാരകയില്ശ്രീകൃഷ്ണന്സാംബന്റെ കൈവശം നശിപ്പിക്കാനായി കൊടുത്തയച്ച ഉപയൊഗ ശ്യൂന്യമായ ഇരുമ്പുലക്ക മുതല്ഇങ്ങ് കോഴിക്കോട്ടെ ഞെളിയന്പറമ്പില്തലയെടുപ്പോടെ നിന്നിരുന്ന മാലിന്യ പറമ്പു     വരെ.

നശിച്ചു
പോകുന്ന ജൈവമാലിന്യങ്ങള്മുതല്കാലാതിവര്ത്തികളായ ഖര-മാലിന്യങ്ങള്വരെ നമ്മെ അലോസരപ്പെടുത്തുമ്പോഴാണ് മാലിന്യ സംസ്ക്കരണത്തിന്റെ ശാസ്ത്രീയതയെകുറിച്ച് നമ്മള്ബോധവാന്മാരാകുന്നത്മാലിന്യ സംസ്ക്കരണത്തിന്റെ അശാസ്ത്രീയത കൊണ്ടാണ് ചിക്കുന്ഗുനിയ പോലുളള പകര്ച്ച വ്യാധികള്പടര്ന്നതുംകണ്തുറന്നു നോക്കിയാല്യഥാര്ത്ഥ ചിത്രം നമുക്കു വ്യക്തമാകും.

നഗര
പ്രാന്തങ്ങളില്രാവിലെ പട്ടിയെയോ കുട്ടിയെയോ കൂട്ടി പ്രഭാത സവാരിക്കിറങ്ങുന്നവര്ഇപ്പോള്ഒരു സഞ്ചി കൂടി കരുതും  'മാലിന്യ നിക്ഷേപത്തിലേക്ക്' സംഭാവനയായിട്ട്. കൊച്ചി നഗരത്തിന്റെ പ്രാന്ത പ്രദേശമായ തൃക്കാക്കരയിലും മാലിന്യ നിക്ഷേപത്തിന്റെ കുന്നുകള്ഉയര്ന്നപ്പോഴാണ് മാലിന്യ സംസ്ക്കരണമെന്ന ബോധം തൃക്കാക്കര ഭരണസമിതിക്ക് ഉണ്ടായത്.

ഇപ്പോള്
മാലിന്യത്തില്നിന്നും പ്ലാസ്റ്റിക് വേര്തിരിച്ച് ബാക്കി ജൈവ മാലിന്യം പഞ്ചായത്തില്വളത്തിനുപയോഗിക്കുന്നുകുടുംബശ്രീ പ്രവര്ത്തകരാണ് പഞ്ചായത്തില്മാലിന്യ ശേഖരണം നടത്തുന്നത്വീടുകള്‍, ആശുപത്രികള്‍, മാര്ക്കറ്റുകള്എന്നു വേണ്ട എല്ലായിടത്തുംനിന്നും ഇവര്മാലിന്യം ഓട്ടോറിക്ഷകളില്ശേഖരിക്കുന്നു.  34 കുടുംബശ്രീ വനിതകള്ഇതിനു വേണ്ടി നിയുക്തരായിരിക്കുന്നുപഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന രണ്ട് ബയോ പിന്നുകള്വഴിയാണ് മാലിന്യ സംസ്ക്കരണം നടത്തുന്നത്ദിവസവും 300 കി.ഗ്രാം മാലിന്യം ജൈവവളമാക്കാന്സാധിക്കും.

സവിശേഷതകള്
 
1.         തൃക്കാക്കര പഞ്ചായത്തിന്റെ സ്വന്തം ഭൂമിയിലാണ് മാലിന്യ സംസ്ക്കരണം.

2.         ആയിരം ചെറു ബക്കറ്റുകള്വീടുകളില്മാലിന്യ നിക്ഷേപത്തിനു നല്കിയിരിക്കുന്നു. ബക്കറ്റുകള്വഴിയാണ് മാലിന്യ ശേഖരണം.

3.         ഓരോ കുടുംബവും മാസത്തില്‍ 50 രൂപ കുടുംബശ്രീ പ്രവര്ത്തകര്ഈടാക്കുന്നു.

4.         മാലിന്യത്തില്ബാക്ടീരിയ കള്ച്ചര്ലായിനി തളിച്ച് സംസ്ക്കരിക്കുന്നതിനാല്പാരിസ്ഥിതിക മലീനീകരണം ഒട്ടുമില്ല.

5.         ഉത്പാദിപ്പിക്കപ്പെടുന്ന ജൈവവളം കിലോയ്ക്ക് 8-15 രൂപയ്ക്കു കൃഷി ഭവന്വഴി വില്ക്കുന്നു.

6.         ഒരു സ്ത്രീ തൊഴിലാളിക്ക് 3000 - 5000 രൂപ വരെ ലഭിക്കുന്നു.

Categories: