ഗ്രീന്കേരള എക്സ്പ്രസ്സിന്റെ മൂന്നാം ഘട്ട ചിത്രീകരണത്തില്ഞങ്ങള്ക്ക് ലഭിച്ചത് കുടപ്പനക്കുന്ന്, ക്ലാപ്പന, നെടുമ്പന, കരുനാഗപ്പളളി എന്നി പഞ്ചായത്തുകളായിരുന്നു. പഞ്ചായത്തുകളുടെ പല വ്യത്യസ്തമായ പദ്ധതികളും പഞ്ചായത്തുകളില്ഞങ്ങള്ക്ക് കാണാന്കഴിഞ്ഞുകുടപ്പനക്കുന്ന് പഞ്ചായത്തിലെ പച്ചക്കറി ഉത്പാദനവും വിപണന കേന്ദ്രവും എല്ലാം വളരെ സജീവമായിരുന്നു.

ഓണാട്ടുകരയുടെ
നെല്ലറ എന്നറിയപ്പെടുന്ന ക്ലാപ്പന പഞ്ചായത്ത് അവരുടെ വികസന പ്രവര്ത്തനങ്ങളില്ഊന്നല്നല്കിയത് നെല്കൃഷി വികസനത്തിനായിരുന്നുപഞ്ചായത്ത് തന്നെ മുന്കൈ എടുത്ത് തങ്ങളുടെ പഞ്ചായത്തിനെ ഭക്ഷ്യ സുസ്ഥിരതയിലേയ്ക്കെത്തിക്കാന്പരിശ്രമിക്കുന്ന കാഴ്ചയാണ് ഞങ്ങളവിടെ കണ്ടത്.

നെടുമ്പനയിലെ
കുടുംബശ്രീ യൂണിറ്റുകള്സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമോദാഹരണങ്ങളാണ്സംഘകൃഷിയും റെഡിമെയ്ഡ് വസ്ത്രനിര്മ്മാണ യൂണിറ്റും  അങ്ങനെ വളരെ വ്യത്യസ്തവും എന്നാല്ലാഭകരമായ രീതിയില്പ്രവര്ത്തിക്കുന്നതുമായ കുടുംബശ്രീ യൂണിറ്റുകളാണ് അവയെല്ലാം.

കരുനാഗപ്പളളി
പഞ്ചായത്തിലെ പൂര്ത്തിയാവാത്ത പ്രൊജക്ടുകളാണ് ഞങ്ങള്ഷൂട്ട് ചെയ്തത്എല്ലാം പകുതിയായവമാലിന്യ സംസ്കരണമാണ് അവരുടെ പ്രധാന പ്രൊജക്ട്എന്നാല്മാലിന്യം മൊത്തം കൂട്ടിയിട്ട് കത്തിച്ച് നശിപ്പിക്കുന്നതാണ് ഞങ്ങളവിടെ കണ്ടത്അന്തരീക്ഷ മലിനീകരണത്തിന് ഉത്തമ ഉദാഹരണം !!!

ചിത്ര പി എസ് 

Categories: