ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്സി~ഡിറ്റ് പ്രാവര്ത്തികമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സോഷ്യല്റിയാലിറ്റി ഷോ ആയ ഗ്രീന്കേരള എക്സ്പ്രസില്നിങ്ങള്ക്ക് മുന്നില്ഗ്രീന്ടിപ്പ്സുമായി മൂന്ന് കൂട്ടുകാരെത്തുന്നു. പ്രകൃതിയെ മനസിലാക്കുവാനും, പ്രകൃതി വിഭവങ്ങള്പാഴാക്കാതെ ഉപയോഗിക്കുവാനുമുള്ള സന്ദേശങ്ങളാണ് ടിന്റുവും കുഞ്ഞിയും അപ്പുവും കൂടി പ്രേക്ഷകര്ക്ക് നല്കുന്നത്.

ടിന്
റു എന്ന എലിക്കുട്ടനും കുഞ്ഞി കാക്കച്ചിയും അപ്പു എന്ന വികൃതിയായ നായക്കുട്ടിയുമാണ് കൊച്ചു സന്ദേശങ്ങളിലൂടെ വലിയ ആശയങ്ങളുമായി നിങ്ങള്ക്ക് മുന്നിലെത്തുന്നത്. അപ്പുവിന്റെ വികൃതിത്തരങ്ങള്ക്ക് മൌനസമ്മതവുമായി ടിന്റുവുണ്ടാകും. കുഞ്ഞിയാണ് അവരെ ഉപദേശിച്ച് തെറ്റുകള്ചൂണ്ടിക്കാട്ടുന്നത്. അപ്പുവിന് കിഴുക്കു കൊടുത്തു കൊണ്ടാണ് കുഞ്ഞിയുടെ ഉപദേശം.

ഗ്രീന്
കേരള എക്സ്പ്രസിന്റെ ഒരോ എപ്പിസോഡിലും പുതിയ സന്ദേശങ്ങളുമായി ഇവര്ടെലിവിഷന്സ്ക്രീനിനു താഴെയുണ്ടാകും. അപ്പുവിനും ടിന്റുവിനും ഉപദേശം നല്കുക വഴി കുഞ്ഞി സമൂഹത്തെ പഠിപ്പിക്കുകയുമാണ്. ചെറുതെങ്കിലും നിത്യ ജീവിതത്തില്നാം വിസ്മരിക്കാന്പാടില്ലാത്ത നിരവധി കാര്യങ്ങളാണ് കൂട്ടുകാര്നിരത്തുന്നത്.

വെള്ളം
അമൂല്ല്യമാണെന്നതും, വൈദ്യുതി പാഴാക്കരുതെന്നും, ഇന്ധന ഉപയോഗം നിയന്ത്രിച്ചു വേണമെന്നതും നമ്മള്അറിഞ്ഞുകൊണ്ടു തന്നെ മറക്കുന്ന കാര്യങ്ങളാണ്. ഇവയെല്ലാം അനിമേഷന്സൃഷ്ടികളിലൂടെ പ്രേക്ഷക മനസ്സില്സ്ഥാപിക്കാന്കുഞ്ഞിക്കും കൂട്ടര്ക്കും കഴിയുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Categories: