തദ്ദേശ സ്വയംഭരണ വകുപ്പും, ശുചിത്വമിഷനും, സി~ഡിറ്റും ദൂരദര്ശനും ചേര്ന്ന് ഒരുക്കുന്ന ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യ സോഷ്യല്‍ റിയാലിറ്റി ഷോ~ ഗ്രീന്‍ കേരള എക്സ്പ്രസിന് ഇന്പമേറിയ ഹരിത ഗീതത്തിന്റെ മേന്പൊടി. റഫീക്ക് അഹമ്മദ് രചന നിര്വഹിച്ച ഹരിത ഗീതത്തിന് സംഗീതം നല്കിയിരിക്കുന്നത് ഡോ. ശ്രീവത്സന്‍ ജെ മേനോനാണ്.
ഇതു ഭൂമി ഒരേയൊരു ജീവകലാവേദി'... എന്ന് തുടങ്ങുന്ന മനോഹരമായ ഈ ഗാനം പ്രകൃതിയുടെ പച്ചപ്പും നന്മയും വിളിച്ചോതുന്നതോടൊപ്പം, ഭൂമിയോട് മനുഷ്യന്റെ അവഗണന അരുതെന്നും ഓര്മ്മിപ്പിക്കുന്നു. പ്രദീപ് സോമസുന്ദരം, അമല്‍ ആന്റണി, മീര രാം മോഹന്‍ എന്നിവരുടെ സ്വരമാധുരി ഹരിത ഗീതത്തെ വ്യത്യസ്തമാക്കുന്നു. വില്ല്യമാണ് ഓര്ക്കസ്ട്രേഷന്‍. യോജിച്ച ദൃശ്യാവിഷ്ക്കരണം നല്കി പ്രേക്ഷക മനസ്സില്‍ ഹരിത ഗീതത്തിനെ കുടിയിരുത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് രമേഷ് വിക്രമനാണ്. രാജീവ് വിജയാണ് ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത്.
മാര്ച്ച് ഒന്നാം തീയതി രാത്രി 8.30~ന് ആരംഭിച്ച ഗ്രീന്‍ കേരള എക്സ്പ്രസില്‍ ഒട്ടേറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു ഹരിതഗീതമെന്ന് അടുത്ത ദിവസങ്ങളിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. ഷോയുടെ തുടക്കം ഗംഭീരമാക്കാന്‍ ഹരിത ഗീതത്തിന് കഴിഞ്ഞുവെന്ന് നിസ്സംശയം തന്നെ പറയാം.