പാട്ടും ഡാന്സും മറ്റു കോലഹലങ്ങളുമൊന്നും മാനദണ്ഡമാക്കാതെ സുസ്ഥിര വികസന മാതൃകകളുടെ അടിസ്ഥാനത്തില്ഗ്രാമപഞ്ചായത്തുകള്മത്സരിക്കുന്ന ഗ്രീന്കേരള എക്സ്പ്രസ് റിയാലിറ്റി ഷോയുടെ ഷൂട്ടിംഗ് ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്ഫെബ്രുവരി 15ന് നിര്വഹിച്ചു. തിരുവനന്തപുരത്ത് കിള്ളിപ്പാലത്ത് പ്രത്യേകം തയാറാക്കിയ വേദിയില്‍ (പഴയ ശിവ തിയേറ്റര്‍) നടന്ന ചടങ്ങില്തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ്കുട്ടി, ഷോയുടെ ജൂറി അംഗങ്ങളായ കെ.പി കണ്ണന്‍, ആര്‍.വി.ജി മേനോന്‍, ആര്ഹേലി, നടി പത്മപ്രിയ തുടങ്ങിയവര്സന്നിഹിതരായിരുന്നു.

ശുചിത്വം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, ഊര്ജ്ജ സംരക്ഷണം തുടങ്ങിയ മേഖലകളിലുള്ള തങ്ങളുടെ പ്രകടനത്തെ മുന്നിര്ത്തിയാണ് പഞ്ചായത്തുകള്മത്സരവേദിയില്മാറ്റുരയ്ക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റോ പഞ്ചായത്ത് അംഗങ്ങളോ ആണ് ഷോയില്പഞ്ചായത്തുകളെ പ്രതിനിധീകരിക്കുന്നത്. മാര്ച്ച് ഒന്നു മുതല്റിയാലിറ്റി ഷോ ദൂരദര്ശന്സംപ്രേക്ഷണം ചെയ്യും.

പ്രതിപക്ഷ ഉപനേതാവ് ജി. കാര്ത്തികേയന്ഉദ്ഘാടനത്തിന് മുന്പ് വേദിയിലെത്തി സംഘാടകരെ അഭിനന്ദിച്ചു. ദൂരദര്ശന്എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്ടി. ചാമിയാര്‍, ആകാശവാണി ഡയറക്ടര്കെ. മുരളീധരന്‍, ശുചിത്വ മിഷന്ഡയറക്ടര്അജയകുമാര്വര്മ്മ, സി~ഡിറ്റ് രജിസ്ട്രാര്കെ.ടി ബാലഭാസ്കരന്  എന്നിവര്ചടങ്ങില്പങ്കെടുത്തു.

Categories: