ഗ്രീന്‍ കേരള എക്‌സ്പ്രസിന്റെ രണ്ടാം ഘട്ട പഞ്ചായത്ത് ഷൂട്ട് 9,10,11,12,13 തിയ്യതികളിലായാണ് നടന്നത്.  കൊഴുവനാല്‍(കോട്ടയം), റാന്നി-പെരുനാട്(പത്തനംതിട്ട), പെരിനാട്, ഓച്ചിറ(കൊല്ലം) എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്ങ്.  വളരെയേറെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടുതന്നെയായിരുന്നു ഇപ്രവാശ്യത്തെ ഷൂട്ടിങ്ങും നടന്നത്.

ആദ്യദിവസം കോട്ടയത്ത് കൊഴുവനാലിലായിരുന്നു ഷൂട്ടിങ്ങ്.  പാലിയേറ്റിവ് കെയറും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഷൂട്ട് ചെയ്ത് അന്നുതന്നെ റാന്നിയിലേക്ക് ഞങ്ങളെത്തി.  റാന്നി- പെരുനാട് പഞ്ചായത്തിനെ ഔദ്യോഗികമായി പല കാര്യങ്ങളും അറിയിച്ചിരുന്നില്ല എന്നത് അല്പം ബുദ്ധിമുട്ടുകളുണ്ടാക്കി.  അവിടെ കുടിവെള്ള പദ്ധതി ഷൂട്ട് ചെയ്ത് ഞങ്ങള്‍ നേരെ കൊല്ലത്തേയ്ക്ക് പോയി.  ആദ്യം പെരിനാട് പഞ്ചായത്ത് ഷൂട്ടിങ്ങായിരുന്നു.

പെരിനാട് പഞ്ചായത്ത് കുട്ടികള്‍ക്കായി നാടകക്കളരിയും, സിനിമയും, നാടന്‍പാട്ട് പരിശീലനവുമെല്ലാം നടത്തി വരുന്നു.  എല്ലാം വളരെ രസകരമായി ഞങ്ങള്‍ക്ക് തോന്നി.  കുട്ടികള്‍ക്കായി വളരെ വ്യത്യസ്തമായ കാഴ്ചപ്പാടോടെ സഞ്ചരിക്കുന്ന ഒരു പഞ്ചായത്ത്.  ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന കഥകളിയും മറ്റും ഷൂട്ട് ചെയ്തായിരുന്നു അവിടത്തെ തുടക്കം.  പ്രശസ്ത നാടക നടന്‍ ഓച്ചിറ വേലുക്കുട്ടിയെ അനുസ്മരിച്ച് ഓച്ചിറയില്‍ നടന്നു വരുന്ന ഓച്ചിറ വേലുക്കുട്ടി കലാ-സാംസ്‌ക്കാരിക കേന്ദ്രം. പ്രശസ്തമായ ഓണാട്ടുകര എള്ളുകൃഷി തുടങ്ങി വളരെ വ്യത്യസ്തമായ ഷൂട്ടിങ്ങായിരുന്നു. ശേഷം നേരെ തിരുവനന്തപുരത്തേയ്ക്ക്.

ചിത്ര പി.എസ്‌

Categories: