കാര്‍ഷിക രംഗത്ത് പഞ്ചായത്തുകള്‍ കാട്ടുന്ന മികവും വിഭിന്നങ്ങളായ പരീക്ഷണങ്ങളും ഗ്രീന്‍ കേരള എക്സ്പ്രസിലൂടെ ദിനവും ലോകത്തിന് മുന്നിലെത്തുകയാണ്. കൊല്ലം ജില്ലയിലെ ക്ളാപ്പന പഞ്ചായത്തുകാരുടെ കണ്ടുപിടിത്തമായ 'വിത്തിടല്‍ യന്ത്രം' ഇത്തരത്തില്‍ ശ്രദ്ധേയമായ ഒന്നാണ്. കൃഷിയില്‍ നിന്നുള്ള നഷ്ടങ്ങളാലും മറ്റ് സാഹചര്യങ്ങളാലും കൃഷിപ്പണിക്ക് ആളുകളെ കിട്ടാതായ സാഹചര്യത്തിലാണ് ഇത്തരമൊരു യന്ത്രത്തിനെപ്പറ്റി ക്ളാപ്പന സ്വദേശിയും അധ്യാപകനുമായ ഡോ. പത്മകുമാര്‍ ചിന്തിക്കുന്നത്. 

6 പേരുടെ ജോലി ഒരു യന്ത്രം കൊണ്ട് സാധിക്കുക എന്ന വിപ്ളവകരമായ കണ്ടുപിടിത്തമായിരുന്നു ആ വിത്തിടല്‍ യന്ത്രമെന്ന് പഞ്ചായത്ത് ഭാരവാഹികള്‍ സാക്ഷ്യപ്പെടുത്തുന്നു. കോരിയിടുക, വിത്തിടുക, മണിട്ട് മൂടുക എന്നീ മൂന്ന് കാര്യങ്ങള്‍ വളരെ ചുരുങ്ങിയ സമയത്തില്‍ ഈ യന്ത്രം ചെയ്യുന്നു. 4500 രൂപയോളം ചെലവ് വരുന്ന വിത്തിടല്‍ യന്ത്രത്തിന് പേറ്റന്റ് നേടാനൂള്ള ശ്രമത്തിലാണ് ഈ ഗ്രാമം.

Categories: