ഗ്രീന്കേരള എക്സ്പ്രസിന്റെ ഭാഗമായി ഞങ്ങള്ക്ക് ഷൂട്ടിംഗിന് പോകേണ്ടത് എറണാകുളം, ഇഡുക്കി ജില്ലകളിലെ ചില ഗ്രാമങ്ങളിലേക്കായിരുന്നു. വളരെ ത്രില്ലിംഗായ യാത്രയിലെ രസകരമായ അനുഭവങ്ങല്ഇവിടെ പങ്കു വയ്ക്കുന്നു...ടെന്പോ ട്രാവലറില്യാത്ര തിരിച്ച ഞങ്ങളുടെ ആറംഗ സംഘം ആദ്യം ഇഡുക്കിയിലെത്തി. അവിടെ ചെറുതോണിയില്തങ്ങിയ ഞങ്ങള്അടുത്ത ദിവസം രാവിലെ ഷൂട്ടിംഗിനായി കഞ്ഞിക്കുഴിയിലെത്തി.

ആദിവാസി
ഊരായ മഴുവടിലാണ് ആദ്യ ഷൂട്ടിംഗ്. മലയുടെ മുകളിലുള്ള അവിടേക്ക് സൈക്കിളും കാമറയും, ട്രൈപ്പോഡുമൊക്കെ ചുമന്ന് കയറ്റി. അത്യാവശ്യം വേണ്ട പ്രൊഫൈല്ഷോട്ടുകള്പകര്ത്തിയിട്ട് പബ്ളിക് ഹെല്ത്ത് സെന്ററിലെത്തി. രോഗികള്ക്ക് സൌജന്യമായി ചികിത്സ, ആഹാരം, മരുന്ന് എന്നിവയെല്ലാം നല്കുന്ന ഇവിടെ മൂന്ന് ഡോക്ടര്മാരും എട്ട് നഴ്സുമാരും ഉണ്ട്. കുടുംബശ്രീയിലെ വനിതകളാണ് ഇവിടെ രുചികരമായ ആഹാരം നല്കുന്നത്.

മലദൈവങ്ങളെ
പ്രീതിപ്പെടുത്താന്മൂപ്പന്റെ നേതൃത്വത്തില്കൂത്ത് സംഘടിച്ചത് ചിത്രീകരിക്കാന്സാധിച്ചത് കൌതുകകരമായ അനുഭവമായിരുന്നു. വേറെ ചില ആചാരങ്ങള്അവര്അതിഥികളെ എത്രമാത്രം ബഹുമാനിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്. മൂപ്പന്അതിഥികളെ കാല്കഴുകി സ്വീകരിച്ച്പുല്ലുമൂട്ടല്‍' ചടങ്ങ് നടത്തും. വലിയ പാത്രത്തില്ഗോതന്പ് വേവിച്ച്, ഞണ്ടിനെ കറിവച്ചതും കൂട്ടി ഭക്ഷിക്കാന്തരുന്ന രീതിയാണ് പുല്ലുമൂട്ടല്‍. വലിയൊരു കുടത്തില്ആഹാരം കഴിക്കാന്ഇരിക്കുന്നവരുടെ കൈകള്ഒരുമിച്ച് കഴുകിക്കുന്നതും വിചിത്രമായി തോന്നി.

അടിമാലിയിലായിരുന്നു
അന്ന് താമസം ഒരുക്കിയിരുന്നത്. പഞ്ചായത്ത് പ്രസിഡന്റും മെന്പര്മാരും ഗ്രീന്കേരളയെപ്പറ്റി നിരവധി കാര്യങ്ങള്അറിയാനായി വന്നതും, പാതിരാവോളം അവരുമായി ഗ്രാമാന്തരീക്ഷത്തില്സംസാരിച്ചിരുന്നതും ഓര്മ്മകളില്നിറയുന്നു.

അടുത്ത
ദിവസം വെള്ളത്തൂവലില്എത്തി, ചെങ്കുളം, കല്ല്യാര്കുട്ടി ഡാമുകളും പവര്സ്റ്റേഷനുകളും ചിത്രീകരിച്ചു. വിജയകരമായ ജലനിധി പ്രോജക്ടായിരുന്നു അവരുടെ പ്രധാന വികസന പദ്ധതി. മഴവെള്ള സംഭരണികളില്വെള്ളം ശേഖരിച്ച് അവ ശുദ്ധീകരിച്ച് വീടുകളിലെത്തിക്കുന്നു. ഏലം, ഗ്രാന്പു കൃഷിയുടെ പ്രധാന കേന്ദ്രമായ ഇവിടെ അതിനായും ഇത്തരത്തില്വെള്ളം ഉപയോഗിക്കുന്നുണ്ട്.

ഇഡുക്കിയിലെ
ഏറ്റവും മനോഹരമായ പ്രദേശമെന്ന് വിശേഷിപ്പിക്കാവുന്ന ചക്കുവള്ളം, കേന്ദ്ര സര്ക്കാര്പ്രഖ്യാപിച്ചിട്ടുള്ള 36 സുഗന്ധവ്യജ്ഞന ഗ്രാമങ്ങളിള്ഒന്നാണ്. സ്പൈസ് ഗാര്ഡന്‍, ജൈവ കൃഷി, ഫാം ടൂറിസം എന്നിവയുടെയെല്ലാം കേന്ദ്രമാണിവിടം. അതിര്ത്തി പ്രദേശമായ ഇവിടെ കുന്നിന്മുകളില്നിന്നും നോക്കിയാല്തമിഴ്നാട് കാണാനാകും. വളരെ മനോഹരമായ ഒരു കാഴ്ച്ചയാണിത്.

കാട്ടാനയുടെ
ശല്ല്യം സഹിക്കാനാവാതെ നാട്ടുകാരായ 200~ഓളം സ്ത്രീകള്മനുഷ്യന്ചെന്നെത്തിയിട്ടില്ലാത്ത കാട്ടിനുള്ളിലൂടെ വഴിവെട്ടിയതും ആനട്രഞ്ച് പണിഞ്ഞിരിക്കുന്നതും കാണാനായി. തികച്ചും സാഹസികമായിരുന്നു യാത്ര.

അവിടെ
നിന്നും എറണാകുളത്തെത്തി ആലുവയില്താമസിച്ചു. അടുത്ത ദിവസം പെരിയാറിന്റെ തീരത്തുള്ള കരുമാലൂരും ചൂര്ണ്ണിക്കരയും ഷൂട്ട് ചെയ്യാനിരങ്ങി. കരുമാലൂര് തരിശ്ശ് നിലങ്ങള്വീണ്ടെടുത്ത് നെല്കൃഷി ആരംഭിച്ചതിനെ ഫോക്കസ് ചെയ്തായിരുന്നു ഷൂട്ടിംഗ്. ട്രാകറ്ററില്ഇരുന്ന് കൃഷിയിടങ്ങളുടെ ദൃശ്യങ്ങല്പകര്ത്തിയതും ജങ്കാറില്പോയി പെരിയാറിന്റെ ഭംഗി ഒപ്പിയെടുത്തതും രസകരമായിരുന്നു. ചൂര്ണ്ണിക്കരയില്മനോഹരമായ തുരുത്തായിരുന്നു മുഖ്യ ആകര്ഷണം.

ശ്രീ
ശങ്കരന്റെ ജന്മസ്ഥലമായ കാലടിയില്‍, മുതലക്കടവ്, അദ്വൈതാശ്രമം, 400 വര്ഷം പഴക്കമുള്ള ജാതിക്കത്തോട്ടം, പഞ്ചായത്തിന്റെ വികസന പദ്ധതിയായ ജലസേചന പദ്ധതി എന്നിവയും ചിത്രീകരിച്ച ശേഷം ഞങ്ങള്യാത്ര അവസാനിപ്പിച്ചു.


story by Abhilash

Team members 
Producer: Subin Babu
Asst Producer: Abhilash
Cameraman: Jiju Murukhan
Camera Asst: Arun 
Anchor: Hari 

Categories: