സുസ്ഥിര വികസന മാതൃകകള്‍ തേടിയുള്ള ഗ്രീന്‍ കേരള എക്സ്പ്രസിന്റെ യാത്രകള്‍ കേരളത്തിന്റെ ഉള്ളറകളിലൂടെ കുതിക്കുമ്പോള്‍ മത്സരിക്കുന്ന പഞ്ചായത്തുകളും ആവേശത്തിലാണ്. തിരുവനന്തപുരത്ത് നടക്കുന്ന (എപ്രില്‍ 25 - മേയ് 2) ഫ്ളോര്‍ ഷൂട്ടിംഗില്‍ മുന്‍പ് രണ്ട് തവണത്തേക്കാളും പ്രകടമായ മാറ്റങ്ങളുണ്ടായിരുന്നു. ലോകത്തിന് മുന്‍പില്‍ തങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുമെന്നും കേരളത്തിലെ ജനങ്ങള്‍ തങ്ങളെ വിലയിരുത്തുമെന്നും ഉള്ള ചിന്തകള്‍ മത്സരിക്കുന്ന പഞ്ചായത്തുകളില്‍ ഉണര്‍വ് പകര്‍ന്നിട്ടുണ്ട്. 

വെറുതേ മത്സരിച്ചു പോകുന്ന വേദിയില്‍ നിന്നും അവരവരുടെ പഞ്ചായത്തുകളിലെ വികസനങ്ങള്‍ എണ്ണിപ്പറഞ്ഞ് മാര്‍ക് നേടാനും വ്യത്യസ്തമായ വികസനങ്ങളിലൂടെ മറ്റ് പഞ്ചായത്തുകളുടെയും കേരളത്തിന്റെ തന്നെയും മാതൃകയാവാനും ഓരോ ഗ്രാമങ്ങളും തയാറാകുന്നു. ഒന്നാം സമ്മാനത്തേക്കാളും ജനങ്ങളുടെ അംഗീകാരവും, പഞ്ചായത്തുകളില്‍ വികസനങ്ങള്‍ നടക്കുന്നില്ലെന്ന തരത്തിലുള്ള കുറ്റപ്പെടുത്തലുകള്‍ക്ക് മറുപടി നല്‍കാനും ഗ്രീന്‍ കേരള എക്സ്പ്രസിലൂടെ പഞ്ചായത്തുകള്‍ ശ്രമിക്കുന്നു.

വികസനപ്രവര്‍ത്തനങ്ങളെ ഏതു തരത്തില്‍ ജൂറിക്കു മുന്നില്‍ അവതരിപ്പിക്കണമെന്നുള്ള വ്യക്തമായ ധാരണയോടെയാണ് പഞ്ചായത്തുകള്‍ ഗ്രീന്‍ കേരള എക്സ്പ്രസിന്റെ വേദിയിലെത്തുന്നത്. തങ്ങളുടെ കുറവുകള്‍ മനസിലാക്കുവാനും, മറ്റു പഞ്ചായത്തുകളുടെ വികസനരീതികള്‍ സ്വീകരിക്കാനുള്ള ശ്രമങ്ങളും ഗ്രീന്‍ കേരള എക്സ്പ്രസിന്റെ വിജയം തന്നെയാണെന്ന് വ്യക്തം. 

Categories: