ഗ്രാമജീവിതത്തിന്റെ വേറിട്ട കാഴ്ച്ചകളും ഒപ്പം അവിടത്തെ സുസ്ഥിര വികസന മാതൃകകളും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുകയും ചെയ്യുന്ന ഗ്രീന്‍ കേരള എക്സ്പ്രസ് സോഷ്യല്‍ റിയാലിറ്റി ഷോ വിജയകരമായി 25 എപ്പിസോഡ് പൂര്‍ത്തിയാക്കിയിരിക്കുന്നു. ശുചിത്വ മിഷനു വേണ്ടി സി-ഡിറ്റി നിര്‍മ്മിക്കുന്ന ഈ ഷോയ്ക്ക് വിവിധ മേഖലകളില്‍ നിന്നും ഒട്ടേറെ പ്രശംസകള്‍ ലഭിച്ചു വരുന്നു.

മികച്ച പഞ്ചായത്തിനെ വിലയിരുത്താന്‍ പ്രേക്ഷകര്‍ക്ക് അവസരം നല്‍കുന്ന തരത്തിലുള്ള എസ്.എം.എസ്  വോട്ടിംഗ് പരിപാടിയുടെ മാറ്റ് കൂട്ടുന്നു. ആദ്യത്തെ സോഷ്യല്‍ റിയാലിറ്റി ഷോ എന്ന നിലയില്‍ നേരിടുന്ന കുറവുകളെ പഞ്ചായത്തുകളുടെയും പ്രേക്ഷകരുടെ സഹകരണത്താല്‍ നികത്തുവാനും കഴിയുന്നുണ്ട്.

കേരളത്തിലെ പഞ്ചായത്തുകളെ വിമര്‍ശനങ്ങള്‍ കൊണ്ടു ഒതുക്കിയിരുന്നതില്‍ നിന്നും അവര്‍ക്ക് ഉണര്‍വ് നല്‍കുന്ന പ്രവര്‍ത്തനമാണ് ഗ്രീന്‍ കേരള എക്സ്പ്രസിലൂടെ നടത്തി വരുന്നത്. 25 എപ്പിസോഡില്‍ നിന്നും മുന്നോട്ടു നീങ്ങുമ്പോള്‍ പച്ചപ്പിന്റെ പ്രതീക്ഷകളും വര്‍ദ്ധിക്കുന്നു.

Categories: