ഗ്രീന്കേരള എക്സ്പ്രസിന്റെ ഭാഗമായി, ഗ്രാമങ്ങളുടെ പച്ചപ്പും വികസനപ്രവര്ത്തനങ്ങളും ചിത്രീകരിക്കാനായി ഞങ്ങള്പോയത് കോട്ടയം, ആലപ്പുഴ ജില്ലകളിലേക്കായിരുന്നു. കോട്ടയം ജില്ലയില്കുറിച്ചി ഗ്രാമപഞ്ചായത്തും ആലപ്പുഴ ജില്ലയില്കഞ്ഞിക്കുഴി, പട്ടണക്കാട്, തകഴി എന്നിവിടങ്ങളുമാണ് ഞങ്ങളുടെ ഷൂട്ടിംഗ് ലൊക്കേഷനുകള്‍.

തിരുവനന്തപുരത്തു
നിന്നും പുറപ്പെട്ട ക്യാമറാമാന്‍, പ്രൊഡ്യൂസര്‍            എന്നിവര്ഉള്പ്പെട്ട സംഘം തിരുവല്ലയില്നിന്നും അവതാരകയേയും കൂട്ടി ചങ്ങനാശ്ശേരിയിലെത്തി; അവിടെ മുറിയെടുത്തു.

അടുത്ത
ദിവസം രാവിലെ 6 മണിയ്ക്കു ഞങ്ങള്ഗ്രാമങ്ങളിലേയ്ക്കുള്ള യാത്ര തുടങ്ങി. 6.15 ഓടു കൂടി ഞങ്ങള്കുറിച്ചി പഞ്ചായത്തിലെത്തി.             പഞ്ചായത്തു പ്രസിഡന്റുമായി കണ്ടുമുട്ടിചെറിയ മഞ്ഞും സൂര്യന്ഉദിച്ചു വരുന്ന മനോഹരമായ ദൃശ്യവും അവതാരകയുടെ സൈക്കിള്സവാരിയും കാമറയിലാക്കി ഞങ്ങള്അടുത്ത സ്ഥലം ലക്ഷ്യമാക്കിനീങ്ങി.

കുറിച്ചി
പഞ്ചായത്തിന്റെ പടിഞ്ഞാറന്പ്രദേശം തോടുകളും മറ്റുമുള്ള പ്രദേശമാണ്. തോട്ടില്നിന്നും മീന്പിടിച്ചു ലേലം ചെയ്യുന്ന സ്ഥലത്തേക്കാണ് പ്രസിഡന്റ് ഞങ്ങളെ കൊണ്ടു പോയത്. “ഇത് ആലപ്പുഴ ജില്ലയാണ്എന്ന് ഞങ്ങളോടു പറയുവാന്വന്ന ഒരു ഗ്രാമനിവാസിയെ പഞ്ചായത്തു           പ്രസിഡന്റ് ദേഷ്യപ്പെട്ട് ഓടിക്കുന്നതും ഞങ്ങള്കണ്ടു.

പിന്നീട്
പുറം ബണ്ട് നിര്മ്മാണത്തിലൂടെ വിളവു വര്ദ്ധിപ്പിച്ച ഒരു നെല്പ്പാടത്തിലേക്കാണ് ഞങ്ങള്പോയത്അവിടെ ഒരു ഭാഗത്തു മരച്ചീനി കൃഷി ചെയ്തിട്ടുണ്ട്പ്രൊഡ്യൂസര്മിക്കി ആങ്കര്ദീപയെ മരിച്ചീനി തോട്ടത്തിനോടടുത്ത് നിര്ത്തി, മനോഹരമായ രംഗങ്ങള്ക്യാമറയില്പകര്ത്തുകയും ചെയ്തുഅവിടുന്നു ഞങ്ങള്സര്സി.പി. രാമസ്വാമി സ്ഥാപിച്ച ഹരിജന്കോളനിയിലേക്കാണു പോയത്. നാട്ടുകാരുടെ സഹകരണത്താല്അവിടത്തെ ചിത്രീകരണം സുഗമമായി പൂര്ത്തിയായി.

പിറ്റേ
ദിവസം ഞങ്ങള്പോയതു കഞ്ഞിക്കുഴി പഞ്ചായത്തിലേക്കാണ്കുട്ടനാട്ടിലെ ചൊരി മണല്പ്രദേശമായ ഗ്രാമത്തിനു പറയാനുള്ളത് പച്ചക്കറി കൃഷിയുടെ കഥയാണ്കൃഷി ചെയ്യുവാന്വളരെ പ്രയാസമേറിയ മണ്ണാണ് ചൊരി മണല്‍.  ഇതിനെയെല്ലാം അതി ജീവിച്ചു കൃഷി ചെയ്തതിന്റെ കഠിനാധ്വാനത്തിന്റെ കഥയാണ് അവിടെ ഞങ്ങള്ക്കു പകര്ത്താനുണ്ടായിരുന്നത്കൃഷിക്കാരനായ ഗോപാലന്ചേട്ടന്അവിടുത്തെ മറ്റു കര്ഷകര്ക്കു വേണ്ടി  ഗുണമേന്മയുള്ള വിത്തിനങ്ങള്ഉത്പ്പാദിപ്പിക്കുന്നതും ഞങ്ങള്കണ്ടു മനസ്സിലാക്കി.

കര്
ഷകര്ക്കു വേണ്ടിയുള്ള ഒരു ചര്ച്ചാ കേന്ദ്രം, ലൈബ്രറി അതിനോടനുബന്ധിച്ചുള്ള വായനാ മുറി എന്നിവയാണ് മറ്റു പ്രധാനപ്പെട്ട കാഴ്ചകള്‍.  പച്ചക്കറി കൃഷി കൂടാതെ ഗ്രാമത്തിലുള്ള ഔഷധച്ചെടി കൃഷിയും പുഷ്പകൃഷിയും പ്രധാന ആകര്ഷണങ്ങളാണ്.

ഇങ്ങനെ
അധ്വാനത്തിലൂടെ ചൊരി മണലില്പൊന്നു വിളയിച്ച കഥയാണ് ഗ്രാമത്തിനു പറയാനുള്ളത് ഗ്രാമത്തില്അധികമായി ഉത്പ്പാദിക്കപ്പെടുന്ന പച്ചക്കറികള് ഗ്രാമത്തിനു പുറത്തേക്കും ഇവര്വില്ക്കുന്നു ഇതിനായി ഇവര്പച്ചക്കറി വിപണന കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്വിപണന കേന്ദ്രം ഷൂട്ട് ചെയ്യുന്നതിനിടയില്ഹൈവേ വഴി സൈക്കിളില്ഒരു വിനോദ സഞ്ചാരി യാത്ര ചെയ്തു പോയതും; ആങ്കറിന്റെ ബൈറ്റ് എടുക്കുന്നതിനിടയില്ക്യാമറ മാന്ജെബിന്ഇതു ഷൂട്ട് ചെയ്യുവാന്ഓടിയതും ഓര്മ്മയില്നിറഞ്ഞു നില്ക്കുന്നു.

ഇരുപത്തഞ്ചാം
തീയതി ഞങ്ങള്പട്ടണക്കാടാണ് ഷൂട്ട് ചെയ്തത്ഞങ്ങള്ഏറെ ആസ്വദിച്ചു ചെയ്തത് പട്ടണക്കാടായിരുന്നുപട്ടണക്കാടും ധാരാളം പച്ചക്കറിത്തോട്ടങ്ങളുണ്ട്.

കുടുംബ
ശ്രീയുടെ സോപ്പ് നിര്മ്മാണ യൂണിറ്റാണ് ഞങ്ങള്ഷൂട്ട് ചെയ്തത്. പിന്നീട് ഞങ്ങള്പോയത് ആടു വളര്ത്തുന്ന സ്ത്രീകളുടെയിടയിലേക്കാണ്അവിടുത്തെ ചേച്ചിമാര്ഞങ്ങള്വരുന്നതു കാത്ത് ആടുകളെ കറക്കാതെ നിര്ത്തിയിരിക്കുകയായിരുന്നു. ആട്ടിന്കുട്ടികള്പലതും ഇതിനിടയില്പാലു കുടിക്കുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ഞങ്ങള്പകര്ത്തിക്കൊണ്ടിരുന്നുആട്ടിന്കുട്ടികള്പലതും ഇടികൂടിക്കൊണ്ടിരുന്നതും രസകരമായിരുന്നു.

അവിടുത്തെ
സ്ത്രീകള്ആടിനു പേരിട്ടിരിക്കുന്നതാണ് ഞങ്ങളെ ചിരിപ്പിച്ച മറ്റൊരു കാര്യംഓരോ ആടിന്റെയും സ്വഭാവത്തിനനുസരിച്ച്ഫൂലന്ദേവിജപ്പാനില്നിന്നും കൊണ്ടു വന്ന മുട്ടനാടിന് കുട്ടപ്പന്എന്നിങ്ങനെയാണ് വ്യത്യസ്തമായ പേരുകള്‍.

പിന്നീട്
ഞങ്ങള്പോയത് തകഴി ഗ്രാമപഞ്ചായത്തിലേക്കാണ്തകഴിയുടെ സ്മാരകവും തകഴിയുടെ ഭാര്യയായ കാത്തയുടെ ഷോട്ടുകളും ക്യാമറയില്പകര്ത്തി.കുഞ്ചന്നമ്പ്യാര്കല്യാണ സൗഗന്ധികം എഴുതിയ സ്ഥലമായ പടഹാരത്തും ഞങ്ങള്പോയിതോടുകളും നെല്വയലുകളും പുഴയുമുള്ള കുട്ടനാടന്പ്രദേശമാണ് പടഹാരം.

കുട്ടനാടിന്റെ
ഭാഗമായ നാലു പഞ്ചായത്തുകളാണ് ഞങ്ങള്ക്കു ഷൂട്ട് ചെയ്യാനുണ്ടായിരുന്നത്വളരെ മനോഹരമായ വിഷ്വല്സും വികസന പദ്ധതികളുമാണ് ഞങ്ങള്ക്ക് അവിടെ നിന്നും ലഭിച്ചത്.

story by Neelima Raveendranath

Team Members


Producer: Micky Issac Thomas
Asst producer: Neelima Raveendranath
Cameraman: Jebin Jacob
Asst Cameraman: Krishnan
Anchor: Deepa

Categories: