ഗ്രീന്‍ കേരള എക്സ്പ്രസ് സോഷ്യല്‍ റിയാലിറ്റി ഷോയുടെ ഭാഗമായി സി~ഡിറ്റ് വലിയൊരു ഉത്തരവാദിത്തമാണ് ഏല്പ്പിച്ചിരിക്കുന്നത് എന്ന പൂര്ണ്ണ ബോധ്യത്തോടെയാണ് ഞങ്ങള്‍ പഞ്ചായത്തുകളിലേക്ക് യാത്ര തിരിച്ചത്. മലപ്പുറം ജില്ലയിലെ നിലന്പൂര്‍, ഇടരിക്കോട്, ചുങ്കത്തറ, വള്ളിക്കുന്ന്, പാണ്ടിക്കാട്, വണ്ടൂര്‍ എന്നീ പ്രദേശങ്ങളിലായിരുന്നു ഞങ്ങളുടെ ഷൂട്ടിംഗ്.
ഷോയുടെ പരസ്യാര്ത്ഥം വണ്ടൂരിലെ ബീഡി തെറുക്കുന്ന മുസ്ളീം സ്ത്രീകളെപ്പറ്റിയുള്ള ഷൂട്ടിംഗായിരുന്നു ആദ്യം. ‘ആദ്യത്തെ സോഷ്യല്‍ റിയാലിറ്റി ഷോ ഗ്രീന്‍ കേരള എക്സ്പ്രസ് ദൂരദര്ശനില്' എന്ന് അവരില്‍ ഒരാളെകൊണ്ട് പറയിക്കാന്‍ ശ്രമിച്ചു. ഒട്ടേറെ ടേക്കുകള്‍ എടുത്തു, കാമറ്യ്ക്ക് മുന്നില്‍ വരുന്പോള്‍ ഡയലോഗ് തെറ്റുന്നതിനാല്‍ അത് വിജയകരമായില്ല. എന്നും ടെലിവിഷനില്‍ കാണിക്കില്ലെങ്കില്‍ പറയാന്‍ തയാറാണെന്ന് വിളിച്ചുപറഞ്ഞ സ്ത്രീയും ഒടുവില്‍ മുങ്ങി...
ആ പാവങ്ങളുടെ ഇടയില്‍ നിന്നും അടുത്തതായി വന്‍കിട രീതിയില്‍ അലങ്കാര മത്സ്യങ്ങളും തീറ്റ മത്സ്യങ്ങളും വില്ക്കുന്ന സെയ്താലിയുടെ അടുക്കലെത്തി. 45000 രൂപയുടെ മത്സ്യങ്ങള്‍ ഉള്‍പ്പെടെ പലതരം അലങ്കാര മത്സ്യങ്ങള്‍ സെയ്താലിയുടെ വില്‍ക്കുന്നുണ്ട്.
നിലന്പൂരില് കണ്ടിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. കനോലി പ്ളോട്ടിലെ തേക്ക് മ്യൂസിയം, ഏറ്റവും പ്രായം കൂടിയ തേക്ക്, തൂക്കുപാലം എന്നിവ. മ്യൂസിയം അവധിയായ തിങ്കളാഴ്ച്ചയാണ് ഞങ്ങള്‍ അവിടെ എത്തിയത്. സി~ഡിറ്റില്‍ നിന്നും നോര്‍ത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് മ്യൂസിയം സന്ദര്‍ശിക്കാന്‍ ഫാക്സ് സന്ദേശം നല്കിയതിനെത്തുടര്ന്ന് അവിടെ പ്രവേശനം സാദ്ധ്യമായി.
എടരിക്കോട് കര്ഷകരെ ചിത്രീകരിക്കുന്നതിനിടെ ഒരു കര്‍ഷകന്‍ അയാളുടെ കാര്യങ്ങള്‍ പറയാനായി അഞ്ചു മിനിറ്റ് ആവശ്യപ്പെട്ടതും, അവ ടിവിയിലൂടെ എല്ലാവരെയും കാണിക്കണമെന്ന് അവതാരകയോട് ആവശ്യപ്പെട്ടതും കൌതുകമായി. ഷൂട്ടിംഗിനായി പഞ്ചായത്തുകാര്‍ ഒരുക്കിയ കോല്‍കളിയും വ്യത്യസ്ത അനുഭവമായി.
തങ്ങള് ഷൂട്ട് ചെയ്ത നല്കിയ വികസന വീഡിയോ വിശ്വാസമില്ലാത്തതിനാല്‍ സി~ഡിറ്റ് പരിശോധിക്കാനയച്ച ആളുകളെന്ന് കരുതി ഞങ്ങളോട് പിണങ്ങി നിന്ന വള്ളിക്കുന്നുകാര്‍ കാര്യങ്ങള്‍ മനസിലാക്കി ഞങ്ങളോട് സഹകരിച്ചു. അവിടെ നിന്നും ഭക്ഷിക്കാന്‍ കിട്ടിയ കപ്പയുടെയും കാന്താരിമുളകിന്റെയും രുചി നാവില്‍ നിന്നും പോയിട്ടില്ലെന്ന് തന്നെ പറയാം.
ചുങ്കത്തറയില് ആദിവാസികളുടെ കാമറപ്പേടി കാരണം പല രംഗങ്ങളും പകര്ത്താനാവാത്തത് നഷ്ടമായി. പാണ്ടിക്കാട് ഖിലാഫത്ത് സമരവുമായി ബന്ധപ്പെട്ട മറനാട് മന, സംരക്ഷിച്ചു പോരുന്നതില്‍ അവസാനത്തെ 16 കെട്ടാണ്. ചരിത്രം ഉറങ്ങുന്ന അവിടത്തെ ചിത്രീകരണവും പൂര്‍ത്തിയാക്കി ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു.

story by Umesh
Team Memebers
Producer: Rakhi
Asst Producer: Umesh
Anchor: Nisa
Cameraman: Prasanth
Camera Asst: Jinu