ഗ്രീന്കേരള എക്സ്പ്രസ് IV th Schedule  ല്ഞങ്ങള്പോയത് മലപ്പുറം ജില്ലയിലെ വേങ്ങര, പളളിക്കല്‍, തിരുവാലി   തൃശ്ശൂര്ജില്ലയിലെ തിരുവില്വാമല എന്നീ പഞ്ചായത്തുകളിലേക്കായിരുന്നു. കാര്ഷിക ഗ്രാമം എന്നതിലുപരി 'ഗള്ഫ് മേഖല' യായി അറിയപ്പെടുന്ന വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ വികസന സ്വപ്നം തന്നെ ഗള്ഫിലേക്ക് പോകുന്ന വരും തലമുറക്ക് ആവശ്യത്തിനു വിദ്യാഭ്യാസം  നല്കുക എന്നതായിരുന്നുഅതിനായി വിദ്യാജ്യോതി എന്ന പദ്ധതി എല്ലാ ജില്ലകളിലും അവര്ആരംഭിച്ചുഊരകം മല മുതല്കടലുണ്ടി പുഴ വരെ അതിരിട്ടു കിടക്കുന്നതാണ് വേങ്ങര പഞ്ചായത്ത്.

തുടര്
ന്ന് 13/3/10 നു ഞങ്ങള്പള്ളിക്കല്ഗ്രാമ പഞ്ചായത്താണ് ഷൂട്ട് ചെയ്തത്. കൃഷിക്കു പ്രാധാന്യം നല്കികൊണ്ട് പഞ്ചായത്ത് നടത്തിവരുന്ന പ്രവര്ത്തനങ്ങളെല്ലാം തന്നെ വളരെ വിലപ്പെട്ടതാണ്കരിപ്പൂര്എയര്പോര്ട്ട് ഉള്ക്കൊണ്ടിരിക്കുന്ന പഞ്ചായത്തില്ഗള്ഫിലേക്ക് പച്ചക്കറികള്കയറ്റി അയയ്ക്കുന്ന യൂണിറ്റുകള്വളരെയേറെയുണ്ട്മലബാര്മലയാളികള്ക്ക് മലബാറില്നിന്നു തന്നെയുളള പച്ചക്കറികള്നല്കുക എന്നതാണത്രേ അവരുടെ ലക്ഷ്യം


14/3/10 നു ഞങ്ങള്തിരുവാലി ഗ്രാമ പഞ്ചായത്താണ് ഷൂട്ട് ചെയ്തത്.    എടുത്തു പറയത്തക്ക വികസന പരിപാടികളൊന്നും നടക്കാത്ത ഒരു ഗ്രാമ പഞ്ചായത്ത്മണ്കയ്യാലകള്കെട്ടി മഴവെളളം തടഞ്ഞു നിര്ത്തി ജലക്ഷാമം പരിഹരിക്കുക എന്നതാണ് ഇവരുടെ മുഖ്യ പ്രോജക്ട് എന്നു പറയുന്നു.  101 മുറികളുളള പന്നിക്കോട്  തറവാട് പഞ്ചായത്തിലാണ്അതുപോലെ തന്നെ ലിംക ബുക്ക് ഓഫ് റെക്കോഡില്കൊളാഫ് ചിത്ര രചന വിഭാഗത്തില്ഇടം നേടിയ പ്രശസ്ത വ്യക്തിയും പഞ്ചായത്ത് നിവാസിയാണ്


തുടര്
ന്ന് 15/03/10 നു ഞങ്ങള്തൃശ്ശൂര്ജില്ലയിലെ തിരുവില്വാമല പഞ്ചായത്തിലെത്തികുടിവെളള ക്ഷാമം രൂക്ഷമായിരുന്ന പഞ്ചായത്തില്എല്ലാ വീടുകളിലും ഇന്ന് ജലം സുലഭമാണ്.   പുനര്ജ്ജനി, ഐവര്മഠം, തിരുവില്വാമല ക്ഷേത്രം തുടങ്ങി ഒട്ടനവധി പ്രത്യേകതകളുളള രു പഞ്ചായത്താണിത് പഞ്ചായത്തിന്റെ എടുത്തു പറയത്തക്കതായ മറ്റൊരു പ്രത്യേകത ഇവിടെ കുത്താമ്പുളളി  എന്നൊരു നെയ്തു ഗ്രാമമുണ്ട് എന്നതാണ്.



ചിത്ര പി.എസ്

Categories: