പരമ്പരാഗത കയര്‍ മേഖലയുടെ പുത്തന്‍ ഉണര്‍വിനായി പ്രവര്‍ത്തിക്കുകയാണ് ക്ളാപ്പന പഞ്ചായത്ത്. കയര്‍ ബോര്‍ഡിന്റെ സഹായത്താല്‍ സാങ്കേതിക യന്ത്രങ്ങളും മറ്റും കയര്‍ മേഖലയില്‍ കൊണ്ടുവരാന്‍ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. നിരവധി ക്ളസ്റ്റര്‍ സംഘങ്ങള്‍ ഇപ്പോള്‍ ഇത്തരത്തില്‍ പണിയെടുക്കുന്നുണ്ടെന്നും അംഗങ്ങള്‍ പറയുന്നു.

കയര്‍ വല ഉപയോഗിച്ച് മണ്ണൊലിപ്പ് തടയുന്ന ജിയോടെക്സ് രീതി ഗ്രാമത്തില്‍ പരക്കെ നടപ്പിലാക്കി വരുന്നു. പാരിസ്ഥിതിക പ്രസ്നങ്ങള്‍ പ്രകൃതിയെ ഉപദ്രവിക്കാതെ തടയാനും ഇതിനാല്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

പഞ്ചായത്തിലെ കയര്‍ മേഖലയ്ക്ക് പുതു ജീവന്‍ നല്‍കിയതില്‍ രാഷ്ട്രപതിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ക്രിസ്റ്റി എല്‍ ഫെര്‍ണാണ്ടസ് ഐ.എ.എസ്സിന്റെ സഹകരണം വളരെ സഹായകമായെന്നും പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നു. 

Categories: