ജനകീയാസൂത്രണത്തിന്റെ കാര്യത്തിലായാലും, മറ്റ് വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലായാലും പഞ്ചായത്തുകള്‍ക്ക് ഒട്ടേറെ അനുഭവങ്ങളുണ്ട്. അവ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാനൊരു വേദിയാണ് ഗ്രീന്‍ കേരള എക്സ്പ്രസിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. പഞ്ചായത്തുകളില്‍ വികസനം എത്തുന്നില്ലെന്നുള്ള അഭിപ്രായങ്ങള്‍ക്ക് പക്വതയെത്തിയ പഞ്ചായത്തുകള്‍ മറുപടി പറയുന്നതാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. 

ഡോ. ബി. ഇക്ബാല്‍ 
പ്ളാനിംഗ് ബോര്‍ഡ് അംഗം

ഗ്രീന്‍ കേരള എക്സ്പ്രസ് ഒരു നല്ല സംരംഭമാണ്. ഗ്രാമപഞ്ചായത്തുകള്‍ തോറും നടക്കുന്ന പല പ്രവര്‍ത്തികള്‍ അറിയാനും അതിലെ നന്മകള്‍ ഉള്‍ക്കൊള്ളാനും അവസരം ഒരുക്കുന്നതാണ്. മറ്റ് പഞ്ചായത്തുകളുടെ മാതൃകകള്‍ സ്വീകരിക്കാനും ഉപകരിക്കും.

ശ്രീമതി. കൊച്ചുറാണി മാത്യൂസ്
റീജണല്‍ ഡയറക്ടര്‍, സോഷ്യോ-ഇക്കണോമിക് യൂണിറ്റ്, കോട്ടയം

പഞ്ചായത്തുകളുടെ സാങ്കേതികപരമായ വളര്‍ച്ചയും വികസനവും മറ്റുള്ളവര്‍ക്ക് പഠിക്കാനും മാതൃകയാക്കാനും സാധിക്കുമെന്നതാണ് ഗ്രീന്‍ കേരള എക്സ്പ്രസിന്റെ എടുത്തു പറയേണ്ട പ്രത്യേകത.

ജി. വിജയരാഘവന്‍
മുന്‍ സി ഇ ഒ, ടെക്നോപാര്‍ക്ക് 




'നാടു നന്നാവും' എന്നതാണ് ഗ്രീന്‍ കേരള എക്സ്പ്രസ് എന്ന ഈ പരിപാടിയുടെ പ്രധാന ഗുണമായി എനിക്ക് പറയാനുള്ളത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ അതിന്റെ ആശയം മുഴുവനായും ഉല്‍ക്കൊള്ളുന്നു എന്നതും പഞ്ചായത്തുകളുടെ സഹകരണവും ഗ്രീന്‍ സോഷ്യല്‍ റിയാലിറ്റി ഷോയ്ക്ക് കരുത്തു പകരും. 

ശ്രീമതി കല്‍പന
സിനിമാ നടി

Categories: