9,10,11,12 എന്നീ തിയതികളിലായി കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍, കണ്ണപുരം കൊല്ലം ജില്ലയിലെ പത്തനാപുരം എന്നിവിടങ്ങളിലായിരുന്നു രണ്ടാം ഘട്ട പഞ്ചായത്ത് ഷൂട്ട് ആദ്യം ഞങ്ങള്‍ പോയത് കണ്ണപുരം ഗ്രാമപഞ്ചായത്തിലേക്കായിരുന്നു.  പോയിട്ടുള്ളതില്‍ വച്ച് വളരെ വ്യത്യസ്തമായിരുന്നു അവിടം.

ജനകീയ കൂട്ടായ്മയുടെ ഭാഗമായ് കുട്ടികളെ വച്ച് കളിയൊരുക്കം എന്ന സിനിമ നിര്‍മിച്ചു.  V.S.അനില്‍ കുമാര്‍ തിരക്കഥ രചിച്ച് സുനില്‍ സംവിധാനം ചെയ്ത ഈ സിനിമ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.  ഇവിടത്തെ സൂപ്പര്‍ സ്റ്റാറുകളായ കൊച്ചു കൂട്ടുകാരോട് സംസാരിച്ചിരുന്നു സമയം പോയതേ അറിഞ്ഞില്ല.

അവിടെ നിന്നും ഞങ്ങള്‍ പോയത് തൃക്കോത്ത് ഗുഹയിലേക്കായിരുന്നു.  പണ്ട് കണ്ണ്വമഹര്‍ഷി തപസ്സ് ചെയ്തിരുന്ന ഗുഹയായിരുന്നെന്നും അത് പിന്നീട് കണ്ണപുരമായി മാറി എന്നുമാണ് ഐതീഹ്യം. ഉച്ചഭക്ഷണത്തിന് ശേഷം കലാ നിലയത്തിലേക്കും അവിടെനിന്നും ഇടയ്‌ക്കേപുറത്തേക്കും പോയി.  വളരെയധികം ദേശാടനപക്ഷികള്‍ ചേക്കേറിയിരുന്ന ഒരിടമായിരുന്നു ഇടയ്‌ക്കേപുറം.

പിറ്റെ ദിവസം ഞങ്ങള്‍ പോയത് കാങ്കോല്‍ ഗ്രാമപഞ്ചായത്തിലേക്കായിരുന്നു.  ഹരിതീര്‍ത്ഥക്കര വെള്ളച്ചാട്ടമായിരുന്നു അവിടത്തെ പ്രത്യേകത.  ഇവിടത്തെ വെള്ളമുപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ്  അവരുടെ ശ്രമം.  കൂടാതെ വാഴത്തോട്ടങ്ങളും പച്ചക്കറിത്തോട്ടങ്ങളും വളരെ രസകരമായിരുന്നു യാത്ര.

അടുത്ത യാത്ര കൊല്ലം ജില്ലയിലെ പത്തനാപുരം ഗ്രാമപഞ്ചായത്തിലേക്കായിരുന്നു.  കുടിവെള്ളമായിരുന്നു അവരുടെ പ്രധാന പദ്ധതി.  72 ടാപ്പുകളും 20 ടാങ്കുകളുമൊക്കെ ഉണ്ടെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്.  പക്ഷേ ഞങ്ങള്‍ അവിടെ കണ്ട കാഴ്ച വളരെ രസകരമായിരുന്നു.  ആകെ കൂടി കണ്ടത് ഒരു ടാപ്പ്.  അതാണെങ്കില്‍ ചുറ്റും പൊട്ടി ഒലിക്കുകയായിരുന്നു.  ക്യാമറ കണ്ടപ്പോള്‍ ആളുകള്‍ രോഷാകുലരായി അവിടത്തെ അവസ്ഥ പറയുകയായിരുന്നു.  നിത്യോപയോഗത്തിനായി വെള്ളം കിട്ടുന്നില്ല, ടാപ്പ് നേരെയാക്കുന്നില്ല എന്നൊക്കെ.  അവിടത്തെ പ്രധാന പദ്ധതികളൊക്കെ കണ്ട് ഞങ്ങള്‍ അവിടെ നിന്നും മടങ്ങി.

ഇന്ദുലേഖ

Categories: