ഗ്രാമങ്ങളുടെ ഉള്ളറകള്തേടിയുള്ള ഞങ്ങളുടെ യാത്ര തൃശ്ശൂര്‍, വയനാട്,കോഴിക്കോട് എന്നീ ജില്ലകളിലേക്കായിരുന്നുനാലു മിനുട്ടില്നിങ്ങള്എന്റെ പഞ്ചായത്തിന്റെ എന്താണ് പരിപാടിയിലൂടെ കാണിക്കാന്പോകുന്നത് എന്ന ചോദ്യം എല്ലാ പഞ്ചായത്തുകളില്നിന്നും ഉയര്ന്നു വെല്ലുവിളികള്ഏറ്റെടുത്തു കൊണ്ടു തന്നെ, വികസനങ്ങളുടെയും നന്മയുടെയും ഗ്രാമദൃശ്യങ്ങള്ചിത്രീകരിച്ച് ഞങ്ങള്യാത്ര തുടര്ന്നു.

തൃശ്ശൂര്
ജില്ലയിലെ അടാട്ട് പഞ്ചായത്തിലെത്തിയ ഞങ്ങളുടെ ഏഴംഗ സംഘത്തിന്, അവിടെ കട നടത്തി വരുന്ന ഔസേപ്പു ചേട്ടന്ഗ്രാമത്തിനെപ്പറ്റിയുംഅവിടെയുള്ള വിലങ്ങന്കുന്നിനെക്കുറിച്ചു വിവരങ്ങള്നല്കിതുടര്ന്ന് പഞ്ചായത്ത് ഓഫീസിലെത്തിയ ഞങ്ങള്ക്ക് വളരെ നേരത്തെ കാത്തിരിപ്പിന് ശേഷം പ്രസിഡന്റിനെ കാണാനായിഗ്രീന്കേരള എക്സ്പ്രസിനെപ്പറ്റി ഒട്ടേറെ കാര്യങ്ങള്അദ്ദേഹം ഞങ്ങളോട് ചോദിച്ചു. പഞ്ചായത്തുകള് പുതിയ സംരംഭത്തിനെ എത്രത്തോളം പ്രാധാന്യത്തോടെ കാണുന്നു എന്ന് ബോധ്യമായപ്പോള്ഞങ്ങളുടെ മേലുള്ള ഉത്തരവാദിത്തത്തെക്കുറിച്ചും, ആത്മാര്ത്ഥതയോടെ പഞ്ചായത്തുകളില്ചിത്രീകരണം നടത്തേണ്ടതിനെപ്പറ്റിയും ഞങ്ങള്ചിന്തിച്ചു.

പിന്നീട്
സൈക്കിള്വാങ്ങിക്കാന്തൃശ്ശൂര്പട്ടണം മുഴുവന്കറങ്ങി. ഒടുവില്കൊരട്ടി പഞ്ചായത്തിലേക്ക് പോകും വഴി ചാലക്കുടിയില്നിന്നും സൈക്കിള്വാങ്ങി. കൊരട്ടിയിലെത്താന്ഏകദേശം 5.30 ആയിക്കാണുംപഞ്ചായത്ത് പ്രസിഡന്റ് മെമ്പര്മാര്എന്നിവരടക്കം നാലു പേര്ഞങ്ങള്ക്കായി ഏറെ സമയം കാത്തിരുന്നുകുശലാന്വേഷണങ്ങള്ക്ക് ശേഷം അവര്ഞങ്ങളെ താമസം ഒരുക്കിയിരുന്ന റെസ്റ്റ് ഹൗസില്കൊണ്ടു പോയിറെസ്റ്റ് ഹൗസിന്റെ വിശാലമായ മുറ്റം, ആങ്കറിനു സൈക്കിള്സവാരി അത്ര പ്രാക്ടീസ് അല്ലാത്തതിനാല്പതിനൊന്നു മണി വരെ അവിടെ പ്രാക്ടീസ് ചെയ്തുപിറ്റെ ദിവസം ആറു മണിയ്ക്കു തന്നെ ഷൂട്ടിങ്ങിനിറങ്ങെണമെന്ന ധാരണയില്എല്ലാവരും ഉറങ്ങാന്കിടന്നു.

'കൊരട്ടി പഞ്ചായത്ത് ഷൂട്ടിങ്ങ്'
കൊരട്ടി ജംഗ്ഷനില്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഞങ്ങളെ കാത്തുനിന്നിരുന്നു. കൊരട്ടിയിലെ പ്രഭാതം ചിത്രീകരിക്കാന്പോയിവിശാലമായ പാടത്ത് ഒരു തുരുത്തു പോലെ തെങ്ങിന്തോപ്പ്, അതിനു മുകളിലൂടെ ഉദിച്ചു വരുന്ന സൂര്യന്‍, വളരെ മനോഹരമായ ഒരു കാഴ്ചയായിരുന്നു അത്മാലിന്യസംസ്ക്കരണം എന്നതായിരുന്നു കൊരട്ടി പഞ്ചായത്തിന്റെ പ്രധാന വിഷയംഅതിനാല്തന്നെ  അടുത്ത ഷൂട്ട് മോളി ചേച്ചിയുടെ വീട്ടിലായിരുന്നുഗാര്ഹിക മാലിന്യ സംസ്ക്കരണം, ബയോഗ്യാസ് തുടങ്ങി അനവധി പദ്ധതികള്വീടുകള്തോറും പഞ്ചായത്ത് നടപ്പിലാക്കിയിരുന്നുപ്രശസ്ത തിമില വിദ്വാന്ശ്രീ. കുഴൂര്നാരായണ മാരാരുടെയും, പ്രശസ്ത മുടിയേറ്റ് കലാകാരന്ശ്രീ. കിഴക്കേ വാര്യനാട് നാരായണ പണിക്കരും നാട്ടുകാരാണ്ടിപ്പു സുല്ത്താന്റെ പടയോട്ട കാലത്ത് അദ്ദേഹം നിര്മ്മിച്ച കോട്ടയുടെ ശിഷ്ടഭാഗങ്ങളും ഞങ്ങള്അവിടെ കണ്ടു.

കൊരട്ടി
പള്ളിക്ക് ചരിത്ര പ്രാധാന്യമുള്ള വളരെയേറെ പ്രത്യേകതകളുണ്ട്ഭാഗ്യവശാല്അന്നു കൊരട്ടി പള്ളിയിലെ ഒരു പ്രധാന ഉത്സവമായിരുന്നുഅവിടത്തെ ഇടവകയില്മാത്രം ഒതുങ്ങി നില്ക്കുന്ന ' അമ്പ് വരവ്'എന്ന  ഉത്സവത്തിന്റെ ഭാഗമായി എല്ലാ വീടുകളും അലങ്കരിച്ചിരിക്കുന്നുജാതി മത ഭേദമന്യേ ഒരു അമ്പുമായി ഓരോ വീടുകളിലും പള്ളിയിലെ അംഗങ്ങള്വരുമത്രെഅവസാനം കൊരട്ടി പള്ളിയും ഷൂട്ട് ചെയ്ത് കൊരട്ടിയോട് യാത്ര പറഞ്ഞ് അടാട്ട് പഞ്ചായത്തിലേക്ക്.

അടാട്ട്
ജംഗ്ഷനിലെത്തി പഞ്ചായത്ത് പ്രസിഡന്റിനെ ഫോണില്വിളിച്ചുവെങ്കിലും ഒരു മണിക്കൂറോളം അദ്ദേഹത്തെ ലഭ്യമായില്ലതാമസിക്കാനുള്ള മുറി സ്വയം കണ്ടെത്താനുള്ള ശ്രമത്തിനിടെ .ഡി കാര്ഡും മറ്റുമില്ലാത്തതിനാല്ബുദ്ധിമുട്ടുകള്നേരിട്ടുഒടുവില്പ്രസിഡന്റ് ഫോണ്എടുത്തുമീറ്റിംഗിലായിരുന്നതിനാല്ഫോണ്ഓഫാക്കിയതിന് ക്ഷമ ചോദിച്ചു അദ്ദേഹം ഞങ്ങളെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടു പോയിഎന്തായാലും ഒന്നു വിശ്രമിക്കാനായി ബാഗുമെടുത്ത് ലോഡ്ജില്എത്തിആകെ ഒരു റൂം അടുത്ത റൂമിലുള്ള ആളുകളെ ഞങ്ങള്ക്കായി ഒഴിപ്പിച്ചുവെങ്കിലും ഞങ്ങള്ക്ക് മൊത്തം മൂന്നു റൂം വേണ്ടതിനാല്അവിടെ നിന്നും അടുത്ത ലോഡ്ജിലേക്ക് പോയിപിറ്റെ ദിവസം ഞങ്ങള്ക്ക് സ്ഥലങ്ങള്കാണിക്കാനായി ഒരു മെമ്പറെ ചുമതലപ്പെടുത്തിയിട്ടാണ് പ്രസിഡന്റ് പോയത്.

അടാട്ട്
ഷൂട്ടിംഗ്
ഏകദേശം 6.30 ഓടെ ഞങ്ങളിറങ്ങി  അടാട്ട് പഞ്ചായത്തിനെക്കുറിച്ച് എല്ലാവര്ക്കും നല്ല അഭിപ്രായമായിരുന്നുആയതിനാല്തന്നെ ഒരു പിഴവും ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവരുതെന്ന നിലപാടും ഞങ്ങളെടുത്തുവിലങ്ങന്കുന്നില്നിന്നും തുടങ്ങിയ ഞങ്ങളുടെ ഷൂട്ട്, അവരുടെ ഏക്കറു കണക്കിനുള്ള ജൈവകൃഷിയിലൂടെ കടന്ന് നാടന്പാട്ട്, ജൂഡോ തുടങ്ങി ഒട്ടനവധി വൈവിധ്യങ്ങള്ഷൂട്ട് ചെയ്ത് ഏകദേശം  6 ഓടെ വിശാലമായ വയലേലകളില്തന്നെ അവസാനിപ്പിച്ചുപെരുമാറ്റം കൊണ്ടും സഹകരണം കൊണ്ടും അവിടത്തെ സമ്പത് സമൃദ്ധി കൊണ്ടും പഞ്ചായത്ത് എത്രമാത്രം മികച്ചതാണെന്ന് അന്നാണ് ഞങ്ങള്ക്കു ബോധ്യമായത്ഇനിയും വരാമെന്ന യാത്രാ മൊഴി വെറും വാക്കായി അവശേഷിക്കാന്പാടില്ല എന്നും ഞങ്ങള്ക്ക് തോന്നുന്നു.

ഇന്ന്
തൃശ്ശൂര്വിടണം, നാളെ കോഴിക്കോട്, അതിനാല്തന്നെ ഏകദേശം 7.30 യോടെ ഞങ്ങള്എല്ലാം ശരിയാക്കി അവിടെ നിന്നും യാത്ര തിരിച്ചുപാതിയുറക്കത്തില്‍ 12  മണിയോടെ നരിക്കുനിയിലെത്തിഎല്ലാവരും ഉറങ്ങാനുള്ള ധൃതിയില്റൂമിലേയ്ക്ക് പോയെങ്കിലും കൊതുകിന്റെ ആക്രമണം ഭീകരമായിരുന്നുഎല്ലാവരും ഉറക്കച്ചടവോടെയാണ് അടുത്ത ദിവസം (25-01-10) ഷൂട്ടിനിറങ്ങിയത്ആദ്യ ഷൂട്ട് തുടങ്ങിയത് നാട്യകല്ലില്നിന്ന്ഒരു കുന്ന്, അതിനു മുകളില്നിരത്തി വച്ച പോലെ ഒരു വലിയ കല്ല്അവിടെയെത്താന്ഞങ്ങള്വല്ലാതെ കഷ്ടപ്പെട്ടു ശബരിമല കയറ്റം പോലെ തന്നെ കഠിനമാണ് കാമറയും, ട്രൈപോഡും ചുമന്ന് കുന്നു കയറല്എന്ന് ഞങ്ങള്ക്ക് ബോധ്യമായിഞങ്ങള്ക്ക് ഷൂട്ടിംഗിന്റെ ടെന്ഷന്പഞ്ചായത്തുകള്ക്ക് വണ്ടിയില്ആളെ കയറ്റാനുള്ള ശ്രമവും...ഞങ്ങളുടെ വണ്ടിയില് പഞ്ചായത്തിലെ 3 സാരഥികള്ഉണ്ടായിരുന്നുപോകുന്ന വഴിക്ക് മുഴുവന്വിളിച്ച് ആളെ കൂട്ടുന്ന അതിലെ ഒരു മെമ്പര്ഉസ്മാനേയും കുട്ടപ്പനെയും ഒക്കെ വിളിച്ചു വരുത്തുന്നതു കേട്ട് ഞങ്ങള്ചിരിച്ചു പോയി.  ' സിനിമ പിടിക്കുന്ന മെഷീന്ഒക്കെ വന്നിട്ടുണ്ട്വേഗം വാ ' എന്ന് ചെകുത്താനും കടലിനും ഇടയില്പെട്ട സ്ഥിതിയില്ഞങ്ങളുടെ ഷൂട്ടിംഗ് തുടര്ന്നു.

സ്
ക്കൂള്‍, ആയിരുന്നു അവരുടെ പ്രധാന വിഷയം അതായത് വിദ്യാഭ്യാസംകുട്ടികളുടെ ആകാശവാണി, ഒഴിവു സമയങ്ങളിലെ സോപ്പുനിര്മ്മാണം, തയ്യല്പരിശീലനം, സൈക്കിള്പരിശീലനം എന്നിങ്ങനെ അനവധി പ്രവര്ത്തനങ്ങള്വിദ്യാര്ത്ഥികള്ക്കായി പഞ്ചായത്ത് നല്കിയിരുന്നുഅവസാനം അഹമ്മദു കുട്ടി മാഷിന്റെ ഗ്രാമഫോണും, നരിക്കുനി സോങ്ങും ഷൂട്ട് ചെയ്ത് തീര്ന്നത് രാത്രി 7.45 ന് അപ്പോള്തന്നെ ഞങ്ങള്അവിടെ നിന്നും യാത്ര പറഞ്ഞുപിന്നീട് ചേമഞ്ചേരിക്കടുത്ത് കൊയിലാണ്ടിയില്ഞങ്ങള്നല്ലൊരു ഹോട്ടലില്റൂമെടുത്തുഅന്നെങ്കിലും സുഖമായൊന്നുറങ്ങണമെന്നുള്ള അത്യാഗ്രഹമായിരുന്നു കാരണംഎന്തായാലും അന്നു കുശാല്‍, ഭക്ഷണവും താമസവും പഞ്ചായത്ത്  തരപ്പെടുത്തിയായിരുന്നു.

ഇന്ന്
26-01-10 ചേമഞ്ചരി ഷൂട്ടിംഗ് ഞങ്ങള്തുടങ്ങാനിരുന്നത് കാപ്പാട് കടപ്പുറത്തു നിന്നാണ്അതിനാല്തന്നെ രാവിലെ എല്ലാവരും വളരെ താത്പര്യപൂര്വ്വം ഇറങ്ങിനേരെ പഞ്ചായത്ത് ഓഫീസിലേക്ക്, അവിടെ ചെന്ന് പ്രസിഡന്റിന്റെ കൂടെ നേരെ ലൊക്കേഷനിലേക്ക്. പക്ഷെ അപ്പോഴാണ് മനസ്സിലായത് പോകുന്നത് കോരപ്പുഴ പാലം ഷൂട്ട് ചെയ്യാനാണെന്ന് പാലം ഞങ്ങളുടെ പഞ്ചായത്തിലല്ല എങ്കിലും അതിലൂടെയേ പഞ്ചായത്തിലേക്ക് പ്രവേശിക്കാനാവൂ എന്നാണവരുടെ നിലപാട് വളരെ തിരക്കേറിയ പാലം ഷൂട്ട് ചെയ്യാന്റോഡ് ബ്ലോക്കാക്കാന്വരെ പ്രസിഡന്റ് മുന്കൈ എടുത്തുപക്ഷെ ഞങ്ങള്റോഡിന്റെ ഒരു സൈഡില്പാലത്തെ ബാക്ക് ഗ്രൗണ്ട് ആക്കിയാണ് ഷൂട്ട് ചെയ്തത്.

പിന്നീട്
നേരെ കാപ്പാട് ബീച്ചിലേക്ക് അവിടെ വാസ്കോഡ ഗാമ കപ്പലിറങ്ങി  എന്നു പറയപ്പെടുന്നുഅതിനെ അനുസ്മരിപ്പിക്കുന്ന  സ്തൂപവും അവിടെയുണ്ട്.  'അഭയം ' എന്ന സ്ഥാപനത്തെക്കുറിച്ച് ചിത്രീകരിക്കാനാണ് ഞങ്ങളെത്തിയത്അന്നവിടെ അവധിയായിരുന്നു എങ്കിലും ടീച്ചേര്സ് എല്ലാവരും ഉണ്ടായിരുന്നുഞങ്ങള്അവിടെ നിന്നും സ്ത്രീകളുടെ ജിമ്മിലെത്തിഅവിടെ എല്ലാവരും സാരിയുടുത്ത് നല്ല സുന്ദരികളായി വ്യായാമം ചെയ്യാന്വന്നിരിക്കുന്നുവഴിയില്പോയവരെ വ്യായാമത്തിനായി വിളിച്ചു കയറ്റിയ പോലെ തോന്നിയെങ്കിലും കുറച്ചു നേരം അവിടെ ഷൂട്ട് ചെയ്ത ശേഷം അടുത്ത ലൊക്കേഷന്തേടിപ്പോയിഎല്ലാം കഴിഞ്ഞ് വൈകിട്ട് ചായ കുടിച്ച് ഞങ്ങള്പിരിഞ്ഞു. അവിടെ നിന്നും നേരെ വയനാട്ടിലേക്ക്.

ഇന്ന് 27-1-10 ഷൂട്ട് എടവക. രാവിലെ നേരത്തെ കുളിച്ച് തണുത്തു വിറച്ച് ഞങ്ങളെല്ലാം പുറത്തിറങ്ങി പ്രസിഡന്റിനെ വിളിച്ചപ്പോള്ഇത്ര നേരത്തെയോ? തണുപ്പല്ലേ   എന്ന്.ചോദിച്ചെങ്കിലും ഒരു സ്വെറ്ററും പുതച്ച് അദ്ദേഹമെത്തിപിന്നീട് ഞങ്ങള്ക്കു വഴി കാണിക്കാന്മറ്റൊരാളെ ഏല്പ്പിച്ച് പ്രസിഡന്റ് പോയിപൈങ്ങാട്ടിരി അഗ്രഹാരവും, കബനി നദിയുമൊക്കെ ഞങ്ങള്ക്ക് വേറിട്ടൊരു കാഴ്ചയായിവൈകിട്ട് ഏഴോടെ ഞങ്ങള്റൂമിലെത്തിഅന്നു വൈകിട്ട് എല്ലാവരും സമാധാനത്തോടെയാണുറങ്ങിയത് നാളെയോടെ ഷൂട്ട് കഴിയുമല്ലോ എന്ന ആശ്വാസത്തില്‍, പക്ഷെ ഞാന്മാത്രം സൈക്കിള്എന്തു ചെയ്യുമെന്നാലോചിച്ച് കുറെ സമയം ടെന്ഷന്അടിച്ചിരുന്നുനാളെ തൃശ്ശൂരിലെ കോഴിക്കോടോ കൊണ്ടു ചെന്ന് പാഴ്സലാക്കി തിരുവനന്തപുരത്തിലേക്ക് അയക്കാമെന്ന ശുഭപ്രതീക്ഷയില്കിടന്നു.

ഇന്ന്
28-1-10 എല്ലാവരും പതിവിലും നേരത്തേ റെഡിയായി വളരെ ഉത്സാഹപൂര്വ്വം ഷൂട്ടിങ്ങിനിറങ്ങിരാവിലെ ആറരയ്ക്ക് കനത്ത മഞ്ഞിലും ഞങ്ങള്ഉത്സാഹത്തോടെ പോയത് അവിടത്തെ ആദിവാസി കുട്ടികളെ ജീപ്പില്സ്ക്കൂളുകളിലേക്ക് കൊണ്ടു വരുന്ന സീന്ഷൂട്ട് ചെയ്യാനായിരുന്നുരാവിലെ ഞങ്ങള്എത്തിയപ്പോള്തന്നെ എല്ലാ കുട്ടികളും റെഡിയായി അവിടവിടായി നില്ക്കുന്നുണ്ടായിരുന്നുമഞ്ഞിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശവും, നാടന്വഴിയും ഒക്കെ കൂടി ഒരു വല്ലാത്ത അനുഭവമായിരുന്നുവയനാടിന്റെ ഭംഗി നന്നായി ആസ്വദിച്ചതിനുശേഷം ഞങ്ങള്പോയത് ബാണാസുര മലയിലേക്കായിരുന്നുദൂരെ മല കാണാന്മാത്രമേ കഴിഞ്ഞുള്ളു. കയറാനുള്ള സമയമില്ലായിരുന്നുഎന്തായാലും അവിടത്തെ വെള്ളച്ചാട്ടവും, ഗുഹയുമൊക്കെ നേരിട്ടു തന്നെ കാണാന്കഴിഞ്ഞു.

അവസാനം
ഏകാധ്യാപക വിദ്യാലയത്തിലെത്തിഅവിടെ എത്തുമ്പോള്ഏകദേശം ഉച്ചയ്ക്ക് ഒരു 2.30 ആയികാണും സമയത്ത് കുറച്ചു കുട്ടികള്കയ്യില്ഉടുപ്പും പിടിച്ച് ക്ലാസ്സിലേക്കോടുന്നത് ഞാന്കണ്ടു.ഞാന്ചോദിച്ചു നിങ്ങളെങ്ങോട്ടാ ഉടുപ്പുമായിട്ടെന്ന്, ഭാഗ്യത്തിന് ആദിവാസി കുട്ടിക്ക് മലയാളമറിയാമായിരുന്നുഅവള്അപ്പോള്കുളിച്ച് വരികയാണത്രെ വിദ്യാലയത്തില്ഒരു 45 കുട്ടികളെങ്കിലുമുണ്ടാകുംഅവര്ക്കു പുറമെ ഒന്നര വയസ്സുള്ള ഒരു കുട്ടിയടക്കം 10 കുട്ടികളുംസിനിമാ ഗാനങ്ങളൊന്നും വ്യക്തമായി പാടാന്അറിയില്ലെങ്കിലും അവരുടെ ഭാഷയിലെ ഏതോ ഒരു പാട്ട് വളരെ നന്നായിത്തന്നെ അവര്പാടിനാലു പ്രാവശ്യം അവര്പാടിയിട്ടും അതിലെ ഒരു വാക്കു പോലും എനിക്ക് മനസ്സിലായില്ലഅവിടുന്നു പിന്നീടുള്ള ചെറിയ ഷൂട്ടിനു ശേഷം ഞങ്ങള്‍ 7.30 യോടു കൂടി വയനാടിനോടു വിടപറഞ്ഞുഏകദേശം 9.40 നു കോഴിക്കോട് തുടര്ന്ന് ബസ്സില്തിരുവനന്തപുരത്തേയ്ക്ക് മടക്കയാത്ര.....



Story by Chitra P.S

Team members 

Producer: Haridas
Asst Producer: Chitra P.S 
Anchor: Sheeba
Cameraman: Mukesh
Camera Asst: Vinod & Akhilesh

Categories: