ഗ്രീന്കേരള എക്സ്പ്രസ്സിന്റെ ഭാഗമായി മൂന്നാം ഘട്ട ചിത്രീകരണത്തിന് ഞങ്ങള്പോയത് ചെമ്പിലോട് (കണ്ണൂര്‍), നാദാപുരം, മാവൂര്‍ (കോഴിക്കോട്) എന്നീ പഞ്ചായത്തുകളിലേക്കാണ്.

നാദാപുരം
നാദാപുരം പഞ്ചായത്തില്പ്രഭാതം പൊട്ടിവിടരുമ്പോള്കാണാന്കഴിയുന്നത് ഒരു കൂട്ടം ചുവപ്പ് ഉടുപ്പണിഞ്ഞ സ്ത്രീകളെയാണ്ഓരോ ദിവസം കഴിയുന്തോറും അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്നീക്കം ചെയ്യുന്ന കുടുംബശ്രീ പ്രവര്ത്തകരാണിവര്‍.  നഗര ശുചീകരണമാണ് നാദാപുരം പഞ്ചായത്ത് മുന്നോട്ട് വയ്ക്കുന്ന പ്രധാന വികസന പദ്ധതിഞങ്ങള്ക്ക് അവിടെ കാണാന്കഴിഞ്ഞതും നഗരശുചിത്വം തന്നെയാണ്നഗരത്തിലെ മാലിന്യങ്ങള്പഌസ്റ്റിക് വേര്തിരിച്ച് മണ്ണിര കംപോസ്റ്റ് ശാലയിലേക്ക് കൊണ്ട് പോകുന്നു.

ചെമ്പിലോട്
കണ്ണൂരിലെ ചെമ്പിലോട് പഞ്ചായത്തിലെ ഓരോ വീട്ടിലും അടുക്കള തോട്ടങ്ങള്കാണാന്കഴിയുംവെണ്ടക്ക, വെളളരിക്ക, ചീര, പാവല്‍, മത്തന്തുടങ്ങിയ പച്ചക്കറികളാണ് അടുക്കള തോട്ടത്തില്കൃഷി ചെയ്യുന്നത് അടുക്കളതോട്ടത്തിലൂടെ സ്വന്തം വീട്ടാവശ്യത്തിനു പുറമേ ബാക്കി വരുന്ന പച്ചക്കറികള്ചന്തയില്കൊണ്ട് പോയി വില്ക്കുകയാണ് ഓരോ വീട്ടുകാരുംഗ്രാമസഭകളിലൂടെ നല്ല നിര്ദ്ദേശങ്ങള്കൊണ്ട് വരാന്പഞ്ചായത്തിന് സാധിക്കുന്നു.

മാവൂര്
എങ്ങും പച്ചപ്പും നീലിമയും നിറഞ്ഞുതുളുമ്പി നില്ക്കുന്ന പ്രദേശംമാവൂര്പഞ്ചായത്തില്കാണാന്കഴിയുന്നത് സ്വര്ണ്ണ കതിരണിഞ്ഞ നെല്ക്കതിരുകളല്ല മറിച്ച് പച്ചപ്പുളള വാഴതോട്ടങ്ങളും വാഴക്കുലകളുമാണ്. പ്രകൃതി രമണീയമായ പ്രദേശമാണെങ്കിലും  വിദ്യാഭ്യാസത്തിലധിഷ്ഠിതമായ വികസന പദ്ധതികളാണ് പഞ്ചായത്തുകള്മുന്നോട്ട് വയക്കുന്നത്സ്കൂളുകളില്അദ്ധ്യാപകരുടെ ക്ഷാമം ഉണ്ടാകുമ്പോള്അവര്ക്ക് പകരം കുട്ടികളുടെ രക്ഷിതാക്കള്ക്ലാസ് എടുക്കേണ്ടിവരുന്നു. ഇതൊക്കെ പഞ്ചായത്തിന്റെ മാത്രം പ്രത്യേകതകളാണ്.

അനീഷ്‌ വിജയന്‍ 

Categories: