ഗ്രീന്‍ പ്ലാറ്റ്ഫോം

Posted by Green Keralam On 11:09:00 AM

പ്രകൃതിയേയും പച്ചപ്പിനെയും ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദ്യേശ്യത്തിന്റെ പൂര്ണ്ണ ആവിഷ്ക്കാരമാണ് ഗ്രീന്കേരള എക്സ്പ്രസിന്റെ ചിത്രീകരണം നടക്കുന്ന ഷൂട്ടിംഗ് സെറ്റ്. ഇലകളുടെയും മരങ്ങളുടെയും വള്ളികളുടെ ചിത്രങ്ങളാല്സജ്ജീകരിച്ചിരിക്കുന്ന വേദിയെ ഗ്രീന്‍ പ്ലാറ്റ്ഫോം എന്ന് വിശേഷിപ്പിക്കുന്നതിലും തെറ്റില്ല.

ദൃശ്യമാധ്യമങ്ങളിലെ
നൂതന സാങ്കേതിക വിദ്യകളും ടെലിവിഷന്ചാനലുകളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ഫോര്മാറ്റും കൂട്ടിച്ചേര്ത്തു കൊണ്ടുള്ള സോഷ്യല്റിയാലിറ്റി ഷോ ആണെങ്കിലും ഗ്രീന്എര്ത്ത് എന്ന ആശയം ഗ്രീന്കേരള എക്സ്പ്രസ് ഉയര്ത്തിപ്പിടിക്കുന്നു എന്നൂള്ളതിന്റെ ശക്തമായ തെളിവാണ് ഗ്രീന്വേദി.

തങ്ങളുടെ
ഗ്രാമപഞ്ചായത്തുകളുടെ വികസനത്തെപ്പറ്റിയും, ഫണ്ട് വിനിയോഗത്തെപ്പറ്റിയുമെല്ലാം ചൂടുള്ള ചര്ച്ചകളും മത്സരങ്ങളും നടക്കുന്ന വേദിയായി മാറുമെങ്കിലും, പ്രേക്ഷകരുടെ മുഖ്യ ആകര്ഷണ കേന്ദ്രമായി ഗ്രീന്കേരള എക്സ്പ്രസിന്റെ ഷൂട്ടിംഗ് സെറ്റ് വിലയിരുത്തപ്പെടും. 

Categories: